ഒപ്പോ ഫൈന്റ് 3, ഐഫോണിന് ഭീഷണിയായി ഒരു ചൈനീസ് അത്ഭുതം

Posted By:

ഒപ്പോ ഫൈന്റ് 3, ഐഫോണിന് ഭീഷണിയായി ഒരു ചൈനീസ് അത്ഭുതം

സാംസംഗ്, ആപ്പിള്‍, നോക്കിയ എന്നീ വമ്പന്‍മാരുടെ ഹാന്‍ഡ്‌സെറ്റുകള്‍ മൊബൈല്‍ വിപണിയില്‍ അരങ്ങു വാഴുമ്പോഴും ചെറിയതും, പുതിയതുമായ ഹാന്‍ഡ്‌സെറ്റ് നിര്‍മ്മാണ കമ്പനികളും ഇവിടെ നിലനിന്നു പോകുന്നുണ്ട്.  ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഹാന്‍ഡ്‌സെറ്റുകളുടെ കാലമാണ് ഇത്.  ഇവയ്ക്കുള്ള ആവശ്യക്കാരുടെ എണ്ണം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയും ആണ്.

ആന്‍ഡ്രോയിഡ് ഉള്‍പ്പെടയുള്ള മികച്ച ടെക്‌നോളജികള്‍ ഉപയോഗപ്പെടുത്തിയിട്ടും പലപ്പോഴും സാംസംഗ്, നോക്കിയ, ആപ്പിള്‍ തുടങ്ങിയ വമ്പന്‍മാര്‍ക്ക് ചില രാജ്യങ്ങളില്‍ പ്രത്യകിച്ചും, ചൈനയില്‍ കഠിനമായ മത്സരം നേരിടേണ്ടി വരുന്നുണ്ട്.

കാരണം മറ്റൊന്നും അല്ല.  ചെനയില്‍ ധാരാളം പ്രാദേശിക ഹാന്‍ഡ്‌സെറ്റ് നിര്‍മ്മാണ കമ്പനികളുണ്ട്.  പലപ്പോഴും ഈ കമ്പനികള്‍ പുറത്തിറക്കുന്ന മൊബൈല്‍ ഫോണുകള്‍ ആളുകളുടെ പ്രതീക്ഷയിലും എത്രയോ ഉയരത്തിലാണ്.  ഇവ പലപ്പോഴും വമ്പന്‍ കമ്പനികള്‍ക്ക് ഭീഷണിയുമാണ്.

ചെനയിലെ ഒരു പ്രാദേശിക നിര്‍മ്മാണ കമ്പനിയാണ് ഒപ്പോ.  ഈ കമ്പനി ഈയിടെ പുറത്തിറക്കിയ ഒരു ഹാന്‍ഡ്‌സെറ്റ് ആണ് ഒപ്പോ ഫൈന്റ് 3.  ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.  കടുത്ത മത്സരത്തില്‍ വിജയിക്കാന്‍ ആകര്‍ഷണീയമായ ഡിസൈന്‍ പലപ്പോഴും കാരണമായേക്കാം.

കാരണം ഡിസൈന്‍ മികച്ചതാക്കുന്നതിനനുസരിച്ച് ഒരു ഉല്‍പന്നത്തിന്റെ സ്‌പെസിഫിക്കേഷനുകളും ഫീച്ചറുകളും അറിയാനുള്ള താല്പര്യവും വര്‍ദ്ധിക്കും.  ഒപ്പോ ഫൈന്റ് 3യുടെ ഡിസൈന്‍ വലരെ ആകര്‍ഷണീയമാണ്.  അതിനാല്‍ സ്വാഭാവികമായും ഈ ഹാന്‍ഡ്‌സെറ്റ് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കും.

ഡിസൈനില്‍ ഐഫോണ്‍ 4എസുമായി സാമ്യമുള്ള ഒപ്പോ ഫൈന്റ് 3 കുറച്ചു കൂടി മെലിഞ്ഞതുമാണ്.  സാധാരണ ആന്‍ഡ്രോയിഡ് ഹാന്‍ഡ്‌സെറ്റുകളില്‍ നിന്നും വിഭിന്നമായി തികച്ചും വ്യത്യസ്തമായ യൂസര്‍ ഇന്റര്‍ഫെയ്‌സുമായാണ് ഒപ്പോ ഫൈന്റ് 3 എത്തുന്നത്.

ആന്‍ഡ്രോയിഡ് വി2.3 ജിഞ്ചര്‍ബ്രെഡ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ചെറിയ വിലയുള്ള സ്മാര്‍ട്ട്‌ഫോണ്‍ വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്.  ഇതിന്റെ 4 ഇഞ്ച് ഡിസ്‌പ്ലേ ആരെയും പെട്ടെന്ന് ആകര്‍ഷിക്കും.  1.5 ജിഗാഹെര്‍ഡ്‌സ് ഡ്യുവല്‍ കോര്‍ സെന്‍ഡ്രല്‍ പ്രോസസ്സറിന്റെ സപ്പോര്‍ട്ട് ഉണ്ട് ഈ ഹാന്‍ഡസെറ്റിന്.

1 ജിബി റാമും ഉണ്ട് ഈ ഒപ്പോ സ്മാര്‍ട്ട്‌ഫോണിന്.  വലിപ്പത്തിനും ഡിസൈനിനും പുറമെ ക്യാമറ സ്‌പെസിഫിക്കേഷന്റെ കാര്യത്തിലും ഒപ്പോ ഫൈന്റ് 3 ഫോണിന് ഐഫോണ്‍ 4എസുമായി സാമ്യങ്ങളുണ്ട്.  8 മെഗാപിക്‌സല്‍ ക്യാമറയാണ് ഈ രണ്ടു സ്മാര്‍ട്ട്‌ഫോണുകളിലും.

ഇതിന്റെ സെക്കന്ററി ക്യാമറ 2 മെഗാപിക്‌സലാണ്.  ഒപ്പോ ഫൈന്റ് 3 ഹാന്‍ഡ്‌സെറ്റ് ചൈനയ്ക്ക് പുറത്ത് മറ്റേതെങ്കിലും വിപണിയിലേക്ക് എത്തുമോ എന്നറിയില്ല.  ഏതായാലും നിലവില്‍ ചൈനീസ് വിപണിയില്‍ ഇതിന് വ്യക്തമായ മുന്‍തൂക്കം ലഭിക്കുന്നുണ്ട്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot