വിപണിയിലെത്തും മുന്‍പ് എക്‌സ്പിരിയ എകസ്7ന് വമ്പിച്ച സ്വീകരണം

Posted By:

വിപണിയിലെത്തും മുന്‍പ് എക്‌സ്പിരിയ എകസ്7ന് വമ്പിച്ച സ്വീകരണം

സോണി എറിക്‌സണ്‍ എക്‌സ്പിരിയ എക്‌സ്7 ഇതുവരെ പുറത്തിറങ്ങിയിട്ടില്ല.  എന്നാല്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ ഇപ്പഴേ ഒരു സംസാരവിഷയമാണ്.  എക്‌സ്പിരിയ എക്‌സ്7ന്റെ സ്‌പെസിഫിക്കേഷനുകളെ കുറിച്ച് സോണി ഔദ്യോഗിക പ്രഖ്യാപനം നടത്തിക്കഴിഞ്ഞു.

വിന്‍ഡോസ് ഫോണ്‍ 7 ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്മാര്‍ട്ട്‌ഫോണിന്റെ ഡിസ്‌പ്ലേ 4.3 ഇഞ്ച് ഡബ്ല്യുവിജിഎ ടച്ച്‌സ്‌ക്രീന്‍ ആണ്.  1.2 ജിഗാഹെര്‍ഡ്‌സ് ക്ലോക്ക് സ്പീഡ് ഉള്ള സ്‌നാപ്ഡ്രാഗണ്‍ എംഎസ്എം8260 സിപിയു ആണ്.  വീഡിയോ റെക്കോര്‍ഡിംഗ് സംവിധാനമുള്ള 8 മെഗാപിക്‌സല്‍ ക്യാമറയുണ്ട് എക്‌സ്പിരിയ എക്‌സ്7ല്‍.

3ജി സംവിധാനമുള്ള ഈ സ്മാര്‍ട്ട്‌ഫോണില്‍ ജിപിആര്‍എസ്, ജിഎസ്എം, വാപ്, എഡ്ജ് കണക്റ്റിവിറ്റി സൗകര്യങ്ങളും ഉണ്ട്.  സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് ആപ്ലിക്കേഷനുകളുള്ള ഇതില്‍ സ്റ്റീരിയോ ബ്ലൂടൂത്ത്, വൈഫൈ, യുഎസ്ബി കണക്റ്റിവിറ്റികളും ഉണ്ട്.  3.5 ഓഡിയോ ജാക്ക്, മൈക്രോ കാര്‍ഡ് സ്ലോട്ട്, ഡോള്‍ബി ഡിജിറ്റല്‍ പ്ലസിന്റെ സറൗണ്ട് സൗണ്ട്, നാവിഗേഷന്‍ മാപ്പ്, എ-ജിപിഎസ് എന്നിവയെല്ലാം ഈ സ്മാര്‍ട്ട്‌ഫോണിന്റെ പ്രത്യേകതകളില്‍ പെടുന്നു.

സ്‌പെസിഫിക്കേഷനുകളുടെ കാര്യത്തില്‍ മാത്രമല്ല, കാഴ്ചയിലും എക്‌സ്പിരിയ എക്‌സ്7 ഏറെ ആകര്‍ഷണീയമാണ്.  ബാര്‍ ആകൃതിയുള്ള ഈ ഹാന്‍ഡ്‌സെറ്റ് മെലിഞ്ഞതും ഭാരം കുറഞ്ഞതുമാണ്.  512 എംബിയാണ് ഇഇതിന്റെ റാം.  ഇതിന്റെ മെമ്മറി 32 ജിബി വരെ ഉയര്‍ത്താന്‍ പാകത്തില്‍ ഒരു മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടും ഉണ്ട് ഇതില്‍.

3ജി സപ്പോര്‍ട്ട് ഉള്ളതുകൊണ്ട് ഡൗണ്‍ലോഡിംഗ്, അപ്‌ലോഡിംഗ് വേഗത മികച്ചതാണ്.  അതുപോലെ ഓപറേറ്റിംഗ് സിസ്റ്റം വിന്‍ഡോസ് ഫോണ്‍ 7 ആയതുകൊണ്ട് മികച്ച ഓപറേറ്റിംഗ് ആപ്ലിക്കേഷനുകളും ലഭ്യമാണ്.

എക്‌സ്പിരിയ എക്‌സ്7 സ്മാര്‍ട്ട്‌ഫോണിന്റെ പോരായ്മയായി പറയാവുന്ന ഒരേയൊരു കാര്യം ഇതിന്റെ താഴ്ന്ന ബാറ്ററി ബാക്ക്അപ്പ് ആണ്.  വെറും 4 മണിക്കൂര്‍ മാത്രം ബാറ്ററി ബാക്ക്അപ്പുള്ള ഈ സ്മാര്‍ട്ട്‌ഫോണിന്റെ ബാറ്ററി ലിഥിയം അയണ്‍ ആണ്.  ഇതിന്റെ വില സോണി പ്രഖ്യാപിക്കാനിരിക്കുന്നേയുള്ളൂ.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot