Home
Mobile

എന്തുകൊണ്ട് OPPO Find X8 Pro സെഗ്മെന്റിലെ കരുത്തനാകുന്നു- ഇത് പെർഫെക്ട് ഫ്ലാഗ്ഷിപ്പ് ആകുന്നതിന്റെ 5 കാരണങ്ങൾ!

ബജറ്റ് ഓപ്ഷനുകൾ നോക്കിയാലും പ്രീമിയം ഡി​വൈസുകൾ നോക്കിയാലും ശക്തമായ മത്സരമാണ് ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ നടക്കുന്നത് എന്നുകാണാം. ബജറ്റ് ഓപ്ഷനുകൾ പരിഗണിക്കുന്നവരെ സംബന്ധിച്ചിടത്തോളം ധാരാളം ഓപ്ഷനുകൾ കാണാൻ സാധിക്കും. എന്നാൽ പ്രീമിയം സ്മാർട്ട്ഫോൺ തേടുന്നവരെ സംബന്ധിച്ചിടത്തോളം ചുരുങ്ങിയ ഓപ്ഷനുകൾ മാത്രമേ കാണാൻ സാധിക്കൂ എന്നത് നിരാശയുണ്ടാക്കുന്ന കാര്യമാണ്. എങ്കിലും പ്രീമിയം സെഗ്മെന്റിൽ ഒരു സ്മാർട്ട്ഫോൺ അ‌ൽപ്പം വേറിട്ട് നിന്നുകൊണ്ട് ശ്രദ്ധയാകർഷിക്കുകയും വിട്ടുവീഴ്‌ചയില്ലാത്ത അൾട്രാ പ്രീമിയം എക്സ്പീരിയൻസ് വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു: OPPO Find X8 Pro ആണ് ആ സ്മാർട്ട്ഫോൺ.

സ്മാർട്ട്ഫോൺ രംഗത്തെ മുൻനിര ക്യാമറ ഹാർഡ്‌വെയർ, ടോപ്പ്-ടയർ പെർഫോമൻസ്, അസാധാരണമായ ബാറ്ററി ലൈഫ്, ഉഗ്രൻ ഫാസ്റ്റ് ചാർജിംഗ്, അതിശയിപ്പിക്കുന്ന വിഷ്വലുകൾ എന്നിവയുടെ കരുത്തിൽ ഈ ഡി​വൈസ് ഫ്ലാഗ്ഷിപ്പ് സെഗ്മെന്റിനെ പുനർനിർവചിക്കുന്നു. ഇതിൽ ഈ മികച്ച-ഇൻ-ക്ലാസ് ഹാർഡ്‌വെയർ, മികച്ച സോഫ്‌റ്റ്‌വെയൾ, ആകർഷകമായ രൂപകൽപ്പന എന്നിവ സംയോജിപ്പിച്ചിരിക്കുന്നു. അ‌തിനാൽത്തന്നെ വിവേകമുള്ള ഇന്ത്യൻ ഉപഭോക്താക്കളുടെ ആദ്യ ചോയ്സ് ആയി ഈ പ്രീമിയം സ്മാർട്ട്ഫോൺ മാറുന്നു. നിങ്ങൾ ഏറ്റവും മികച്ചത് തിരയുകയാണെങ്കിൽ, OPPO Find X8 Pro അ‌തിന് ഏറ്റവും അ‌നുയോജ്യമാണ്. അതിനുള്ള കാരണം ഇതാ!

എന്തുകൊണ്ട് OPPO Find X8 Pro സെഗ്മെന്റിലെ കരുത്തനാകുന്നു

1. ക്വാഡ്രപ്പിൾ 50എംപി ക്യാമറ സിസ്റ്റം ഉപയോഗിച്ച് മൊബൈൽ ഫോട്ടോഗ്രാഫി പുനർനിർവചിക്കുന്നു

OPPO Find X8 Pro-യുടെ ഏറ്റവും വലിയ ഹൈലൈറ്റായ ഹാസൽബ്ലാഡ് മാസ്റ്റർ ക്യാമറ സിസ്റ്റത്തിൽ നിന്ന് തന്നെ തുടങ്ങാം. ഇതിൽ മൂന്നല്ല, നാല് 50MP ഷൂട്ടറുകൾ ഉൾപ്പെടുന്നു. OIS ഉള്ള ഒരു വലിയ 50MP (Sony LYT808) പ്രൈമറി സെൻസർ, AF ഉള്ള 50MP (Samsung ISOCELL JN5) അൾട്രാവൈഡ് ലെൻസ്, OIS ഉള്ള 50MP (Sony LYT600) പെരിസ്‌കോപ്പ് ഷൂട്ടർ, f/4.3 അ‌പ്പേർച്ചറും OIS പിന്തുണയുമുള്ള 50MP (Sony LYT858) പെരിസ്കോപ്പ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.

എന്തുകൊണ്ട് OPPO Find X8 Pro സെഗ്മെന്റിലെ കരുത്തനാകുന്നു

പോക്കറ്റിൽ ഒരു പ്രൊഫഷണൽ ക്യാമറയാണ് കൊണ്ടുനടക്കുന്നത് എന്ന ഫീൽ OPPO Find X8 Pro നൽകുന്നു. സൂര്യാസ്തമയത്തിൻ്റെ സുവർണ്ണ ശോഭയോ, ക്യാൻഡിൽ​ ​ലൈറ്റ് ഡിന്നറിന്റെ ഭംഗിയോ തുടങ്ങി എന്തുതന്നെ പകർത്താൻ ശ്രമിച്ചാലും, ഇതിലെ പ്രധാന ക്യാമറ ഏത് ​ലൈറ്റിങ് കണ്ടീഷനിലും ഓരോ ഷോട്ടും ഡീറ്റെയിൽസും കളറുകളും കൊണ്ട് സമ്പന്നമാണ് എന്ന് ഉറപ്പാക്കുന്നു. നിങ്ങൾ ഒരു അ‌വധിക്കാല ട്രിപ്പിലാണെന്ന് കരുതുക, ഇതിലെ ഡ്യുവൽ പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറകൾ ദൂരെയുള്ള ലാൻഡ്‌മാർക്കുകളിൽ സൂം ഇൻ ചെയ്യാൻ അനുയോജ്യമാണ്-ഒരു പർവതശിഖരത്തിൻ്റെ വ്യക്തമായ ക്ലോസപ്പ് അല്ലെങ്കിൽ ദൂരെയുള്ള ഒരു മരക്കൊമ്പിലിരിക്കുന്ന പക്ഷിയുടെ വ്യക്തമായ ക്ലോസ്-അപ്പ് തുടങ്ങി എന്തും ക്വാളിറ്റി നഷ്ടപ്പെടാതെ പകർത്താൻ ഇതിന് സാധിക്കും. 0.6x മുതൽ 120x മാഗ്‌നിഫിക്കേഷൻ വരെയുള്ള ഫൈൻഡ് X8 പ്രോ സൂം മികവുകൾ കാണുന്നതിന് ചുവടെയുള്ള ചിത്രത്തിൽ ക്ലിക്ക് ചെയ്യുക.

OPPO Find X8 Pro Zoom

30x സൂമിൽ പോലും, ഡീറ്റയിൽസ് മനോഹരമായി നിലനിർത്തുന്നു, 60x-ൽ, വ്യക്തവും ഉപയോഗയോഗ്യവുമായ ചിത്രങ്ങൾ പകർത്താനാകും. ഒരു മൈൽ അകലെ നിന്ന് ഒരു ചിത്രം പകർത്താൻ ആഗ്രഹിക്കുന്നുണ്ടോ? AI ടെലിസ്‌കോപ്പ് സൂം 10x-ൽ ആക്ടിവേറ്റ് ചെയ്‌ത് നമ്മെ ലക്ഷ്യത്തിലേക്ക് അടുപ്പിക്കും. 10x മാഗ്‌നിഫിക്കേഷനിൽ കൂടുതൽ സൂം ചെയ്യുമ്പോൾ, ഇതിലെ അ‌ഡ്വാൻസ്ഡ് AI ഷാർപ്നെസ് ഷോട്ടുകൾ കൂടുതൽ ഡീറ്റെയിലായി പകർത്താൻ സാഹചര്യം ഒരുക്കുന്നു.

പോർട്രെയ്റ്റുകൾക്ക് ഹാസൽബ്ലാഡ് മോഡ് ഒരു സ്വപ്നമാണ്. മിന്നിത്തിളങ്ങുന്ന നഗര പശ്ചാത്തലത്തിൽ ഒരു സുഹൃത്തിന്റെ കാൻഡിഡ് ഷോട്ട് എടുക്കുന്നതിനെക്കുറിച്ച് ചിന്തിക്കുക- പശ്ചാത്തലം ഒരു ക്രീമി ബ്ലർ ആകുകയും അതേസമയം സുഹൃത്തിന്റെ ഷാർപ്പായും മനോഹരമായും കാണുകയും ചെയ്യുമ്പോൾ എങ്ങനെയുണ്ടാകും, സംഗതി വേറെ ലെവലാകും. കൂടുതൽ ആർട്ടിസ്റ്റിക് ​വൈബ് വേണോ? സോഫ്റ്റ് ലൈറ്റിംഗ് പോർട്രെയിറ്റ് ഫീച്ചർ ഒരു വിചിത്രമായ മൂടൽമഞ്ഞ് പോലെയുള്ള ഇഫക്റ്റ് ചേർക്കും, ഇത് കൊതിപ്പിക്കുന്ന, ഇൻസ്റ്റഗ്രാം-റെഡി പോസ്റ്റുകൾക്ക് അനുയോജ്യമാണ്. ഏതാനും ക്യാമറ സാമ്പിളുകൾക്കായി ചുവടെയുള്ള ചിത്രത്തിൽ ക്ലിക്കുചെയ്യുക.

Find X8 Pro Samples

ഇനി ആക്ഷൻ നിമിഷങ്ങൾ പകർത്താനാണെങ്കിൽ അ‌ക്കാര്യത്തിലും ഒട്ടും കുറവുണ്ടാകാതെ ചിത്രീകരിക്കാം, നിങ്ങളുടെ നായ വായുവിൽ ഫ്രിസ്‌ബീ പിടിക്കുന്നത് പോലെയോ നിങ്ങളുടെ കുട്ടികൾ കുളത്തിൽ വെള്ളം തെറിപ്പിക്കുന്നത് പോലെയോ ഉള്ള ആക്ഷൻ പായ്ക്ക് മൊമന്റുകൾക്കായി - ലൈവ്‌ഫോട്ടോ ഫീച്ചർ ഇതിലുണ്ട്. ഇത് ആക്ഷൻ ഷോട്ട് ഒരിക്കലും നഷ്‌ടപ്പെടുത്തില്ലെന്ന് ഉറപ്പാക്കുന്നു. സീറോ ഷട്ടർ ലാഗും ലൈറ്റിംഗ് സ്നാപ്പ് ഫീച്ചറും എല്ലാ ഡീറ്റെയിൽസും വളരെ വ്യക്തമാണെന്ന് ഉറപ്പുനൽകുന്നു, പ്രവർത്തനം എത്ര വേഗത്തിലാണെങ്കിലും. ജീവിതം വേഗത്തിൽ നീങ്ങുമ്പോൾ, അവിസ്മരണീയമായ നിമിഷങ്ങൾ അ‌തിവേഗം പകർത്താനാകുമെന്ന് ക്വിക്ക് ബട്ടൺ ഉറപ്പാക്കുന്നു.

ഇതൊക്കെ കൂടാതെ, ​Find X8 Pro സെൽഫി ക്യാമറ ഉൾപ്പെടെ എല്ലാ ക്യാമറകളിലും 4K 60fps ഡോൾബി വിഷൻ HDR റെക്കോർഡിംഗ് നൽകിക്കൊണ്ട് ആൻഡ്രോയിഡ് വീഡിയോ ഷൂട്ടിംഗിനായി പുതിയ നിലവാരം സജ്ജീകരിച്ച​രിച്ചിരിക്കുന്നു. കൂടാതെ നേറ്റീവ് 4K റെസല്യൂഷൻ നിലനിർത്തിക്കൊണ്ട് 50MP സെൻസർ ഉപയോഗിച്ച് ഇൻ-സെൻസർ ക്രോപ്പ് ഉപയോഗിച്ച് ലോസ്ലെസ് 12x സൂം വാഗ്ദാനം ചെയ്യുന്നു. യഥാർത്ഥ ഫ്ലാഗ്ഷിപ്പ് ഫാഷനിൽ, OPPO Find X8 Pro സമാനതകളില്ലാത്ത സ്മാർട്ട്‌ഫോൺ ക്യാമറ എക്സ്പീരിയൻസ് നൽകുന്നു.

എന്തുകൊണ്ട് OPPO Find X8 Pro സെഗ്മെന്റിലെ കരുത്തനാകുന്നു

2. സ്മാർട്ട്‌ഫോൺ എക്സ്പീരിയൻസ് ഉയർത്തുന്നു, വൺ ഡീറ്റെയിൽ അ‌റ്റ് എ ​ടൈം

ഞങ്ങളുടെ ​കൈയിൽ കിട്ടിയ OPPO Find X8 Pro ​ മോഡൽ എത്തിയത് അതിമനോഹരമായ ഒരു സ്പേസ് ബ്ലാക്ക് ഷേഡിലാണ്, ഫ്രോസ്റ്റഡ് ടെക്‌സ്‌ചറും ബോൾഡ് സ്റ്റൈലിംഗും കൊണ്ട് ഈ ഫോൺ ലാളിത്യത്തിൽ ഭംഗികണ്ടെത്തിയിരിക്കുന്നു. മറുവശത്ത്, പേൾ വൈറ്റ് ഫിനിഷിൽ സമ്പന്നമായ വിഷ്വൽ ഡെപ്‌ത് ഉപയോഗിച്ച് ശോഭയുള്ള തിളക്കം സംയോജിപ്പിക്കുന്നു. ശക്തമായ ക്യാമറ ഹാർഡ്‌വെയറും കൂറ്റൻ ബാറ്ററിയും മിക്കതിനേക്കാൾ സ്ലീക്കർ ഷാസിയും ഉണ്ടായിരുന്നിട്ടും, Find X8 Pro ഡിസൈനിൽ വിട്ടുവീഴ്‌ച ചെയ്യുന്നില്ല.

Find X8 Pro-യുടെ സ്ലീക്ക് ഡിസൈൻ പ്രത്യേകം പ്രശംസനീയമാണ്, മെറ്റൽ ഫ്രെയിമോടുകൂടിയ ദൃഢമായ ബിൽഡും പൊടിയിൽ നിന്നും വെള്ളത്തിൽ നിന്നുമുള്ള സമഗ്രമായ സംരക്ഷണത്തിനായി ക്ലാസ്-ലീഡിംഗ് IP68+IP69 റേറ്റിങ്ങും ഇതിലുണ്ട്. മുകളിൽ ഇടത് വശത്തുള്ള അലേർട്ട് സ്ലൈഡർ ഉപയോഗിച്ച് നിങ്ങൾക്ക് നിമിഷനേരം കൊണ്ട് ​സൈലന്റ്, വൈബ്രേറ്റ്, റിംഗ് എന്നിവയ്ക്കിടയിൽ മാറാം.

എന്തുകൊണ്ട് OPPO Find X8 Pro സെഗ്മെന്റിലെ കരുത്തനാകുന്നു

ഫ്രണ്ടിൽ, Find X8 Pro 6.78 ഇഞ്ച് ക്വാഡ്-കർവ്ഡ് പ്രോ-എക്‌സ്‌ഡിആർ അമോലെഡ് ഡിസ്‌പ്ലേ സജ്ജീകരണത്തോടെ എത്തുന്നു. ഡോൾബി വിഷൻ, HDR10+ സപ്പോർട്ട് എന്നിവയ്‌ക്കൊപ്പം അൾട്രാ-സ്ലിം ബെസലുകൾ ഒരു സർറിയൽ കാഴ്ചാനുഭവം ഉറപ്പാക്കുന്നു.

മിക്ക OEM-കളും വിഷ്വലുകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, Find X8 Pro-യുടെ സ്‌ക്രീൻ 2160Hz PWM ഡിമ്മിങ്ങോടെ കൂടുതൽ മുന്നോട്ട് പോയിരിക്കുന്നു, ​​ഇത് അസ്വസ്ഥതയും കണ്ണിന് ആയാസവും കുറയ്ക്കുന്നു. ഇവിടെയുള്ള ഡിസ്പ്ലേ TÜV Rheinland Eye Comfort 4.0 സാക്ഷ്യപ്പെടുത്തിയിരിക്കുന്നു, ഇത് ​നൈറ്റ് യൂസിനും ഈ ഫോൺ മികച്ചതാണ് എന്ന് ഉറപ്പാക്കുന്നു. ഫൈൻഡ് എക്‌സ്8 പ്രോയുടെ സ്‌ക്രീൻ, കണ്ണിൻ്റെ സുഖസൗകര്യങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ട് ഒരു ഊർജ്ജസ്വലമായ ഡിസ്‌പ്ലേ വാഗ്ദാനം ചെയ്യുന്നു. ഡിസ്പ്ലേ സ്പ്ലാഷ് ടച്ചിനെയും പിന്തുണയ്ക്കുന്നു.

3. മത്സരത്തെ മറികടക്കുന്ന ബാറ്ററി അ‌തിവേഗ ചാർജിങ്ങോടെ എത്തുന്നു

OPPO Find X8 Pro-യ്ക്ക് കരുത്തേകുന്നത് 5,910mAh സിലിക്കൺ-കാർബൺ ബാറ്ററിയാണ്. ഈ പുതിയ സിലിക്കൺ-കാർബൺ ബാറ്ററി ടെക്നോളജി ലിഥിയം അധിഷ്‌ഠിത ബാറ്ററികളേക്കാൾ കൂടുതൽ ഊർജ സാന്ദ്രത പ്രദാനം ചെയ്യുന്നു, കൂടുതൽ ശേഷി അല്ലെങ്കിൽ ചെറിയ ഫിസിക്കൽ ബാറ്ററി വലുപ്പം സാധ്യമാക്കുന്നു. Find X8 Pro ഒരിക്കലും ആളുകളുടെ ഇഷ്ടം പിടിച്ചുപറ്റുന്നതിൽ പരാജയപ്പെട്ടില്ല, മിതമായ ഉപയോഗത്തിൽ ഒന്നര ദിവസത്തിലധികം ബാറ്ററി ലൈഫ് നൽകുന്നു. ഈ ബാറ്ററി ഉപയോഗിച്ച്, ഹാൻഡ്‌സെറ്റിന് 7 മണിക്കൂറിലധികം ഡോൾബി വിഷൻ വീഡിയോ റെക്കോർഡുചെയ്യാനും നെറ്റ്ഫ്ലിക്സിൽ ഒരു ദിവസം മുഴുവൻ കണ്ടന്റ് സ്ട്രീം ചെയ്യാനും കഴിയും.

എന്തുകൊണ്ട് OPPO Find X8 Pro സെഗ്മെന്റിലെ കരുത്തനാകുന്നു

കേവലം 55 മിനിറ്റിനുള്ളിൽ ഹാൻഡ്‌സെറ്റിനെ പൂർണ്ണമായി പവർ അപ്പ് ചെയ്യാൻ കഴിയുന്ന 80W SUPERVOOCTM ആണ് കൂറ്റൻ ബാറ്ററിയെ നിറയ്ക്കുന്നത്. ഒരു ഫ്ലാഗ്ഷിപ്പിൽ ആദ്യമായി, OPPO മാഗ് പിന്തുണയോടെ 50W AIRVOOCTM അവതരിപ്പിക്കുന്നു, മാഗ്നറ്റിക് കൺവീനിയൻസ് പ്രദാനം ചെയ്യുമ്പോൾ, മിക്ക ഫ്ലാഗ്ഷിപ്പുകളിലും വയർഡ് ചാർജിംഗ് പിന്തുണയേക്കാൾ വേഗതയുള്ളതാണ് ഇത്. Find X8 Pro-യിൽ ഒരു വലിയ ബാറ്ററി സംയോജിപ്പിച്ചിരിക്കുന്നതിനാൽ, 10W റിസർവ് വയർലെസ് ചാർജിംഗ് ആക്‌സസറികൾ ചാർജ് ചെയ്യാൻ അനുയോജ്യമാണ്.

4. മൊബൈൽ പെർഫോമൻസിന്റെ ഒരു പുതിയ യുഗം

Find X8 Pro-യുടെ ഹൃദയഭാഗത്ത് ശക്തമായ മീഡിയടെക് ഡൈമെൻസിറ്റി 9400 SoC സ്ഥാപിച്ചിരിക്കുന്നു. ഇത് TSMC യുടെ സെക്കൻഡ് ജനറേഷൻ 3nm പ്രോസസ്സും പുതിയ ARM V9 ആർക്കിടെക്ചറിലും നിർമ്മിച്ചതാണ്. ഇത് സെഗ്‌മെൻ്റ് ലീഡിംഗ് പെർഫോമൻസിലേക്ക് നയിക്കുന്നു, അതേസമയം പ്രോസസ്സിൽ കുറച്ച് പവർ ഉപയോഗിക്കുന്നു. ഇത് NPU പ്രകടനത്തിൽ കാര്യമായ നേട്ടങ്ങളും വാഗ്ദാനം ചെയ്യുന്നു.

ഞങ്ങളുടെ പരിശോധനയിൽ, OPPO Find X8 Pro, AnTuTu, Geekbench 6 എന്നിവയിലെ മത്സരങ്ങളെ ജയിച്ചു, ഇത് ഞങ്ങൾ ഇന്നുവരെ പരീക്ഷിച്ചതിൽ ഏറ്റവും മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന ഫോണാക്കി മാറ്റി. ആവശ്യപ്പെടുന്ന ജോലികളിൽ സുസ്ഥിരമായ ​ഹൈ പെർഫോമൻസിനായി OPPO Find X8 Pro ഒരു നൂതന കൂളിംഗ് സിസ്റ്റം അവതരിപ്പിക്കുന്നു.

എന്തുകൊണ്ട് OPPO Find X8 Pro സെഗ്മെന്റിലെ കരുത്തനാകുന്നു

ഡിമെൻസിറ്റി 9400-ന് വേണ്ടി ഒപ്റ്റിമൈസ് ചെയ്തിരിക്കുന്ന ട്രിനിറ്റി എഞ്ചിൻ, കാഷെ കാര്യക്ഷമത വർധിപ്പിച്ച് Find X8 Pro-യുടെ പ്രകടനവും ബാറ്ററി ലൈഫും മെച്ചപ്പെടുത്തുന്നു. PUBG, ഫ്രീ ഫയർ, ജെൻഷിൻ ഇംപാക്റ്റ് തുടങ്ങിയ ജനപ്രിയ ടൈറ്റിലുകൾക്ക് മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന, സുഗമവും സുസ്ഥിരവുമായ ഗെയിമിംഗ് എക്സ്പീരിയൻസ് Find X8 Pro നൽകുന്നു. Find X8 Pro-യുടെ AI LinkBoost ടെക്നോളജി തടസ്സമില്ലാത്ത മൾട്ടിപ്ലെയർ ഗെയിമിംഗിനായി സുസ്ഥിരവും വിശ്വസനീയവുമായ നെറ്റ്‌വർക്ക് കണക്ഷൻ നൽകുന്നു. 20 ആൻ്റിനകളുള്ള 360° സറൗണ്ട് ആൻ്റിന ഇതിൽ ഉൾപ്പെടുന്നു.

5. തടസ്സമില്ലാത്ത യൂസർ എക്സ്പീരിയൻസ്

OPPO Find X8 Pro, ആൻഡ്രോയിഡ് 15-ൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ട്‌ഫോണാണ്, ഇത് മെച്ചപ്പെടുത്തിയ കളർ​എസ് 15ൽ എത്തുന്നു. ഈ ശക്തമായ കോമ്പിനേഷൻ തടസ്സങ്ങളില്ലാത്ത യൂസർ എക്സ്പീരിയൻസ് നൽകുന്നു, AI ടൂൾബോക്‌സ്, സർക്കിൾ ടു സെർച്ച്, ടച്ച് ടു ഷെയർ തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്. കൂടാതെ, AI ഫോട്ടോ റീമാസ്റ്റർ, AI ക്ലാരിറ്റി എൻഹാൻസർ, AI അൺബ്ലർ, AI റിഫ്ലെക്ഷൻ റിമൂവർ, AI സ്റ്റുഡിയോ എന്നിവയുൾപ്പെടെ, ഇതിലെ AI- പിന്തുണയുള്ള ഫോട്ടോഗ്രാഫി ടൂളുകൾ, ചിത്രങ്ങളുടെ ഗുണനിലവാരവും എഡിറ്റിംഗ് ശേഷികളും ഉയർത്തുന്നു.

എന്തുകൊണ്ട് OPPO Find X8 Pro സെഗ്മെന്റിലെ കരുത്തനാകുന്നു
എന്തുകൊണ്ട് OPPO Find X8 Pro സെഗ്മെന്റിലെ കരുത്തനാകുന്നു
എന്തുകൊണ്ട് OPPO Find X8 Pro സെഗ്മെന്റിലെ കരുത്തനാകുന്നു

ലുമിനസ് റെൻഡറിംഗ് എഞ്ചിൻ ആൻഡ്രോയിഡിൻ്റെ വിഷ്വലുകളെ പരിവർത്തനം ചെയ്യുന്നു, കനത്ത മൾട്ടിടാസ്കിംഗിൽ പോലും സിൽക്കി-സ്മൂത്ത് ആനിമേഷനുകൾ നൽകുന്നു. അതിശയകരമായ 3D ഇഫക്റ്റുകൾ, ​ഡൈനാമിക് ബ്ലററുകൾ, തടസ്സമില്ലാത്ത ട്രാൻസിഷൻസ് എന്നിവയാൽ ഇത് യൂസർ എക്സ്പീരിയൻസ് മെച്ചപ്പെടുത്തുന്നു. ഉയർന്ന പെർഫോമൻസിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്നു. ഇത് ജനപ്രിയ ആപ്പുകൾ അനായാസമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്നു, നിങ്ങൾ എത്ര ടാസ്കുകൾ നൽകിയാലും ഇൻ്റർഫേസ് പ്രതികരിക്കുന്നതും ദൃശ്യപരമായി ഇടപഴകുന്നതും നിലനിർത്തുന്നു.

പ്രതീക്ഷകൾക്ക് അ‌പ്പുറം നിൽക്കുന്ന ഫ്ലാഗ്ഷിപ്പ്

മത്സരം നിറഞ്ഞ ഒരു സ്മാർട്ട്‌ഫോൺ വ്യവസായത്തിൽ, വേറിട്ടുനിൽക്കുക എന്നത് അ‌ത്ര എളുപ്പമല്ല, എന്നിട്ടും OPPO Find X8 Pro അനായാസമായി അ‌ത് കൈകാര്യം ചെയ്യുന്നു. ആളുകളുടെ ഇഷ്ടം പിടിച്ചുപറ്റാനുള്ള ലക്ഷ്യത്തിൽ, Find X8 Pro പ്രശംസനീയമാം വിധം വിജയിച്ചിട്ടുണ്ട്. ഇത് ഫോട്ടോഗ്രാഫിയിലും വീഡിയോഗ്രാഫിയിലും മികവ് പുലർത്തുന്ന ഒരു ക്യാമറ സംവിധാനം സഹിതം എത്തുന്നു. OPPO-യുടെ വിട്ടുവീഴ്ചയില്ലാത്ത സമീപനം ​Find X8 Pro-യുടെ റെക്കോർഡ് ബ്രേക്കിംഗ് പെർഫോമൻസിൽ നന്നായി പ്രതിഫലിച്ചിട്ടുണ്ട്. ഇതൊക്കെയുണ്ടെങ്കിലും Find X8 Proയുടെ വലിയ ബാറ്ററിയും അവിശ്വസനീയമായ ഫാസ്റ്റ് ചാർജിംഗ് ഫീച്ചറുകളും കൂടി ചേരുമ്പോഴാണ് ഈ ഫോണിന് പൂർണ്ണത ​കൈവരുന്നത്.

എന്തുകൊണ്ട് OPPO Find X8 Pro സെഗ്മെന്റിലെ കരുത്തനാകുന്നു

Find X8 Proയുടെ സോഫ്റ്റ്‌വെയറിനെ മുന്നിൽ നിന്ന് നയിക്കുന്നത് AI ഫീച്ചറുകളാണ്, ദൈനംദിന ഉപയോഗങ്ങൾ ഒരു തടസ്സങ്ങളില്ലാതെ നിറവേറ്റാൻ ഇതിന് സാധിക്കുന്നു. ഇതിനെല്ലാം പുറമേ, OPPO യുടെ ഏറ്റവും പുതിയ ഫാഗ്ഷിപ്പിനെ ആകർഷകമാക്കാൻ സൗന്ദര്യാത്മകമായ ഡി​സൈനും കരുത്തും മികച്ച രീതിയിൽ ഇതിൽ സംയോജിപ്പിച്ചിരിക്കുന്നു. വിട്ടുവീഴ്ചകളില്ലാതെ ആത്യന്തികമായ പ്രീമിയം എക്സ്പീരിയൻസാണ് നിങ്ങൾ തിരയുന്നതെങ്കിൽ, OPPO Find X8 Pro-യ്ക്ക് അ‌പ്പുറം മറ്റൊന്നും നോക്കേണ്ടതില്ല, അത് ഞങ്ങളുടെ അഭിപ്രായത്തിൽ രാജ്യത്തെ എല്ലായിടത്തും മുൻനിരയിൽ ലഭ്യമാകേണ്ട ഒരേയൊരു ഫ്ലാഗ്ഷിപ്പാണ്.

എന്തുകൊണ്ട് OPPO Find X8 Pro സെഗ്മെന്റിലെ കരുത്തനാകുന്നു

OPPO Find X8 Pro -യുടെ ഇന്ത്യയിലെ വില

OPPO Find X8 സീരീസ് 16GB+ 512GB-ന് 99,999 രൂപയാണ് വില. ഉപയോക്താക്കൾക്ക് ഈ ഡി​വൈസ് പ്രീ ബുക്ക് ചെയ്യാൻ സൗകര്യം ഉണ്ട്. 2024 ഡിസംബർ 03 മുതൽ OPPO ഇ-സ്റ്റോർ, ഫ്ലിപ്പ്കാർട്ട്, മെയിൻലൈൻ റീട്ടെയിലർമാർ എന്നിവിടങ്ങളിൽ നിന്ന് ഈ ഡി​വൈസ് വാങ്ങാൻ ലഭ്യമാകും. പ്രമുഖ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ​Find X8 Pro പർച്ചേസ് ചെയ്യുന്നവർക്ക് ഓപ്പോ 9,999 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് വാഗ്ദാനം ചെയ്യുന്നുണ്ട്.

Best Mobiles in India

English summary
In a competitive smartphone industry, standing out is not easy, yet the OPPO Find X8 Pro manages it with ease. It comes with a camera system that excels in both photography and videography. OPPO's no-compromise approach is well reflected in the record-breaking performance of the Find X8 Pro.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X