സാംസംഗ് ഗാലക്‌സി വിജയഗാഥയിലേക്ക് ഒരെണ്ണം കൂടി

Posted By:

സാംസംഗ് ഗാലക്‌സി വിജയഗാഥയിലേക്ക് ഒരെണ്ണം കൂടി

നിലവില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതിയുള്ള മൊബൈല്‍ ഹാന്‍ഡ്‌സെറ്റാണ് സാംസംഗ് ഗാലക്‌സി സീരീസ് ഫോണുകള്‍.  2011ലെ ഏറ്റവും വിജയിച്ച് ഹാന്‍ഡ്‌സെറ്റുകളാണ് സാംസംഗ് ഗാലക്‌സി എസ്2ഉം, മറ്റു ഗാലക്‌സി എസ് സീരീസ് ഫോണുകളും.  ഇവയ്ക്ക് പുറമെ ഗാലക്‌സി ഡബ്ല്യു 18150 ഫോണും ഏറെ സ്വീകാര്യത നേടിയിട്ടുണ്ട്.

സാംസംഗ് ഗാലക്‌സി ഡബ്ല്യു 18150 ഹാന്‍ഡ്‌സെറ്റ് കാഴ്ചയില്‍ സ്‌റ്റൈലനും, വളരെ ഒതുക്കമുള്ളതുമാണ്.

ഫീച്ചറുകള്‍:

 • 3.7 ഇഞ്ച് ഡബ്ല്യുവിജിഎ എല്‍സിഡി ഡിസ്‌പ്ലേ

 • ഗാലക്‌സി എസ് സീരീസ് ഫോണുകളേക്കാള്‍ ഒതുക്കമുള്ള ഡിസൈന്‍

 • ക്വാല്‍കോം എംഎസ്എം8255ടി ചിപ്‌സെറ്റ്

 • അഡ്രിനോ 205 ജിപിയു ഉള്ള 1.4 ജിഗാഹെര്‍ഡ്‌സ് സ്‌നാപ്ഡ്രാഗണ്‍ പ്രോസസ്സര്‍

 • 1 ജിബി റോം, 512 എംബി റാം

 • 32 ജിബി വരെ മെമ്മറി ഉയര്‍ത്താവുന്ന മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട്

 • 2 ജിബി ഇന്റേണല്‍ മെമ്മറി

 • വീഡിയോ റെക്കോര്‍ഡിംഗ്, ഓട്ടോ ഫോക്കസ്, ടച്ച് ഫോക്കസ് എന്നീ സൗകര്യങ്ങളുള്ള 5 മെഗാപിക്‌സല്‍ എല്‍ഇഡി ഫ്ലാഷ് ക്യാമറ

 • സെക്കന്ററി വിജിഎ ക്യാമറ

 • ആന്‍ഡ്രോയിഡ് വി2.3.5 ജിഞ്ചര്‍ബ്രെഡ് ഓപറേറ്റിംഗ് സിസ്റ്റം

 • ഡ്യുവല്‍ ബാന്റ് 3ജി

 • വൈഫൈ, ഹോട്ട്‌സ്‌പോട്ട്, ഡിഎല്‍എന്‍എ കണക്റ്റിവിറ്റി

 • എ2ഡിപിയുള്ള ബ്ലൂടൂത്ത് കണക്റ്റിവിറ്റി

 • ആക്‌സലറോമീറ്റര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍

 • ജിപിഎസ് സംവിധാനം, ഡിജിറ്റല്‍ കോമ്പസ്

 • 3.5 എംഎം ഓഡിയോ ജാക്ക്

 • ഡിവ്എക്‌സ്/എകസ്‌വിഡി/എക്‌സ്264 വീഡിയോ സപ്പോര്‍ട്ട്

 • ഓഫീസ് ഡോക്യുമെന്റ്‌സ് എഡിറ്റര്‍, വ്യൂവര്‍

 • അഡോബ് ഫഌഷ് ഉള്ള വെബ് ബ്രൗസര്‍

 • 110 ഗ്രാം ഭാരം

 • മികച്ച ശബ്ദ സംവിധാനം
പോരായ്മകള്‍:
 • ഉണ്ടാക്കിയിരിക്കുന്നത് പ്ലാസ്റ്റിക്കില്‍ ആയതിനാല്‍ ഏറെക്കാലം ഇപയോഗിക്കാന്‍ കഴിയില്ല

 • ഡിസ്‌പ്ലേ ഇമേജ് ഗാലക്‌സി എസ് പ്ലസിന്റെ അത്ര പോര

 • 2 ജിബി ബില്‍ട്ട് ഇന്‍ സ്റ്റോറേജില്‍ 1.7 ജിബി മാത്രമേ ഉപയോഗിക്കാന്‍ പറ്റൂ

 • മെമ്മറി കാര്‍ വേറെ വാങ്ങിക്കണം

 • ഷട്ടര്‍ കീ ഇല്ല
ജിഎസ്എം അറീനയുടെ അവലോകന പ്രകാരം സാംസംഗ് ഗാലക്‌സി ഡബ്ല്യു 18150ന് 10ല്‍ 8.5 മാര്‍ക്ക് ഉണ്ട്.  ഇതില്‍ നിന്നും ഈ സ്മാര്‍ട്ട്‌ഫോണ്‍ എത്രത്തോളം മികച്ചതാണെന്നു മനസ്സിലാക്കാം.  അതേസമയം ഇതിന്റെ ഡിസ്‌പ്ലേ അത്ര മികച്ചതല്ല എന്നത് അവഗണിക്കാവുന്ന ഒരു കാര്യമല്ല.  വീഡിയോ, മീഡിയപ്ലെയര്‍ ആപ്ലിക്കേഷനുകള്‍, മൈ ഫയല്‍ ആപ്ലിക്കേഷന്‍, 3ജി, ജിപിആര്‍എസ്, എഡ്ജ് എന്നിവയെല്ലാം ഈ ഫോണിന്റെ മികവുകളില്‍ പെടുന്നു.

ഈ സാംസംഗ് സ്മാര്‍ട്ട്‌ഫോണിന്റെ നിര്‍മ്മാണത്തിന് പ്ലാസ്റ്റിക് ആണ് ഉപയോഗിച്ചത് എന്നതാണ് ഈ ഹാന്‍ഡ്‌സെറ്റിന്റെ മറ്റൊരു എടുത്തു പറയത്തക്ക പോരായ്മ.  കാരണം, ഇത് ഈ ഫോണ്‍ ഏറെ കാലം ഉപയോഗിക്കാന്‍ സാധിക്കാത്ത അവസ്ഥ ഉണ്ടാക്കുന്നു.

സാംസംഗ് ഗാലക്‌സി ഡബ്ല്യു 18150 ഫോണിന്റെ വില ഇതുവരെ പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെങ്കിലും ഏകദേശം 20,000 രൂപയോളം ആണ് പ്രതീക്ഷിക്കപ്പെടുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot