Just In
- 10 hrs ago
നേപ്പാൾ വിമാന അപകടവും ഫ്ലൈറ്റ് മോഡും
- 11 hrs ago
മിഡ്റേഞ്ചിലെ പുതിയ ഗ്ലാമർ താരം; Oppo A78 5G സ്മാർട്ട്ഫോണിനെക്കുറിച്ച് അറിയാം
- 13 hrs ago
ഫ്ലൈറ്റിൽ സഹായി ആകാമോ? 3 കോടി രൂപ ശമ്പളവും ആകർഷക ആനുകൂല്യങ്ങളും നൽകാമെന്ന് നെറ്റ്ഫ്ലിക്സ്
- 14 hrs ago
പകൽക്കൊള്ള മതിയായില്ലേ..? ഓരോ യൂസറും ശരാശരി 300 രൂപയെങ്കിലും തരണമെന്ന് എയർടെൽ | Airtel
Don't Miss
- Lifestyle
Horoscope Today, 19 January 2023: വലിയ പ്രശ്നങ്ങള്‍ അവസാനിക്കും, അതിവേഗം പുരോഗതി; രാശിഫലം
- News
കണ്ണൂരിലെ റെയിൽവേ ഭൂമി കൈയേറ്റം: അഴിമതിയുടെ തുടർച്ചയെന്ന് കെ സുധാകരൻ
- Sports
IND vs NZ: ആരാണ് ഇന്ത്യയെ വിറപ്പിച്ച ബ്രേസ്വേല്‍? അന്നു ഇതു സംഭവിച്ചു, സെഞ്ച്വറിയും പിറന്നു!
- Movies
എന്റെ ഷൂട്ടിംഗ് കാണാന്‍ ആള്‍ക്കൂട്ടത്തില്‍ ആസിഫ് അലിയും; ഷംനയ്ക്കൊപ്പം തകര്‍ത്താടിയ മഞ്ജുളന്
- Finance
ക്രെഡിറ്റ് കാർഡ് കയ്യിലുണ്ടോ? കുടിശ്ശിക വന്നാൽ എങ്ങനെ വേഗത്തിൽ അടച്ചു തീർക്കാം
- Travel
ബെംഗളുരുവിന്റെ ചരിത്രവും പറയുന്ന ലാല്‍ബാഗ് ഫ്ലവർഷോ! 20ന് തുടക്കം
- Automobiles
ഇനി KL 99 സീരീസ്, സർക്കാർ വാഹനങ്ങൾക്ക് പ്രത്യേക രജിസ്ട്രേഷൻ നമ്പർ വരുന്നു
സ്വകാര്യത അപകടത്തിലാക്കുന്ന സ്മാര്‍ട്ട്ഫോണുകള്‍
സ്മാര്‍ട്ട്ഫോണുകള്‍ ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. സിനിമ കാണാനും പാട്ടുകള്‍ കേള്‍ക്കാനും ഗെയിമുകള്‍ കളിക്കാനും എന്നുവേണ്ട ദൈനംദിന ജീവിതത്തിലെ ഏറെക്കുറെ എല്ലാ കാര്യങ്ങള്‍ക്കും നമ്മള് സ്മാര്‍ട്ട്ഫോണിനെ ആശ്രയിക്കുന്നുണ്ട്. ജീവിതം സൗകര്യപ്രദമാക്കുന്നതില്‍ ഇവയ്ക്കുള്ള പങ്കും വളരെ വലുതാണ്. എന്നാല്‍ സ്മാര്‍ട്ട്ഫോണുകള്‍ നമ്മുടെ സ്വകാര്യതയ്ക്ക് വലിയ ഭീഷണി ഉയര്‍ത്തുന്നുണ്ട്. അതേക്കുറിച്ച് നമ്മള് എത്രമാത്രം ബോധവാന്മാരാണ്?

1. ജിയോട്രാക്കിംഗ്
ഫോണുകളുടെ സ്ഥാനം കണ്ടെത്താന്‍ സഹായിക്കുന്ന സംവിധാനമാണ് ജിയോട്രാക്കിംഗ്. ഇതിന് നിരവധി ഗുണങ്ങളുണ്ട്. ഗൂഗിള്‍ മാപ് പോലുള്ളവയുടെ സഹായത്തോടെ അറിയാത്ത സ്ഥലങ്ങളിലേക്ക് യാത്ര പോകുമ്പോള്‍ നാം പ്രയോജനപ്പെടുത്തുന്നത് ഈ സാങ്കേതികവിദ്യയാണ്. ഫോണിന്റെ സ്ഥാനം മനസ്സിലാക്കി കുറ്റവാളികളെ അന്വേഷണ ഉദ്യോഗസ്ഥര്‍ കുടുക്കുമ്പോള്‍ നന്ദി പറയേണ്ടതും ജിയോട്രാക്കിംഗിനോടാണ്.
നമ്മുടെ സ്ഥാനം, നമ്മള് എവിടെയൊക്കെ പോകുന്നു, എത്രനേരം ചെലവഴിക്കുന്നു തുടങ്ങിയ കാര്യങ്ങള്‍ ജിയോട്രാക്കിംഗിന്റെ സഹായത്തോടെ മനസ്സിലാക്കാന്‍ കഴിയുമെന്നതിനാല്‍ ഇതിനെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി കരുതുന്നവര്‍ ധാരാളമാണ്. ട്രാക്കിംഗ് വിവരങ്ങള്‍ ഉപയോഗിച്ച് വ്യക്തികളുടെ പ്രൊഫൈല്‍ ഉണ്ടാക്കി അവര്‍ക്കെതിരെ ഫിഷിംഗ് ആക്രമണം നടത്താനാകും. ജിപിഎസ് ഓഫ് ചെയ്ത് രക്ഷപ്പെടാമെന്ന് വച്ചാലും രക്ഷയില്ല. ഫോണിലെ ആക്സിലറോമീറ്റര്‍ ഉള്‍പ്പെടെയുള്ള മറ്റ് സെന്‍സറുകള്‍ ഉപയോഗിച്ചും നിരീക്ഷണം സാധ്യമാണത്രേ.

2. അപകടകരമായ ആപ്പുകള്‍
സ്മാര്‍ട്ട്ഫോണുകളില്‍ ധാരാളം ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്ത് നാം ഉപയോഗിക്കാറുണ്ട്. ഇവയില്‍ എല്ലാം വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നുള്ളവ ആകണമെന്നില്ല. ഇത്തരം ആപ്പുകള്‍ നമ്മുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിയെടുക്കാം. അതിനാല്‍ ഗൂഗിള്‍ പ്ലേസ്റ്റോര്‍ പോലുള്ള വിശ്വസനീയമായ ഇടങ്ങളില്‍ നിന്ന് മാത്രം ആപ്പുകളും ഗെയിമുകളും ഡൗണ്‍ലോഡ് ചെയ്യുക.
പുതുതായി ഡൗണ്‍ലോഡ് ചെയ്ത ഗെയിം ക്യാമറയും ജിപിഎസും കോണ്ടാക്ട്സും ഉപയോഗിക്കാന്‍ അനുവാദം ചോദിച്ചാല്‍ ഗെയിം കളിക്കുന്നതിന് ഇതൊക്കെ എന്തിനാണെന്ന് മറുചോദ്യം മനസ്സിലെങ്കിലും ചോദിക്കുക.

3. വൈ-ഫൈ ട്രാക്കിംഗ്
ഷോപ്പിംഗ് മോളുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ലഭിക്കുന്ന സൗജന്യ വൈ-ഫൈ സന്തോഷത്തോടെ ഉപയോഗിക്കുന്നവരാണ് നമ്മളില്‍ അധികവും. ഇതിലൂടെ വ്യക്തികളെ നിരീക്ഷിക്കാന്‍ സാധിക്കും. സൗജന്യ വൈ-ഫൈ സ്വീകരിക്കുന്നതിലൂടെ നമ്മള് തുറന്നിടുന്നത് സ്വകാര്യതയിലേക്കുള്ള വാതിലുകളായിരിക്കാം.

4. ആന്റിവൈറസ് സോഫ്റ്റ്വെയറിന്റെ അഭാവം
സ്മാര്‍ട്ട്ഫോണുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആന്റിവൈറസ് സോഫ്റ്റ്വെയറുകള് ഇന്‍സ്റ്റോള്‍ ചെയ്യേണ്ടത് അത്യാവശ്യമാണ്. ബഹുഭൂരിപക്ഷം സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കളും ഇക്കാര്യത്തില്‍ വലിയ ശ്രദ്ധ വയ്ക്കുന്നില്ലെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ആന്റിവൈറസ് സോഫ്റ്റ്വെയറുകള് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ വ്യാജന്മാരുടെ കെണിയില്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കുക.

5. ക്യാമറ നിങ്ങളെ നിരീക്ഷിക്കുന്നു
മികച്ച ക്യാമറകളോട് കൂടിയ സ്മാര്‍ട്ട്ഫോണുകള്‍ക്ക് അഭിമാനായി കാണുന്നവരാണ് നാം. എന്നാല്‍ ഇവ നമുക്ക് എതിരെ ചാരപ്പണി നടത്തുന്നതിന് ഉപയോഗിക്കപ്പെടാം. ഇതിനായി നാം അറിയാതെ നമ്മുടെ ഫോണ്‍ കൈവശപ്പെടുത്തി ചില സോഫ്റ്റ്വെയറുകള് ഇന്‍സ്റ്റോള്‍ ചെയ്താല്‍ മതി. ഫോണ്‍ കൈവശപ്പെടുത്താതെയും ഇത് ചെയ്യാനാകുമെന്നത് ഇതിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.

6. ഒളിഞ്ഞുകേള്‍ക്കാന്‍ മൈക്രോഫോണ്‍
ഫോണിലെ മൈക്രോഫോണ്‍ ഉപയോഗിച്ച് സ്വകാര്യ സംഭാഷണങ്ങള്‍ ചോര്‍ത്തിയെടുക്കുന്നതായി നേരത്തേ ആശങ്കയുണ്ട്. എന്നാല്‍ ഇതിന് പുറമെ വിവരശേഖരണത്തിനായും മൈക്രോഫോണ്‍ ദുരുപയോഗം ചെയ്യാം.
അല്‍ഫോണ്‍സോ എന്ന കമ്പനി സ്മാര്‍ട്ട്ഫോണിലെ മൈക്രോഫോണ്‍ ഉപയോഗിച്ച് ഉപയോക്താവിന്റെ ചുറ്റുപാടുമുള്ള ശബ്ദങ്ങള്‍ ചോര്‍ത്തിയെടുക്കുകയും ഇതുപയോഗിച്ച് അവര്‍ ഓരോ ടിവി പരിപാടികളും എത്രസമയം വീതം കാണുന്നുണ്ടെന്ന് കൃത്യമായി മനസ്സിലാക്കുകയും ചെയ്തു. ഈ വിവരങ്ങള്‍ പരസ്യകമ്പനികള്‍ക്ക് വിറ്റ് അല്‍ഫോണ്‍സോ പണമുണ്ടാക്കിയതായി പിന്നീട് തെളിഞ്ഞു.

7. സെക്യൂരിറ്റി പാച്ചിന്റെ അഭാവം
സ്മാര്‍ട്ട്ഫോണുകളില്‍ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം എല്ലാവരും ഉപയോഗിക്കണമെന്നില്ല. അതുകൊണ്ട് സെക്യൂരിറ്റി അപ്ഡേറ്റുകള് കൃത്യമായി ലഭിക്കാതെ പോകും. ഇത് ഫോണിന്റെ സുരക്ഷയെ വല്ലാത്തരീതിയില്‍ അപകടത്തിലാക്കുന്നുണ്ട്.

8. പിന്‍വാതില്‍ സൂക്ഷിക്കുക
സര്‍ക്കാരുകള്‍ നമ്മുടെ ഫോണുകളില്‍ നിന്നുള്ള വിവരങ്ങള്‍ ചോര്‍ത്തിയെടുത്താല്‍ എന്തുചെയ്യും? ലോകമെമ്പാടുമുള്ള സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കളെ ആശങ്കപ്പെടുത്തുന്ന ചോദ്യമാണിത്. കമ്പനികള്‍ക്ക് ഉപയോക്താവിനെ കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് വിദേശ സര്‍ക്കാരുകള്‍ക്ക് നല്കാന് കഴിയുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഹുവായി, ZTE എന്നിവയുടെ സ്മാര്‍ട്ട്ഫോണുകള്‍ വാങ്ങരുതെന്ന് ഇന്റലിജന്റ്സ് ഏജന്‍സികള്‍ അമേരിക്കന്‍ പൗരന്മാര്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470