സാംസംഗില്‍ നിന്നും പുതിയ ഡ്യുവല്‍ സിം സ്മാര്‍ട്ട്‌ഫോണ്‍ വരുന്നു

Posted By:

സാംസംഗില്‍ നിന്നും പുതിയ ഡ്യുവല്‍ സിം സ്മാര്‍ട്ട്‌ഫോണ്‍ വരുന്നു

സാംസംഗിന്റെ ഇപ്പോഴത്തെ ഏറ്റവും ജനപ്രീതിയുള്ള സ്മാര്‍ട്ട്‌റോണുകള്‍ ഗാലക്‌സി സീരീസ് ഫോണുകളാണ്.  സാംസംഗ് പുതുതായി പുറത്തിറക്കാന്‍ പോകുന്ന സ്മാര്‍ട്ട്‌ഫോണ്‍ ആണ് സാംസംഗ് ഗാലക്‌സി വൈ പ്രോ ഡ്യുയോസ്.ഈ പുതിയ സ്മാര്‍ട്ട്‌ഫോണിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തായിട്ടില്ലെങ്കിലും, ലഭ്യമായ ചിത്രത്തില്‍ നിന്നും ഇതിന് ഗാലക്‌സി വൈ പ്രോ സ്മാര്‍ട്ട്‌ഫോണുമായി രൂപ സാദൃശ്യം കാണുന്നുണ്ട്.

എന്നാല്‍ പ്രത്യക്ഷത്തില്‍ ഈ രണ്ട് ഹാന്‍ഡ്‌സെറ്റുകളും തമ്മിലുള്ള വ്യത്യാസം ഡ്യുയോസില്‍ അതിന്റെ ലോഗോയുണ്ട്, റിയര്‍ ക്യാമറയെ കൂടാതെ ഒരു ഫ്രണ്ട് ക്യാമറ കൂടിയും ഉണ്ട് എന്നതാണ്.  ഒരു പക്ഷേ പേരിലെ ഡ്യുയോസ് സൂചിപ്പിക്കുന്നത് ഇതിലെ ഡ്യുവല്‍ ക്യാമറ സംവിധാനത്തെ ആയിരിക്കാം.  അല്ലെങ്കില്‍ ഇതൊരു ഡ്യുവല്‍ സിം ഹാന്‍ഡ്‌സെറ്റ് ആയിരിക്കാം

ഫീച്ചറുകള്‍:

 • രണ്ടു സിമ്മുകള്‍ക്കും ജിഎസ്എം 850 / 900 / 1800 / 1900 സപ്പോര്‍ട്ട്

 • 3ജി സപ്പോര്‍ട്ട്

 • 2.6 ഇഞ്ച് ടിഎഫ്ടി കപ്പാസിറ്റീവ് 256കെ കലര്‍ ടച്ച്‌സ്‌ക്രീന്‍

 • 320 x 240 പിക്‌സല്‍ ഡിസ്‌പ്ലേ റെസൊലൂഷന്‍

 • QWERTY കീപാഡ്

 • ഒപ്റ്റിക്കല്‍ ട്രാക്ക്പാഡ്

 • 3.5 എംഎം ഓഡിയോ ജാക്ക്

 • ജിപിആര്‍എസ്, എഡ്ജ് കണക്റ്റിവിറ്റി സപ്പോര്‍ട്ട്

 • വൈഫൈ, വൈഫൈ ഹോട്ട്‌സ്‌പോട്ട് സപ്പോര്‍ട്ട്

 • മൈക്രോഎസ്ഡി മെമ്മറി കാര്‍ഡ് സ്ലോട്ട്

 • എ2ഡിപി എനേബിള്‍ഡ് ബ്ലൂടൂത്ത്

 • മൈക്രോ യുഎസ്ബി, യുഎസ്ബി പോര്‍ട്ടുകള്‍

 • ഗൂഗിള്‍ ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റം

 • ആക്‌സലറോനീറ്റര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍

 • അഡോബ് ഫ്ലാഷ് ഇന്റഗ്രേറ്റഡ് എച്ചടിഎംഎല്‍ വെബ് ബ്രൗസര്‍

 • ആര്‍എസ്ഡി ഇന്റഗ്രേറ്റഡ് സ്റ്റീരിയോ എഫ്എം

 • എ-ജിപിഎസ്

 • ഗൂഗിള്‍ സേര്‍ച്ച്, ജിമാപ്‌സ്, ജിമെയില്‍, ജിടോക്ക്, യുട്യൂബ് ആപ്ലിക്കേഷനുകള്‍

 • സ്റ്റാന്റേര്‍ഡ് ലിഥിയം അയണ്‍ ബാറ്ററി
സാംസംഗ് ഗാലക്‌സി വൈ പ്രോ ഡ്യുയോസിന്റെ സ്‌പെസിഫിക്കേഷനുകള്‍ ആകര്‍ഷണീയമാണ്.  പ്രത്യോകിച്ചും യുവാക്കളെ കൂടുതലായി ആകര്‍ഷിക്കും ഈ ഫോണ്‍ എന്നാണ് ലക്ഷണങ്ങള്‍ പറയുന്നത്.  ആന്‍ഡ്രോയിഡ് ജിഞ്ചര്‍ബ്രെഡ് ഓപറേറ്റിംഗ് സിസ്റ്റത്തിലായിരിക്കും ഈ പുതിയ സാംസംഗ് സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിക്കുക.

3.2 മെഗാപിക്‌സല്‍ ക്യാമറ, ഡ്യുവല്‍ സിം സൗകര്യം തുടങ്ങിയവയെല്ലാം വളരെ ആകര്‍ഷണീയമായ സവിശേഷതകളാണ്.  അധികം വൈകാതെ സാംസംഗ് ഈ പുതിയ സ്മാര്‍ട്ട്‌ഫോണിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടുമെന്ന് പ്രതീക്ഷിക്കാം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot