ആപ്പിളും സാംസങ്ങും തമ്മില്‍?...

Posted By:

സ്മാര്‍ട്ട് ഫോണ്‍, ടാബ്ലറ്റ് വിപണിയിലെ കരുത്തരാണ് ആപ്പിളും സാംസങ്ങും. അഥവാ ഈ രണ്ടു കമ്പനികളാണ് ഇന്ന് വിപണിയെ നിയന്ത്രിക്കുന്നത്. അതുകൊണ്ടുതന്നെ ഇരുകൂട്ടരും തമ്മില്‍ കിടമത്സരവും സ്വാഭാവികം. സ്മാര്‍ട്ട്‌ഫോണ്‍ വിപ്ലവത്തിനു തുടക്കമിട്ടത് ആപ്പിള്‍ ആണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. പിന്നീടാണു സാംസങ്ങ് ഈ മേഘലയില്‍ കരുത്താര്‍ജിച്ചത്.

പക്ഷേ സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തെ കുതിപ്പിന് സാംസങ്ങ് ഒരു പരിധിവരെ കടപ്പെട്ടിരിക്കുന്നത് ആപ്പിളിനോടുതന്നെയാണ്. ആപ്പിളിന്റെ പല ആശയങ്ങളും കടമെടുത്താണ് സാംസങ്ങ് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ കാലുറപ്പിച്ചതെന്നു നിസംശയം പറയാം. സാംസങ്ങിന്റെയും ആപ്പിളിന്റെയും സ്മാര്‍ട്ട്‌ഫോണുകളും ടാബ്ലറ്റുകളും പരിശോധിച്ചാല്‍ ഇതു വ്യക്തമാവുകയും ചെയ്യും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വോയിസ് റെക്കോര്‍ഡര്‍

സാംസങ്ങ് ഗാലക്‌സി എസ് 2 വിലെ വോയിസ് റെക്കോര്‍ഡര്‍ ആപ് ആപ്പിള്‍ ഐ ഫോണിനു സമാനമാണ്.

ചാര്‍ജര്‍

ഗാലക്‌സി ടാബിന്റെയും ആദ്യകാല സ്മാര്‍ട്‌ഫോണുകളുടെയും ചാര്‍ജറുകള്‍ക്ക് ഐ പാഡുമായി ഏറെ സാമ്യമുണ്ട്.

പാക്കിംഗ്

ഗാലക്‌സി ടാബിന്റെ പാക്കിംഗ് പോലും ഐ ഫോണ്‍ പാക്കിംഗിന്റെ മാതൃകയിലാണ്.

ഡയലര്‍ പാഡ്

ഡയലര്‍ പാഡും നോട്പാഡും ഉള്‍പ്പെടെ സ്മാര്‍ട്‌ഫോണുകളിലെ പൊതുആപ്ലിക്കേഷനുകള്‍ക്ക് ആപ്പിളിന്റേതിനു സമാനമായ ഐക്കണുകളാണ് സാംസങ്ങ് ഫോണുകളിലും ഉപയോഗിക്കുന്നത്.

എസ് 4ഉം ഐ ഫോണും

ഗാലക്‌സി എസ് ഫോണ്‍ ആപ്പിള്‍ ഐ ഫോണിന്റെ തനി പകര്‍പ്പാണ്

സാംസങ്ങ് വാലറ്റും ഐ ഫോണ്‍ പാസ്ബുക്കും

കൂപ്പണ്‍, ടിക്കറ്റ് തുടങ്ങിയവ സൂക്ഷിക്കാനായി സാംസങ്ങ് രൂപപ്പെടുത്തിയ സാംസങ്ങ് വാലറ്റ് എന്ന ആപ്ലിക്കേഷനും ഐ ഫോണിലെ പാസ്ബുക്ക് എന്ന ആപ്ലിക്കേഷന്റെ മാതൃകയിലാണ്.

സാംസങ്ങ് സ്‌റ്റോര്‍

ആപ്പിള്‍ സ്‌റ്റോറിനു സമാനമായാണ് സാംസങ്ങ് സ്‌റ്റോറുകളും രൂപപ്പെടുത്തിയത്. വിദഗ്ധരുടെ സേവനം ലഭ്യമാക്കിക്കൊണ്ട് സാംസങ്ങ് തുടങ്ങിയ മിനിസ്‌റ്റോറുകളും ആപ്പിളില്‍നിന്നു കടമെടുത്തതാണ്.

ഐ ഫോണിനെ കടത്തിവെട്ടി എസ് 4

അടുത്ത കാലത്തായി സ്വന്തമായ ആശയങ്ങളും രൂപകല്‍പനകളുമായി വ്യത്യസ്ത പാതയിലൂടെയാണ് സാംസങ്ങ് നീങ്ങുന്നത്.അതിന്റെ പ്രതിഫലനമാണ് ആപ്പിള്‍ ഐ ഫോണിനെ കടത്തിവെട്ടിക്കൊണ്ട് ഗാലക്‌സി എസ് 4 നേട്ടംകൊയ്യുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot