ഐഫോണ്‍ നിങ്ങളെ അടിമപ്പെടുത്തി എന്നതിന്റെ 8 ലക്ഷണങ്ങള്‍...!

Written By:

കാത്തിരിപ്പ് കഴിഞ്ഞു. ആപ്പിളിന്റെ ഏറ്റവും പുതിയ ഡിവൈസിനെക്കുറിച്ചുളള ഊഹാപോഹങ്ങള്‍ക്കും, ചോരുന്ന വാര്‍ത്തകള്‍ക്കും ഇനി അടിസ്ഥാനമില്ല. ഐഫോണ്‍ ആരാധകര്‍ ഒറ്റ സ്വരത്തില്‍ പറയുന്ന പോലെ ഈ 'വലിയ' പതിപ്പ് ഇവിടെ ദീര്‍ഘകാലം നിലനില്‍ക്കും.

ഐഫോണ്‍ പ്രമികളെല്ലാം ഒന്നടങ്കം ഒരു പരിഷ്‌ക്കരണത്തിന് ദാഹിക്കുന്നത് തന്നെ ഈ ഡിവൈസ് ആരാധകരെ എത്രമാത്രം അടിമപ്പെടുത്തി എന്നതിന് തെളിവാണ്. മറ്റ് എന്തൊക്കെ ലക്ഷണങ്ങളാണ് ഈ മോഹിപ്പിക്കുന്ന ഫോണ്‍ നിങ്ങളെ കീഴ്‌പ്പെടുത്തിയെന്ന് പരിശോധിക്കുകയാണ് ചുവടെ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

നിങ്ങളുടെ നിലവിലെ ഫോണ്‍ (മറ്റ് കമ്പനികളുടെ) ഇഴയുന്നതായി തോന്നുന്നതും അതിനെക്കുറിച്ചുളള പരാതികള്‍ നിങ്ങള്‍ വാ തോരാതെ സംസാരിക്കുന്നതും നിങ്ങള്‍ ഐഫോണിനായി ദാഹിക്കുന്നു എന്നതിന്റെ തെളിവാണ്.

2

ഗൂഗിള്‍ സര്‍ച്ചില്‍ ആപ്പിള്‍, ഐഫോണ്‍ എന്നിവ കാണുമ്പോള്‍ തന്നെ അതിനെക്കുറിച്ച് നിങ്ങള്‍ക്ക് അടിമുടി അറിയാമെന്നത് നിങ്ങള്‍ ഈ ഡിവൈസിന് അടിമപ്പെട്ടു എന്നതിന് തെളിവാണ്.

3

ഐഫോണ്‍ 6-ന്റേയും, ഐഫോണ്‍ 6 പ്ലസിന്റേയും പരസ്യങ്ങളും, ഉല്‍പ്പന്ന വിവരങ്ങളും ദിവസത്തില്‍ രണ്ട് തവണ നോക്കുന്നത് ഇത് നിങ്ങളെ കീഴ്‌പ്പെടുത്തിയെന്ന സൂചനയാണ്.

4

ഐഫോണിന്റെ വില്‍പ്പന ഇല്ലന്ന് അറിഞ്ഞിട്ടും അതിനായി ഇന്റര്‍നെറ്റില്‍ തുടര്‍ച്ചയായി പരതുക.

5

സ്വപ്‌നത്തില്‍ ഐഫോണ്‍ 6 വാങ്ങിയതായും, അതിന്റെ നിറം ആസ്വദിക്കുന്നതായും, മറ്റ് കൂട്ടുകാര്‍ക്ക് കാണിച്ചു കൊടുക്കുന്നതും നിങ്ങളുടെ ഈ ഡിവൈസിനോടുളള ഭ്രമം സൂചിപ്പിക്കുന്നു.

6

നിങ്ങളുടെ സംഭാഷണങ്ങളില്‍ ആദ്യവും ആവസാനവും ആപ്പിളോ, ഐഫോണോ കടന്ന് വരിക.

7

ഇപ്പോള്‍ നിങ്ങള്‍ എണ്ണിപ്പെറുക്കി ഐഫോണിനായുളള കൃത്യം തുക സ്വരൂപിച്ച് കൂട്ടിയിരിക്കുന്നത് ഈ ഡിവൈസിന്റെ മോഹവലയത്തില്‍ നിങ്ങള്‍ അകപ്പെട്ടു എന്ന സൂചനയാണ്.

8

നിങ്ങള്‍ യുഎസിലുളള നിങ്ങളുടെ സഹോദരന്‍/ സഹോദരി/ അകന്ന ബന്ധു എന്നിവരോട് റീട്ടെയില്‍ ഷോപിലെ ദീര്‍ഘമായ ക്യൂവില്‍ നിന്ന് ഈ ഡിവൈസ് വാങ്ങിത്തരാന്‍ കെഞ്ചുന്നത് ഐഫോണ്‍ ഭ്രമത്തിന്റെ ചൂണ്ടുപലകയാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
8 Signs You're An Apple iPhone Addict.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot