നോക്കിയ ഫോണുകളുടെ ചരിത്രത്തിലൂടെ ഒരു യാത്ര

Posted By:

നോക്കിയ ഇപ്പോള്‍ പഴയ നോക്കിയ അല്ല. ഇനി ഒരിക്കലും അതുപോലെ ആവുകയുമില്ല. കാരണങ്ങള്‍ പലതാണ്. പണ്ടത്തെ പ്രതാപം സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഇന്ന് നോക്കിയയ്ക്കില്ല. എന്നുമാത്രമല്ല സാംസങ്ങും ആപ്പിളും സൃഷ്ടിച്ച ഓളത്തില്‍ ഒഴുകിപ്പോകാതിരിക്കാന്‍ പാടുപെടുകയുമാണ്.

മുങ്ങിത്താഴുന്നതിനിടെ രക്ഷപ്പെടാന്‍ ലഭിച്ച ഒരു കച്ചിത്തുരുമ്പാണ് മൈക്രോസോഫ്റ്റിന്റെ ഭാഗമാകാനുള്ള തീരുമാനം. ഇത് എത്രത്തോളം ഗുണം ചെയ്യുമെന്നത് കാത്തിരിന്നു കാണണം. പ്രത്യേകിച്ച്് മൈക്രോസോഫ്റ്റ് പുതിയ സാരഥിയെ തേടുന്ന സമയത്ത്്.

നോക്കിയ സ്മാര്‍ട്ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

അതെന്തായാലും മൊബൈല്‍ ഫോണ്‍ ചരിത്രത്തില്‍ നോക്കിയ മായ്ച്ചു കളയാന്‍ കഴിയാത്ത അധ്യായം തന്നെയാണ്. മൊബൈല്‍ ഫോണ്‍ എന്നാല്‍ നോക്കിയ എന്നുപോലും ആളുകള്‍ ചിന്തിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. സ്മാര്‍ട്ട്‌ഫോണുകളും ടാബ്ലറ്റുകളും വ്യാപകമാകുന്നതിനു മുമ്പ് ലോകത്തെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പഠിപ്പിച്ചതും അവര്‍തന്നെ.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

പിന്നിട്ട വഴികളില്‍ നിരവധി പരീക്ഷണങ്ങളും വ്യത്യസ്തതകളുമായി ധാരാളം ഫോണുകള്‍ നോക്കിയയില്‍ നിന്ന് ഇറങ്ങിയിട്ടുണ്ട്. അതില്‍ പലതും ലോകം കീഴടക്കുകയും ചെയ്തു. ഇന്നും പലരും ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും ജനപ്രിയ മോഡലായിരുന്ന 1100 ഉള്‍പ്പെടെയുള്ള ഇതിനുദാഹരണമാണ്.

എന്നാല്‍ ആദ്യം പറഞ്ഞപോലെ ഇനിയൊരിക്കലും നോക്കിയ പഴയ നോക്കിയയാവില്ല. ഈ സാഹചരയത്തില നോക്കിയയുടെ തുടക്കം മുതല്‍ ഇറങ്ങിയ ഏതാനും ജനപ്രിയ മൊബൈല്‍ ഫോണുകളിലൂടെ ഒന്നു കണ്ണോടിക്കാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Nokia 1011

നോക്കിയയുടെ ആദ്യത്തെ ജി.എസ്.എം. മൊബൈല്‍ ഫോണാണ് 1011. ആദ്യത്തെ ആധുനിക ഫോണ്‍ എന്നും ഇതിനെ വിളിക്കാം. 1992-ലാണ് ഫോണ്‍ ഇറങ്ങിയത്.

 

Nokia 2100

1994-ല്‍ പുറത്തിറക്കിയ മോഡലാണ് 2100. പ്രശസ്തമായ നോക്കിയ ട്യൂണുമായി ഇറങ്ങിയ ഫോണിന് വന്‍ വരവേല്‍പാണ് ലഭിച്ചത്. ഏകദേശം 2 കോടി ഹാന്‍ഡ് സെറ്റുകള്‍ വല്‍ക്കാന്‍ സാധിച്ചു. നോക്കിയ ലക്ഷ്യം വച്ചിരുന്നത് 4 ലക്ഷം ഹാന്‍ഡ് സെറ്റുകള്‍ വില്‍ക്കാനായിരുന്നു എന്നതാണ് ഏറ്റവും രസകരം.

 

Nokia 2110

അടുത്തതായി നോക്കിയയില്‍ നിന്നിറങ്ങിയ മറ്റൊരു ജനപ്രിയ ഹാന്‍ഡ് സെറ്റാണ് 2110. ഒട്ടേറെ പ്രശസ്ത വ്യക്തികള്‍ അന്ന് ഈ ഫോണാണ് ഉപയോഗിച്ചിരുന്നത്.

 

Nokia 8110

1996-ല്‍ ബിസിനസ് ക്ലാസ് ഉപഭോക്താക്കളെ ലക്ഷ്യംവച്ചിറക്കിയ ഫോണാണ് 8110. പ്രത്യേക തരത്തിലുള്ള സ്‌ലൈഡറുമായി വന്ന ഫോണ്‍ 1999-ല്‍ ഇറങ്ങിയ മാട്രിക്‌സ് എന്ന ഹോളിവുഡ് ചിത്രത്തില്‍ ഉപയോഗിച്ചതോടെ ഏറെ ജനപ്രിയമായി.

 

Nokia Communicator 9000

നോക്കിയയുടെ പരീക്ഷണങ്ങളില്‍ ഏറ്റവും മികച്ച ഒന്നായിരുന്നു കമ്മ്യൂണിക്കേറ്റര്‍. QWERTY കീബോഡും 24MHz പ്രൊസസറുമായി ഇറങ്ങിയ ഫോണ്‍ അഭിമാന ചിഹ്നമായാണ് പലരും കൊണ്ടുനടന്നിരുന്നത്.

 

Nokia 8210

1999-ല്‍ ആണ് 8210 പുറത്തിറങ്ങുന്നത്. 79 ഗ്രാം മാത്രം ഭാരവും ഇന്‍ഫ്രാറെഡ് പോര്‍ട്ടും ഈ മോഡലിനെ ഉപഭോക്താക്കള്‍ക്ക് ഏറെ പ്രിയപ്പെട്ടതാക്കി.

 

Nokia 3310

നോക്കിയയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ ഫോണാണ് 3310. കാഴ്ചയ്ക്ക് 8210-യുമായി സാമ്യമുണ്ടായിരുന്ന ഫോണ്‍ സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയുന്ന വിലയില്‍ ലഭ്യമായി എന്നതാണ് പ്രത്യേകത. 12 കോടി 3310 ഹാന്‍ഡ് സെറ്റുകളാണ് നോക്കിയ വിറ്റഴിച്ചത്.

 

Nokia 7650

നോക്കിയയുടെ ആദ്യത്തെ കാമറ ഫോണാണ് 7650. അതോടൊപ്പം സിംബിയാന്‍ ഓപ്പറേറ്റിംഗ് സിസ്റ്റമായി ഇറക്കിയ ആദ്യ ഫോണും ഇതുതന്നെ. പിന്നീട് ഏറെക്കാലം സിംബിയാനായിരുന്നു നോക്കിയയുടെ ഹാന്‍ഡ് സെറ്റുകളില്‍ ഒ.എസ്. ആയി ഉപയോഗിച്ചിരുന്നത്.

 

Nokia 6800

QWERTY കീ പാഡുമായി ഇറങ്ങിയ 6800-അന്ന് ഏറെ വിറ്റഴിഞ്ഞിരുന്നു.

 

Nokia N-Gage QD

മൈക്രോഫോണും ഇയര്‍ഫോണും സഹിതം ഇറങ്ങിയ N-Gage ഗെയ്മിംഗിനും അനുയോജ്യമായിരുന്നു.

 

Nokia 7600

നോക്കിയയുടെ ആദ്യ 3ജി ഫോണാണ് 2003-ല്‍ ഇറങ്ങിയ 7600. തീര്‍ത്തും വ്യത്യസ്തമായ രൂപവുമായി ഇറങ്ങിയ ഫോണ്‍ കമ്പനിക്ക് കാര്യമായ നേട്ടങ്ങള്‍ ഉണ്ടാക്കിയില്ല.

 

Nokia 7610

ഉപയോഗിക്കാന്‍ ഏറ്റവും സൗകര്യപ്രദമായ കീ പാഡുമായാണ് 7610 വിപണിയിലെത്തിയത്. 2004-ല്‍ ഇറങ്ങിയ ഫോണും ഏറെ ജനപ്രിയമായിരുന്നു.

 

Nokia 7280

എന്നും പരീക്ഷണങ്ങള്‍ക്ക മടികാണിക്കാത്ത കമ്പനിയായിരുന്നു നോക്കിയ. അത്തരത്തലൊരു പരീക്ഷണമായിരുന്നു ഈ ഫോണും. ലിപ്‌സിറ്റിക് ഫോണ്‍ എന്നറിയപ്പെട്ടിരുന്ന 7280-യില്‍ നമ്പര്‍ പാഡോ ടച്ച് സ്‌ക്രീനോ ഉണ്ടായിരുന്നില്ല. വില്‍പനയും കാര്യമായി നടന്നില്ല.

 

Nokia 7710

നോക്കിയയുടെ ആദ്യത്തെ ടച്ച് സ്‌ക്രീന്‍ കീപാഡ് ഫോണായിരുന്നു ഇത്. സുഖകരമല്ലാത്ത രൂപവും കീ പാഡിന്റെ അഭാവവും ഫോണിനെ വിപണിയില്‍ പിന്നോട്ടടിച്ചു. 2004-ലാണ് ിത് ലോഞ്ച് ചെയ്തത്.

 

Nokia 9300

നേരത്തെ ഇറക്കിയ കമ്മ്യൂണിക്കേറ്ററിന്റെ പരിഷ്‌കരിച്ച രൂപമായിരുന്നു 9300.

 

Nokia 770 Internet Tablet

2005-ല്‍ നോക്കിയ പുറത്തിറക്കിയ ടാബ്ലറ്റാണ് 770. മീഗോ എന്ന ഒ.എസില്‍ ഇറങ്ങിയ ആദ്യ സിസ്റ്റവും ഇതുതന്നെ.

 

Nokia N93

2006-ല്‍ പുറത്തിറങ്ങിയ N93 നോക്കിയയുടെ മറ്റെരു പരീക്ഷണമായിരുന്നു. വലിയ ലെന്‍സുള്ള കാമറയുമായി എത്തിയ ഫോണ്‍, ഓള്‍ ഇന്‍ വണ്‍ കാമറ-സ്മാര്‍ട്ട്‌ഫോണ്‍ എന്ന പേരിലാണ് കമ്പനി മാര്‍ക്കറ്റ് ചെയ്തത്.

 

Nokia N95

2007-ല്‍ പുറത്തിറങ്ങിയ നോക്കിയ N95- ഏറെ അഭിപ്രായം നേടിയിരുന്നു.

 

Nokia N97

2009-ലാണ് N97 പുറത്തിറങ്ങിയത്. ഐ ഫോണിനു തുല്യമായ സ്‌ക്രീന്‍ സൈസും നിലവാരമുള്ള കീബോഡും N97-നെ വ്യത്യസ്തമാക്കിയെങ്കിലും ഗുണത്തേക്കാളേറെ പോരായ്മകളും ഉണ്ടായിരുന്നു.

 

Nokia E71

പിന്നീടിറങ്ങിയ E71 ബ്ലാക്ക് ബെറിയെ നേരിടാന്‍ ഉദ്ദേശിച്ച് ഇറക്കിയതായിരുന്നു. സിംബിയാന്‍ ഒ.എസ്. ഉപയോഗിച്ചത് ഫോണിന് തിരിച്ചടിയായി. എങ്കിലും വിപണിയില്‍ ചലനമുണ്ടാക്കാന്‍ ഈ ഹാന്‍ഡ്‌സെറ്റിനു സാധിച്ചു.

 

Nokia X7

നോക്കിയയുടെ X സീരീസില്‍ പെട്ട ആദ്യ ഫോണായിരുന്നു X7 അഥവാ എക്‌സ്പ്രസ് 7. സിംബിയാന്‍ 3 ഒ.എസ്. ആണ് ഉപയോഗിച്ചിരുന്നത്.

 

Nokia N9

ആന്‍ഡ്രോയ്ഡ്, ഐ ഒ.എസ്. എന്നിവയെ നേരിടാനായി മീഗോ എന്ന ഒ.എസുമായി എത്തിയ ഫോണാണ് N9. 2011-ല്‍ പുറത്തിറങ്ങിയ ഫോണിന് രൂപത്തില്‍ ഇപ്പോഴിറങ്ങുന്ന ലൂമിയ ഫോണുകളുമായി സാമ്യമുണ്ട്.

 

Nokia 808 Pure View

അവസാനത്തെ സിംബിയാന്‍ ഫോണും ആദ്യത്തെ പ്യുവര്‍ വ്യൂ ഫോണുമാണ് 808. ഏറ്റവും കൂടുതല്‍ സെന്‍സറുകള്‍ ഉപയോഗിച്ച ഫോണ്‍ എന്ന ഖ്യാതിയും ഈ ഹാന്‍ഡ് സെറ്റിനുണ്ട്.

 

Nokia Lumia

നോക്കിയ- മൈക്രാസോഫ്റ്റ്് ബന്ധത്തിന്റെ തുടക്കം ലൂമിയ സീരീസിലൂടെ യാണ്. 2011-ലാണ് വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റവുമായി നോക്കിയയുടെ ആദ്യ ലൂമിയ ഫോണ്‍ പുറത്തിറങ്ങിയത്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
നോക്കിയ ഫോണുകളുടെ ചരിത്രത്തിലൂടെ ഒരു യാത്ര

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot