സെല്‍ഫി പ്രിയര്‍ക്കായി ഇതാ ചില സ്മാര്‍ട്‌ഫോണുകള്‍

By Bijesh
|

എവിടെ നോക്കിയാലും ഇപ്പോള്‍ സെല്‍ഫി (സ്വന്തം ചിത്രം അവനവന്‍തന്നെ എടുക്കുന്ന രീതി) മയമാണ്. യാത്രകളിലും പാര്‍ട്ടികളിലും എല്ലാം സെല്‍ഫയെടുക്കുന്നവര്‍ കുറവല്ല. അതുകൊണ്ടുതന്നെ സ്മാര്‍ട്‌ഫോണുകളില്‍ ഫ്രണ്ട് ക്യാമറ അവിഭാജ്യഘടകമായി മാറുകയും ചെയ്തു.

മുന്‍പൊക്കെ VGA ക്യാമറകളാണ് മുന്‍വശത്ത് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ 1 എം.പി മുതല്‍ 5 എം.പി വരെയുള്ള ഫ്രണ്ട് ക്യാമറകള്‍ ശരാശരി ഫോണുകളില്‍ കാണാം.

എന്തായാലും സെല്‍ഫി േപ്രമികള്‍ക്കായി മികച്ച ഫ്രണ്ട് ക്യാമറയുള്ള 8 സ്മാര്‍ട്‌ഫോണുകള്‍ അവതരിപ്പിക്കുന്നു. കാണുന്നതിന് താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

#1

#1

വില: 45,000 രൂപ

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 എം.പി ഫ്രണ്ട് ക്യാമറയാണ് HTC വണ്‍ M8 നുള്ളത്. കൂടാതെ f2.0 വൈഡ് ആംഗിള്‍ ലെന്‍സുമുണ്ട്. ഗ്രൂപ് സെല്‍ഫിയെടുക്കാന്‍ ഇത് ഏറെ അനുയോജ്യമാണ്. ടൈമര്‍ സ്വിച്, ടച്ച്അപ് ഫീച്ചര്‍ എന്നിവയും മികച്ച സെല്‍ഫികള്‍ സൃഷ്ടിക്കാന്‍ സഹായിക്കും.
5 ഇഞ്ച് ഫുള്‍ HD സ്‌ക്രീന്‍, 2.5 GHz ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 8.1 പ്രൊസസര്‍, 2 ജി.ബി റാം, ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ്, 16/32 ജി.ബി. ഇന്റേണല്‍ മെമ്മറി, മൈക്രോ എസ്.ഡി. കാര്‍ഡ് സ്ലോട് എന്നിവയാണ് ഫോണിന്റെ മറ്റ് പ്രത്യേകതകള്‍.

 

#2

#2

വില: 37,990 രൂപ

ഒപ്പൊ ഫൈന്‍ഡ് 7-നിലും 5 എം.പി. ഫ്രണ്ട് ക്യാമറയാണ് ഉള്ളത്. മികച്ച നിലവാരമുള്ള സെല്‍ഫികള്‍ എടുക്കാന്‍ ഇത് ധാരാളമാണ്. പിന്‍വശത്ത് 50 എം.പി. ക്വാളിറ്റിയുള്ള ചിത്രങ്ങള്‍ എടുക്കാന്‍ കഴിയുന്ന ക്യാമറയും ഉണ്ട്.
5.5 ഇഞ്ച് ക്വാഡ് HD ഡിസ്‌പ്ലെ, 1440-2560 പിക്‌സല്‍ റെസല്യൂഷന്‍, 2.5 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍, 3 ജി.ബി. റാം, 32 ജി.ബി. ഇന്റേണല്‍ മെമ്മറി, മൈക്രോ എസ്.ഡി. കാര്‍ഡ് സ്ലോട്.

 

#3

#3

വില: 18,141 രൂപ

13 എം.പി ഫ്രണ്ട് ക്യാമറയുള്ള ഏക സ്മാര്‍ട്‌ഫോണാണ് ജിയോണി എലൈഫ് E7 മിനിയിലുള്ളത്. കറക്കാന്‍ കഴിയുന്ന ഈ ക്യാമറ ഫ്രണ്ട് ക്യാമറയായും പിന്‍ കയാമറയായും പ്രവര്‍ത്തിക്കും. സെല്‍ഫികള്‍ എടുക്കാനായി സ്‌മൈല്‍, ഗെസ്റ്റര്‍ ഫീച്ചറുകളുമുണ്ട്.
1.7 GHz ഒക്റ്റകോര്‍ പ്രൊസസര്‍, 1 ജി.ബി. റാം, 16 ജി.ബി. ഇന്റേണല്‍ മെമ്മറി, ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.

 

#4

#4

വില: 22,879 രൂപ

8 എം.പി. ഫ്രണ്ട് ക്യാമറയാണ് മൈക്രോമാക്‌സ് കാന്‍വാസ് നൈറ്റിനുള്ളത്. സെല്‍ഫികള്‍ക്കും വീഡിയോ ചാറ്റിംഗിനും ഇത് ഏറെ അനുയോജ്യമാണ്.
5 ഇഞ്ച് ഫുള്‍ HD (1080-1920 പിക്‌സല്‍ ) റെസല്യൂഷന്‍, 2 GHz മീഡിയടെക് ഒക്റ്റകോര്‍ പ്രൊസസര്‍, 2 ജി.ബി. റാം, 32 ജി.ബി. ഇന്റേണല്‍ മെമ്മറി, ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.

 

#5

#5

വില: 26,786 രൂപ

HTC വണ്‍ M8 വാങ്ങാന്‍ പ്രയാസമുള്ളവര്‍ക്ക് പരിഗണിക്കാവുന്ന ഫോണാണ് HTC ഡിസൈര്‍ 816. 5 എം.പി ഫ്രണ്ട് ക്യാമറ മികച്ച സെല്‍ഫികള്‍ ലഭ്യമാക്കും.
5.5 ഇഞ്ച് സ്‌ക്രീന്‍, 1.6 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍, 1.5 ജി.ബി. റാം, 8 ജി.ബി. ഇന്റേണല്‍ മെമ്മറി, മൈക്രോ എസ്.ഡി കാര്‍ഡ് സ്ലോട്.

 

#6

#6

വില: 18,800 രൂപ

5 എം.പി ഫ്രണ്ട് ക്യാമറയുള്ള മറ്റൊരു സ്മാര്‍ട്‌ഫോണാണ് ലെനോവൊ വൈബ് X. 5 ഇഞ്ച് ഫുള്‍ HD ഡിസ്‌പ്ലെ, 1.5 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍, 2 ജി.ബി. റാം, 16 ജി.ബി. ഇന്റേണല്‍ മെമ്മറി, ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ് (4.4 കിറ്റ്കാറ്റ് അപ്‌ഗ്രേഡബിള്‍)

 

#7

#7

വില: 15,290 രൂപ

5 എം.പി. ഫ്രണ്ട് ക്യാമറയുള്ള ഹുവാവെ അസന്‍ഡ് G6-ല്‍ മികിച്ച സെല്‍ഫികള്‍ ഒരുക്കുന്നതിനുള്ള നിരവധി ഫീച്ചറുകള്‍ ഉണ്ട്.
4.5 ഇഞ്ച് qHD ഡിസ്‌പ്ലെ, 1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍, 1 ജി.ബി. റാം, 8 ജി.ബി. ഇന്റേണല്‍ മെമ്മറി, 2000 mAh ബാറ്ററി.

 

#8

#8

വില: 45,899 രൂപ

1.2 എം.പി. മാത്രമാണ് ഫ്രണ്ട് ക്യാമറയെങ്കിലും മികച്ച നിലവാരമുള്ള ചിത്രങ്ങള്‍ എടുക്കാന്‍ ഇത് ഉത്തമമാണ്. കുറഞ്ഞ വെളിച്ചത്തിലും തെളിഞ്ഞ സെല്‍ഫികള്‍ ഈ കയാമറയിലൂടെ എടുക്കാം.
4 ഇഞ്ച് റെറ്റിന ഡിസ്‌പ്ലെ, ആപ്പിളിന്റെ A7 ചിപ്, 64 ബിറ്റ് പ്രൊസസര്‍, 4 G/ LTE സപ്പോര്‍ട്, ടച്ച് ഐ.ഡി, ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ എന്നിവയാണ് മറ്റ് പ്രത്യേകതകള്‍.

 

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X