ഹോണര്‍ 5എക്സ്: സ്വന്തമാക്കാന്‍ നിരവധി കാരണങ്ങള്‍..!!
ചൈനീസ് കമ്പനിയായ ഹുവായാണ് തങ്ങളുടെ പുതിയ മോഡലായ ഹോണര്‍ 5എക്സുമായി വിപണിയില്‍ തരംഗം സൃഷ്ടിക്കുന്നത്. ഹുവായുടെ ഹോണര്‍ സീരീസിലെ നിരവധി സ്മാര്‍ട്ട്‌ഫോണുകള്‍ ഇതിനോടകം ജനശ്രദ്ധ നേടിയവയാണ്. 12,999രൂപയ്ക്ക് വിപണിയിലെത്തുന്ന ഹോണര്‍ 5എക്സില്‍ കൈനിറയെ സവിശേഷതകളാണ് ഹുവായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. മിഡ്-റെയിഞ്ച് സ്മാര്‍ട്ട്‌ഫോണുകളുടെ ശ്രേണിയില്‍ പുത്തനുണര്‍വുകള്‍ നല്‍കിയ ഹോണര്‍ 5എക്സിന്‍റെ വിശേഷങ്ങളിലേക്ക് കടക്കാം.
കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

ഹോണര്‍ 5എക്സ്: സ്വന്തമാക്കാന്‍ നിരവധി കാരണങ്ങള്‍..!!
ആദ്യ കാഴ്ചയില്‍ തന്നെ പ്രീമിയം സ്മാര്‍ട്ട്‌ഫോണിന്‍റെ അനുഭൂതി പകരുന്ന മെറ്റാലിക് ബോഡിയാണ് ഹോണര്‍ 5എക്സിന്‍റെ എടുത്ത് പറയേണ്ട പ്രത്യേകത. 158ഗ്രാം ഭാരവും 8എംഎം ഘനവുമുള്ള ഈ ഫോണില്‍ ഡിസ്പ്ലേയുടെ മുകളിലായൊരു എല്‍ഈഡി നോട്ടിഫിക്കേഷന്‍ ലൈറ്റുമുണ്ട്

ഹോണര്‍ 5എക്സ്: സ്വന്തമാക്കാന്‍ നിരവധി കാരണങ്ങള്‍..!!
പ്രകാശം കൂടിയ അവസരങ്ങളില്‍ പോലും ദൃശ്യങ്ങള്‍ വളരെ വ്യക്തമായും കളര്‍ വൈബ്രന്‍സോട് കൂടിയും നമ്മുടെ കണ്ണുകളിലെത്തിക്കുന്ന 1080 x 1920റെസല്യൂഷനുള്ള 5.5ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്പ്ലേയാണിതിലുള്ളത്. (പിക്സല്‍ ഡെന്‍സിറ്റി: 401പിപിഐ)

ഹോണര്‍ 5എക്സ്: സ്വന്തമാക്കാന്‍ നിരവധി കാരണങ്ങള്‍..!!
സ്നാപ്പ്ഡ്രാഗണ്‍615 പ്രൊസസ്സറിനൊപ്പം 2ജിബി റാമും ഹുവായ് ഈ ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പോരാത്തതിന് അഡ്രീനോ405ജിപിയു കൂടിയാകുമ്പോള്‍ ഗ്രാഫിക്സിന്‍റെ കാര്യത്തില്‍ പിന്നെ ഒരു തര്‍ക്കവുമില്ല.

ഹോണര്‍ 5എക്സ്: സ്വന്തമാക്കാന്‍ നിരവധി കാരണങ്ങള്‍..!!
കുറേയേറെ സവിശേഷതകളുള്ള ഫിംഗര്‍പ്രിന്റ് സ്കാനറാണ് ഹോണര്‍ 5എക്സിലുള്ളത്. കോള്‍ അറ്റന്റ് ചെയ്യാനും, ഫോട്ടോയെടുക്കാനും, അലാറം ഓഫാക്കാനും, നോട്ടിഫിക്കേഷന്‍ ബാര്‍ സ്ക്രോള്‍ ചെയ്യാനുമൊക്കെ ഈ ഫിംഗര്‍പ്രിന്റ് സ്കാനറിലൂടെ സാധിക്കും.

ഹോണര്‍ 5എക്സ്: സ്വന്തമാക്കാന്‍ നിരവധി കാരണങ്ങള്‍..!!
ഓപ്പറേറ്റിംഗ് സിസ്റ്റമായ ആന്‍ഡ്രോയിഡ്5.1.1 ലോലിപോപ്പിന് പുറമേ ഹുവായുടെ ഇഎംയുഐ3.1 സവിശേഷതകളുമുണ്ടിതില്‍. വരുംനാളുകളില്‍ മാര്‍ഷ്മാലോ അപ്പ്‌ഡേറ്റും ലഭിക്കുമെന്നാണ് കമ്പനി അധികൃതര്‍ അറിയിച്ചത്.

ഹോണര്‍ 5എക്സ്: സ്വന്തമാക്കാന്‍ നിരവധി കാരണങ്ങള്‍..!!
എഫ്2.0 അപ്പര്‍ച്ചറും ഡ്യുവല്‍ ടോണ്‍ എല്‍ഇഡി ഫ്ലാഷുമുള്ള 13എംപി പിന്‍ക്യാമറയാണിതിലുള്ളത്. എച്ച്ഡിആര്‍, സ്ലോ-മോ, ഒബ്ജക്റ്റ് ട്രാക്കിംഗ് എന്നിങ്ങനെ നിരവധി ഫീച്ചറുകളുമടങ്ങിയിട്ടുണ്ട്. സെല്‍ഫികള്‍ക്ക് മിഴിവേകാന്‍ 5എംപി മുന്‍ക്യാമറയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഹോണര്‍ 5എക്സ്: സ്വന്തമാക്കാന്‍ നിരവധി കാരണങ്ങള്‍..!!
പവര്‍സേവിംഗ് മോഡുകള്‍ അടങ്ങിയിട്ടുള്ള ഇഎംയുഐയുടെ പിന്‍ബലത്തോടെ 3000എംഎഎച്ച് നോണ്‍റിമൂവബിള്‍ ബാറ്ററി നീണ്ടുനില്‍ക്കുന്ന ബാക്ക്അപ്പ് പ്രദാനം ചെയ്യുന്നു.

ഹോണര്‍ 5എക്സ്: സ്വന്തമാക്കാന്‍ നിരവധി കാരണങ്ങള്‍..!!
കരുത്തുറ്റ പ്രൊസസ്സര്‍, മികച്ച ഡിസ്പ്ലേ, നീണ്ടുനില്‍ക്കുന്ന ബാറ്ററി ലൈഫ് തുടങ്ങി കൈനിറയെ സവിശേഷതകളുമായെത്തുന്ന ഹോണര്‍ 5എക്സ് എന്തുകൊണ്ടും നല്‍ക്കുന്ന വിലയ്ക്ക് അനുയോജ്യമാണ്.

Click it and Unblock the Notifications