പുതിയ ഗൂഗിള്‍ ക്യാമറ ആപ്; അഞ്ച് പ്രത്യേകതകള്‍

By Bijesh
|

സ്മാര്‍ട്‌ഫോണുകളില്‍ ക്യാമറകള്‍ക്ക് പ്രാധാന്യം വര്‍ദ്ധിച്ചതോടെ എണ്ണമറ്റ ക്യാമറ ആപ്ലിക്കേഷനുകളും ലഭ്യമാണ്. ഏത് പ്ലാറ്റ്‌ഫോമിലുള്ള ഫോണായാലും ഫോട്ടോകള്‍ക്ക മാറ്റുകൂട്ടുന്ന വൈവിധ്യമാര്‍ന്ന എഡിറ്റിംഗ് ടൂളുകള്‍ ലഭ്യമാണ്. എന്നാല്‍ ഗൂഗിള്‍ അടുത്തിടെ ലോഞ്ച് ചെയ്ത ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്കായുള്ള ക്യാമറ ആപ് ഇതുവരെ കണ്ടതില്‍ നിന്ന് വ്യത്യസ്തമായ അനുഭവമാണ് നല്‍കുന്നത്.

പുതുമയാര്‍ന്ന നിരവധി ഫീച്ചറുകള്‍ ഇതിലുണ്ട്. മറ്റു ക്യാമറ ആപ്ലിക്കേഷനുകളെ അപേക്ഷിച്ച് ഉപയോഗിക്കാനും ഇത് സൗകര്യപ്രദമാണ്. എന്തെല്ലാമാണ് ഗൂഗിള്‍ ക്യാമറ ആപിന്റെ പ്രത്യേകതകള്‍.. അത് ചുവടെ കൊടുക്കുന്നു. ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ് ഉള്ള ഏതു ഫോണിലും ഈ ആപ് ഉപയോഗിക്കാം. ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക് ചെയ്യുക.

#1

#1

ഒരു വസ്തുവില്‍ മാത്രം ഫോക്കസ് ചെയ്യാനും ബാക്ഗ്രൗണ്ട് ബ്ലര്‍ ചെയ്യാനും സാധിക്കുന്ന സംവിധാനമാണ് ലെന്‍സ് ബ്ലര്‍. സാധാരണയായി SLR/DSLR ക്യാമറകളില്‍ മാത്രം കാണുന്നതാണ് ഈ സംവിധാനം. ലെന്‍സ്ബ്ലര്‍ മോഡിലിട്ട ശേഷം ഫോട്ടോ എടുക്കുക. തുടര്‍ന്ന് ഫോണ്‍ പതിയെ മേലോട്ടുയര്‍ത്തുക. ഏതു വസ്തുവിലാണോ ഫോക്കസ് ചെയ്യേണ്ടത് അത് സ്‌ക്രീനിന്റെ മധ്യഭാഗത്ത് കൊണ്ടുവരിക. ഇപ്പോള്‍ ആ വസ്തു ഒഴിച്ച് ബാക്കിയെല്ലാം ബ്ലര്‍ ആകും. ബ്ലര്‍ ചെയ്യുന്നതിന്റെ അളവ് കൂട്ടുകയും കുറയ്ക്കുകയും ചെയ്യാം.

 

#2

#2

പനോരമ ചിത്രങ്ങള്‍ കൂടുതല്‍ തെളിമയോടെ എടുക്കുന്നതിന് സഹായിക്കുന്ന സംവിധാനമാണ് ഫോട്ടോ സ്ഫിയര്‍. ഫോണ്‍ ക്യാമറ ഫോട്ടോസ്ഫിയര്‍ മോഡില്‍ ഇടുമ്പോള്‍ മുകളിലേക്ക്, താഴേക്ക്, ഇടത്ത്, വലത്ത് എന്നിങ്ങനെയായി നാല് പോയിന്റുകള്‍ കാണാം. ചിത്രം എടുത്ത ശേഷം ഏതുരീതിയലാണോ പനോരമ ചിത്രങ്ങള്‍ വേണ്ടത് അതിനനുസരിച്ച് ഈ പോയന്റുകള്‍ നീക്കിയാല്‍ മതി. അതായത് മുകളിലേക്കാണ് കൂടുതല്‍ വേണ്ടതെങ്കില്‍ UP എന്ന പോയന്റ് മുകളിലേക്ക് നീക്കുക. അതുപോലെ താഴേക്കും വശങ്ങളിലേക്കുമെല്ലാം ചെയ്യാം. 360 ഡിഗ്രയിലുള്ള ചിത്രങ്ങള്‍ ഇത്തരത്തില്‍ സൃഷ്ടിക്കാം.

 

#3

#3

പനോരമ മോഡില്‍ ചിത്രങ്ങള്‍ എടുക്കുമ്പോള്‍ കൂടുതല്‍ തെളിമയോടെ ലഭിക്കും എന്നതാണ് പുതിയ ആപ്ലിക്കേഷന്റെ പ്രത്യേകത. 50 എം.പി. വരെ യുള്ള ചിതങ്ങള്‍ എടുക്കാം. ഒരുചിത്രത്തിന്റെ ഫുള്‍ വിഡ്തും കൂടുതല്‍ സൂഷ്മമായി ലഭ്യമാക്കും.

 

#4

#4

സ്മാര്‍ട്‌ഫോണില്‍ മികച്ച വീഡിയോ എടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പലപ്പോഴും ക്യാമറ ചലിപ്പിക്കുമ്പോള്‍ മുകളിലേക്കും താഴേക്കും കൈ നീങ്ങാറുണ്ട്. ഇത് വീഡിയോയുടെ നിലവാരത്തേയും ബാധിക്കും. എന്നാല്‍ ഗൂഗിള്‍ ക്യാമറ ആപ്ലിക്കേഷനില്‍ ഇത് പരിഹരിക്കുന്നതിനുള്ള ഫീച്ചറുകള്‍ ഉണ്ട്. വീഡിയോ ഷൂട് ചെയ്യുമ്പോള്‍ കൈകള്‍ മുകളിലേക്കും താഴേക്കും നീങ്ങിയാല്‍ അതുസംബന്ധിച്ച മുന്നറിയിപ്പ് ആപ്ലിക്കേഷന്‍ തരും.

 

#5

#5

സാധാരണ ക്യാമറാ ആപ്ലിക്കേഷനുകളില്‍ ഓരോ ഫീച്ചറും തെരഞ്ഞെടുക്കാന്‍ പ്രയാസം അനുഭവപ്പെടാറുണ്ട്. എന്നാല്‍ ഗൂഗിള്‍ ക്യാമറ ആപ്പില്‍ ഫീച്ചറുകളെല്ലാം കൃത്യമായി ക്രമീകരിച്ചിട്ടുണ്ട്. ആപ്ലിക്കേഷനില്‍ ഫോട്ടോ തുറന്ന ശേഷം വലതുഭാഗത്തേക്ക് സൈ്വപ് ചെയ്താല്‍ എല്ലാ ഫീച്ചറുകളും ഉള്ള മെനു തെളിഞ്ഞുവരും. അതില്‍ ആവശ്യമുള്ള ഫീച്ചറില്‍ അമര്‍ത്തിയാല്‍ മതി.

 

#6

#6

മറ്റെല്ലാ ആപ്ലിക്കേഷനുകള്‍ക്കും ഉള്ളപോലെ ഗൂഗിള്‍ ക്യാമറ ആപിനും പരിമിതികളുണ്ട്. ഉദാഹരണത്തിന് ലെന്‍സ് ബ്ലര്‍ മോഡില്‍ ഫോട്ടോ എടുക്കുമ്പോള്‍ ഫോട്ടോയുടെ റെസല്യൂഷന്‍ 1024-768 പിക്‌സല്‍ ആയി കുറയും. എങ്കിലും മറ്റ് ക്യാമറ ആപ്ലിക്കേഷനുകളേക്കാളും മികച്ചതാണ് ഇത്.

 

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X