നിങ്ങളുടെ സ്ക്രീൻലോക്ക് ഭദ്രമാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നുണ്ടോ? എങ്കിൽ ഗൂഗിളിന് സംഭവിച്ചത് അ‌റിയൂ...

|

ഒരാളുടെ സർവ രഹസ്യങ്ങളുടെയും കലവറയാണ് അ‌യാളുടെ സ്മാർട്ട്ഫോൺ(smartphone) എന്നതാണ് ഇന്നത്തെ കാലഘട്ടത്തിന്റെ ഒരു പ്രത്യേകത. നമ്മുടെ എല്ലാ വിവരങ്ങളും ഫോണിലുണ്ടെന്നും അ‌വ പുറത്തൊരാൾ അ‌റിയുന്നത് അ‌പകടമാണെന്നും നമുക്കും അ‌റിയാം. പ്രത്യേകിച്ച് ഓൺ​ലൈൻ തട്ടിപ്പുകൾ ദിവസവും പുതിയ പുതിയ മാർഗത്തിലൂടെ എത്തുകയും ഓൺ​ലൈൻ ബ്ലാക്ക്മെയിലിങ് അ‌ടക്കം ശക്തിപ്പെടുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിൽ ഫോണി​ലെ ഓരോ വിവരവും ചോരാതെ സൂക്ഷിക്കേണ്ടത് അ‌ത്യാവശ്യമാണ്.

 

സ്ക്രീൻലോക്കും വിവിധ ആപ്പുകൾക്ക് പാസ്വേഡും

സ്ക്രീൻലോക്കും വിവിധ ആപ്പുകൾക്ക് പാസ്വേഡും ഒക്കെ നൽകിയാണ് അ‌വ സുരക്ഷിതമാണ് എന്ന് നാം ഉറപ്പിക്കുന്നത്. എന്നാൽ എത്രവലിയ പാസ്വേഡ് നൽകിയാലും അ‌വയൊന്നും സുരക്ഷിതമല്ലെന്നും ​വ​ളരെ നിസാരമായി ഏതുസമയം വേണമെങ്കിലും ഈ പാസ്വേഡുകളൊക്കെ തകരാമെന്നുമാണ് വളരെ ആകസ്മികമായി നടന്ന ഒരു സംഭവത്തിലൂടെ ഇപ്പോൾ വ്യക്തമായിരിക്കുന്നത്.

iPhone: പ്രീമിയം ഫോണുകളുടെ രാജകിരീടത്തിന് പുതിയ അ‌വകാശി; ഐഫോൺ 15 അ‌ൾട്ര എത്തുന്നുiPhone: പ്രീമിയം ഫോണുകളുടെ രാജകിരീടത്തിന് പുതിയ അ‌വകാശി; ഐഫോൺ 15 അ‌ൾട്ര എത്തുന്നു

ടെക് ഭീമൻ ഗൂഗിളിന്റെ പിക്സൽ

സെർ​ച്ച്എഞ്ചിൻ ഭീമൻ ഗൂഗിളിന്റെ പിക്സൽ സ്മാർട്ട്ഫോണിന്റെ സ്ക്രീൻ ലോക്ക് പാസ്വേഡ് നൽകാതെ തന്നെ തുറക്കാനുള്ള പഴുതാണ് സൈബർ സുരക്ഷാ ഗവേഷകനായ ഡേവിഡ് ഷൂട്‌സ് ആകസ്മികമായി കണ്ടെത്തിയത്. ആർക്കും വളരെ നിസാരമായി ലോക്ക് മറികടന്ന് സ്മാർട്ട്ഫോണിലൂടെ പ്രവേശിക്കാൻ സാധിക്കുമെന്ന് അ‌ദ്ദേഹം തെളിയിച്ചു. തന്റെ സിംകാർഡിന്റെ പിൻ മറന്നുപോയ ഷൂട്സ് 3 തവണ തെറ്റായ പിൻ നൽകിയതോടെ സിം കാർഡ് ലോക്കായി.

ഒരു പുതിയ പിൻ
 

തുടർന്ന് സിം കാർഡ് അൺലോക്ക് ചെയ്യുന്നതിനായി പിയുകെ കോഡ് നൽകി. സിം അൺലോക്ക് ചെയ്യുകയും ഒരു പുതിയ പിൻ സജ്ജീകരിക്കുകയും ചെയ്തു. എന്നാൽ ഈ പ്രവൃത്തികഴിഞ്ഞ് ഫോൺ ഓൺ ആയപ്പോൾ പാസ്വേഡ് ഇല്ലാതെ തന്നെ നേരേ ഹോം സ്ക്രീനിലേക്ക് എത്തിപ്പെടുകയായിരുന്നു. സിം പിൻ മാറ്റുന്നതിനിടെയുണ്ടായ ഈ സംഭവം നിരീക്ഷിച്ച ഷൂട്സ് വീണ്ടും ഒരിക്കൽക്കൂടി പരീക്ഷണം ആവർത്തിച്ചു.

ആ വരവ് കാത്തിരുന്നത് ഇത്രയും പേരോ? വിഎൽസി മീഡിയ പ്ലെയർ വിലക്കിന് ശേഷം തിരിച്ചെത്തി, ഡൗൺലോഡിങ് 73 ലക്ഷം കടന്നുആ വരവ് കാത്തിരുന്നത് ഇത്രയും പേരോ? വിഎൽസി മീഡിയ പ്ലെയർ വിലക്കിന് ശേഷം തിരിച്ചെത്തി, ഡൗൺലോഡിങ് 73 ലക്ഷം കടന്നു

ഫോണിൽ പാസ്വേഡ് തെറ്റായി രേഖപ്പെടുത്തി

ഫോണിൽ പാസ്വേഡ് തെറ്റായി രേഖപ്പെടുത്തി ഹോം സ്ക്രീനിൽ പ്രവേശിക്കാനാകുന്നില്ല എന്ന് ഉറപ്പാക്കിയ ശേഷം സിം കാർഡ് ഊരി വീണ്ടും സിം റീസെറ്റ് ചെയ്ത് പിയുകെ കോഡ് നൽകിയപ്പോൾ പാസ്വേഡ് ഇല്ലാതെ തന്നെ ഹോം സ്ക്രീനിൽ എത്തി. തുടർന്ന് ഈ ഗുരുതര സുരക്ഷാ പിഴവ് അ‌ദ്ദേഹം തന്റെ ട്വിറ്ററിലൂടെ പുറത്തുവിട്ടു. പാസ്വേഡ് അ‌റിയാതെയും ഗൂഗിളിന്റെ പിക്സൽ ഫോണുകൾ നിസാരമായി അ‌ൺലോക്ക് ചെയ്യാമെന്ന് തെളിയിക്കുന്ന വീഡിയോയും അ‌ദ്ദേഹം പുറത്തുവിട്ടു.

പിഴവ് പരിഹരിച്ചിട്ടുണ്ട്

തുടർന്ന് നവംബർ 5 ന് ഒരു അ‌പ്ഡേഷനിലൂടെ ഗൂഗിൾ ഈ ഗുരുതര പിഴവ് പരിഹരിച്ചിട്ടുണ്ട്. എന്നാൽ ഈ അ‌പകടം ഒഴിവാക്കാൻ ഉപയോക്താക്കൾ പുതിയ അ‌പ്ഡേഷനിലേക്ക് മാറേണ്ടതുണ്ട്. അ‌തേസമയം ചെറിയൊരു പിഴവ് ഒരാളെ ലക്ഷപ്രഭുവാക്കി മാറ്റുമെന്നും ഈ സംഭവം തെളിയിച്ചിട്ടുണ്ട്. എങ്ങനെയെന്നാൽ പിഴവ് കണ്ടെത്തിയതിന്റെ പാരിതോഷികമായി ഷൂട്സിന് 70,000 ഡോളറാണ് ഗൂഗിൾ സമ്മാനമായി നൽകിയത്.

പടിക്കലെത്തുമ്പോൾ കലം ഉടയുകയാണോ? പ്ലേസ്റ്റോറിലെ ആപ്പ് ഡൗൺലോഡിങ് പ്രശ്നങ്ങൾ പരിഹരിക്കാനുള്ള വഴിയിതാപടിക്കലെത്തുമ്പോൾ കലം ഉടയുകയാണോ? പ്ലേസ്റ്റോറിലെ ആപ്പ് ഡൗൺലോഡിങ് പ്രശ്നങ്ങൾ പരിഹരിക്കാനുള്ള വഴിയിതാ

കാലതാമസം

അ‌തേസമയം ഭയപ്പെടുത്തുന്ന കാര്യം എന്തെന്നാൽ ഹാക്കർമാർ ഈ സുരക്ഷാ തകരാറിന്റെ വിവരം മനസിലാക്കിയിരുന്നോ എന്നുള്ളതാണ്. കഴിഞ്ഞ ജൂണിലാണ് പിക്സൽ ഫോണിലെ ഈ പിഴവ് ഷൂട്സ് പുറത്തുവിട്ടത്. തുടർന്ന് അ‌ഞ്ച് മാസത്തിനിപ്പുറം നവംബർ 5 ന് മാത്രമാണ് ഈ തകരാർ പരിഹരിക്കുന്ന അ‌പ്ഡേഷൻ പുറത്തിറക്കാൻ ഗൂഗിളിന് സാധിച്ചത്. ഇത്തരമൊരു വൻ അ‌പകടം കണ്ടെത്തിയിട്ടും പരിഹരിക്കുന്നതിൽ നേരിട്ട ഈ കാലതാമസം ഹാക്കർമാർ ദുരുപയോഗം ചെയ്തിട്ടുണ്ടാകുമോ എന്ന ആശങ്കയും ഇപ്പോൾ ഉയരുന്നുണ്ട്.

ഉദാസീന മനോഭാവം

കൂടാതെ സുരക്ഷാ അ‌പ്ഡേറ്റുകൾ നടത്താൻ ആളുകൾക്കുള്ള ഉദാസീന മനോഭാവം അ‌വരെ അ‌പകടത്തിലേക്ക് കൊണ്ടെത്തിക്കും എന്നും ഈ സംഭവം മുന്നറിയിപ്പ് നൽകുന്നുണ്ട്. എങ്ങനെയെന്നാൽ പലവിധ പിഴവുകൾക്കുള്ള പരിഹാരമായാണ് പലപ്പോഴും കമ്പനികൾ അ‌പ്ഡേറ്റുകൾ പുറത്തിറക്കുന്നത്. എന്നാൽ അ‌തിന്റെയൊന്നും ആവശ്യമില്ല എന്ന നിലപാടാണ് പല ഉപയോക്താക്കളും പലപ്പോഴും സ്വീകരിക്കുന്നത്. ഇത് അ‌വരുടെ സ്മാർട്ട്ഫോണുകളിൽ സുരക്ഷാ വീഴ്ചയ്ക്കുള്ള സാധ്യത കൂട്ടുന്നു.

500 രൂപയിൽ താഴെയുള്ള കിടിലൻ Recharge Plans; മത്സരം എയർടെലും വിഐയും ജിയോയും ബിഎസ്എൻഎല്ലും തമ്മിൽ500 രൂപയിൽ താഴെയുള്ള കിടിലൻ Recharge Plans; മത്സരം എയർടെലും വിഐയും ജിയോയും ബിഎസ്എൻഎല്ലും തമ്മിൽ

Best Mobiles in India

English summary
Cybersecurity researcher David Schutz accidentally discovered a loophole to open the screen lock of tech giant Google's Pixel smartphone without entering a password. He demonstrated that anyone with a smartphone can easily bypass the lock and gain access. Google has fixed this serious bug with an update on November 5.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X