ലുമിയ 710 ഫോണില്‍ ബഗ് ആക്രമണം, നോക്കിയ അങ്കലാപ്പില്‍

Posted By:

ലുമിയ 710 ഫോണില്‍ ബഗ് ആക്രമണം, നോക്കിയ അങ്കലാപ്പില്‍

ഈയിടെ നോക്കിയ പുറത്തിറക്കിയ ഹാന്‍ഡ്‌സെറ്റുകളില്‍ ഏറ്റവും സ്വീകാര്യത ലഭിച്ചവയാണ് നോക്കിയ ലുമിയ സീരീസില്‍ പെട്ടവ.  എന്നാലിപ്പോള്‍ ലുമിയ 710 ഹാന്‍ഡ്‌സെറ്റ് ഉപയോക്താക്കള്‍ ആകെ കുടുങ്ങി കിടക്കുകയാണ്.  കൂടെ മൊബൈല്‍ വിപണിയിലെ അതികായകരായ നോക്കിയയും.

ലുമിയ 710 വിന്‍ഡോസ് ഫോണില്‍ ബഗ് ഉണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.  ഈ റിപ്പോര്‍ട്ട് തന്നെയാണ് ഈ അങ്കലാപ്പുകള്‍ക്കെല്ലാം കാരണം.  കോള്‍ ഡിസ്‌കണക്റ്റ് ആവുന്നതടക്കം നിരവധി പ്രശ്‌നങ്ങളാണ് ഈ വൈറസ് കാരണം ഉയര്‍ന്നിരിക്കുന്നത്.  ലുമിയ സീരീസിലെ ഏറ്റവും വില കുറഞ്ഞ ലുമിയ 710 ഹാന്‍ഡ്‌സെറ്റില്‍ മാത്രമേ ഈ പ്രശ്‌നമുള്ളൂ.

കോള്‍ ഡിസ്‌കണക്റ്റ് ആവുക, ഡിസ്‌കണക്റ്റ് ചെയ്യേണ്‍ സമയത്ത് ഡിസ്‌കണക്റ്റിംഗ് ബട്ടണ്‍ പ്രവര്‍ത്തിക്കാതിരിക്കുക, ബാറ്ററി ലൈഫ് കുറയുക തുടങ്ങീയ പ്രശ്‌നങ്ങളാണ് ഉപയോക്താക്കള്‍ ഉന്നയിച്ചിരിക്കുന്നത്.

നോക്കിയയുടെ സപ്പോര്‍ട്ട് ഫോറങ്ങള്‍ വഴി ലുമിയ 710 ഉപയോക്താക്കള്‍ റീഫണ്ടിനായി ആവശ്യപ്പെടുന്നു.  ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുന്ന ഈ പ്രശ്‌നത്തിന് ഒരു പരിഹാരം കാണാനാവാതെ നോക്കിയ അങ്കലാപ്പിലായിരിക്കുകയാണ്.

ഏതായാലും ഉപഭോക്താക്കള്‍ക്ക് ഇങ്ങനെ ഒരു അസൗകര്യം ഉണ്ടായതില്‍ നോക്കിയ ബ്ലോഗിലൂടെ ക്ഷമ ചോദിച്ചിട്ടുണ്ട്.  പ്രശ്‌നങ്ങളെല്ലാം ഉടന്‍ പരിഹരിക്കും എന്ന ഉറപ്പും നല്‍കിയിട്ടുണ്ട്.  പരിഹാരം സൂണ്‍ വഴി പെട്ടെന്ന് ലഭിക്കുമെന്നാണ് നോക്കിയ പറയുന്നത്.  എന്നാല്‍ എപ്പോള്‍ എന്ന് കൃത്യമായി പറഞ്ഞിട്ടില്ല.

വിന്‍ഡോസ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന നോക്കിയ ലുമിയ 710 ഒരു എന്‍ട്രി ലെവല്‍ ഫോണ്‍ ആണ്.  കറുപ്പ്, വെള്ള, സിയാന്‍, പിങ്ക്, മഞ്ഞ എന്നീ വ്യത്യസ്ത നിറങ്ങളില്‍ എത്തുന്നുണ്ട് ഈ മൊബൈല്‍.  3.7 ഇഞ്ച് എല്‍സിഡി സ്‌ക്രീന്‍ ഡിസ്‌പ്ലേയാണ് ഇതിനുള്ളത്.

ഓട്ടോ ഫോക്കസ്, എല്‍ഇഡി ഫ്ലാഷ് എന്നീ സൗകര്യങ്ങളുള്ള 5 മെഗാപിക്‌സല്‍ ക്യാമറയുണ്ട് ഇതില്‍.  1.4 ജിഗാഹെര്‍ഡ്‌സ് പ്രോസസ്സര്‍, 512 എംബി റാം, 8 ജിബി ഇന്റേണല്‍ മെമ്മറി എന്നിവയുടെ സപ്പോര്‍ട്ട് ഉണ്ട് നോക്കിയ ലുമിയ 710 സ്മാര്‍ട്ട്‌ഫോണിന്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot