Home
Mobile

ചിപ്സെറ്റ്, ക്യാമറ, ഡി​സൈൻ ഈ മൂന്ന് കാര്യങ്ങളും മാറും! ഐഫോൺ 17 കുടുംബത്തിലേക്ക് പുതിയ അ‌ംഗം വരുന്നു

ആപ്പിൾ തങ്ങളുടെ ഐഫോൺ 17 സീരീസിനോട് അ‌നുബന്ധമായി ഒരു പുതിയ സ്മാർട്ട്ഫോൺ കൂടി അ‌വതരിപ്പിക്കാൻ തയാറെടുക്കുന്നതായി റിപ്പോർട്ട്. മുൻകാല രീതികൾ കണക്കാക്കുമ്പോൾ വരാൻ പോകുന്നത് ഐഫോൺ 16e മോഡലിന്റെ പിൻഗാമിയായ ഐഫോൺ 17e (iPhone 17e) ആയിരിക്കും എന്ന് കരുതപ്പെടുന്നു. 2026ന്റെ ആദ്യ പകുതിയിൽ തന്നെ പുതിയ ഐഫോൺ 17e എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഐഫോൺ 17 സീരീസിലെ മോഡലുകളോട് കൂടുതൽ ചേർന്ന നിൽക്കുന്ന ഫീച്ചറുകളുമായി എത്തുന്ന ഒരു 'ബജറ്റ്' ഐഫോൺ മോഡലായിരിക്കും ഐഫോൺ 17e. മുൻ മോഡലിനെക്കാൾ മൂന്ന് കാര്യങ്ങളിൽ നവീകരണത്തോടെയാകും ഈ പുതിയ മോഡൽ എത്തുക.

ഐഫോൺ 17e ലോഞ്ച് സംബന്ധിച്ച ഒരു വിവരവും ആപ്പിൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എന്നാൽ ഇതിനകം പുറത്തുവന്ന ആദ്യഘട്ട ലീക്ക് റിപ്പോർട്ടുകൾ പറയുന്നത് ഐഫോൺ 16e-യിൽ നിന്ന് ഐഫോൺ 17e മോഡലിനെ വേറിട്ടുനിൽക്കാൻ സഹായിക്കുന്ന മൂന്ന് പ്രധാന അപ്‌ഗ്രേഡുകൾ പ്രതീക്ഷിക്കാം എന്നാണ്. ചിപ്സെറ്റ്, ക്യാമറ, ഡി​സൈൻ എന്നിവയാണ് അ‌വ.

ഈ 3 കാര്യങ്ങളും മാറും! ഐഫോൺ 17 കുടുംബത്തിലേക്ക് പുതിയ അ‌ംഗം വരുന്നു

പുതിയ ലുക്ക്

ഐഫോൺ 16e മോഡലിന്റെ പഴഞ്ചൻ ലുക്കിൽ നിന്ന് വ്യത്യസ്തമായി പുതിയ ലുക്കിലാകും ഐഫോൺ 17e എത്തുക. ഇത് ഐഫോൺ 17e മോഡലിനെ ആപ്പിളിന്റെ ആധുനിക ലൈനപ്പുമായി കൂടുതൽ യോജിപ്പിക്കും. ഐഫോൺ 17e മോഡലിൽ നോച്ച് ഡിസ്‌പ്ലേ ഉണ്ടാകില്ലെന്നും പകരം അ‌തിലെ ഡിസ്പ്ലേയ്ക്ക് ഡൈനാമിക് ഐലൻഡ് ലഭിച്ചേക്കാമെന്നും ടിപ്‌സ്റ്റർ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ വെളിപ്പെടുത്തുന്നു.

സിസ്റ്റം അലേർട്ടുകൾ, നിലവിലുള്ള പ്രവർത്തനങ്ങൾ, ഫ്രണ്ട് ക്യാമറ എന്നിവ ഉൾക്കൊള്ളുന്ന ഡിസ്‌പ്ലേയുടെ മുകളിലുള്ള ഒരു ക്യാപ്സ്യൂൾ ആകൃതിയിലുള്ള ഇന്ററാക്ടീവ് ഏരിയയാണ് ഡൈനാമിക് ഐലൻഡ്. പുതിയ ഐഫോണുകളിൽ ഡൈനാമിക് ഐലൻഡ് ആണ്. ഐഫോൺ 17e മോഡലിലേക്കും ഇത് കൊണ്ടുവരുന്നത് ഈ ബജറ്റ് ഓപ്ഷനെ 17 സീരീസിനോട് കൂടുതൽ അ‌ടുപ്പിക്കും. ഐഫോൺ 16e മോഡലിലെ നോച്ച് ഡിസ്പ്ലേ ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.

ലീക്ക് റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ഡൈനാമിക് ഐലൻഡ് ഫീച്ചർ ലഭിക്കുന്ന ആദ്യത്തെ എൻട്രി ലെവൽ ഡി​വൈസായിരിക്കും ഐഫോൺ 17e. 60Hz OLED ഡിസ്‌പ്ലേ സഹിതമായിരിക്കും ഈ ഫോൺ എത്തുകയെന്ന് ലീക്ക് റിപ്പോർട്ടുകൾ പറയുന്നു. ആപ്പിളിന്റെ നിരവധി സോഫ്റ്റ്‌വെയർ ഫീച്ചറുകൾ അൺലോക്ക് ചെയ്യാനും ​ഡൈനാമിക് ഐലൻഡിലൂടെ ഐഫോൺ 17e മോഡലിന് കഴിയും.

ഫ്രണ്ട് ക്യാമറ ഞെട്ടിക്കും

ആപ്പിളിന്റെ ബജറ്റ് ഐഫോൺ മോഡലും പ്രീമിയം മോഡലുകളും തമ്മിൽ വിലയിൽ വ്യത്യാസം ഉണ്ടാകാൻ പ്രധാനമായും കുറയ്ക്കപ്പെടുന്നത് ക്യാമറ ഫീച്ചറുകളാണ്. എന്നാൽ ഇത്തവണ ഇക്കാര്യത്തിൽ ആപ്പിൾ ചെറിയ വിട്ടുവീഴ്ച ചെയ്തേക്കും. അ‌തായത് ഐഫോൺ 17e മോഡലിൽ ഐഫോൺ 17 സീരീസ് മോഡലുകളിലുള്ള 18MP സെന്റർ സ്റ്റേജ് ഫ്രണ്ട് ക്യാമറ നൽകിയേക്കും.

ഐഫോൺ 17e യിൽ അപ്‌ഗ്രേഡ് ചെയ്ത ഫ്രണ്ട് ക്യാമറ ഉൾപ്പെടുത്താൻ ആപ്പിൾ പദ്ധതിയിടുന്നതായി അനലിസ്റ്റ് ജെഫ് പു വെളിപ്പെടുത്തിയിട്ടുണ്ട്. വീഡിയോ കോളുകൾക്കും ഗ്രൂപ്പ് സെൽഫികൾക്കും മുൻ മോഡലിനെക്കാൾ മികവ് ഇതിലൂടെ ഐഫോൺ 17e മോഡൽ ​കൈവരിക്കും. ബജറ്റ് ഐഫോണിൽ ലഭിക്കുന്ന ഒരു പ്രധാന അ‌പ്ഗ്രേഡ് ആയിരിക്കും ഈ ഫ്രണ്ട് ക്യാമറ എന്നാണ് വിവരം.

ചിപ്സെറ്റും നിരാശപ്പെടുത്തിയേക്കില്ല

ഐഫോൺ വാങ്ങുന്ന ഏതൊരാളും മികച്ച പെർഫോമൻസ് പ്രതീക്ഷിക്കും. ഫ്ലാഗ്ഷിപ്പ് ഐഫോൺ 17 മോഡലിലുള്ള അ‌തേ A19 ചിപ്പ് ഐഫോൺ 17e മോഡലിന് ലഭിച്ചേക്കും എന്ന് 9To5Mac റിപ്പോർട്ട് ചെയ്യുന്നു. ഇത് ഈ ബജറ്റ് മോഡലിനെ പ്രീമിയം ഐഫോൺ 17 സീരീസുമായി കൂടുതൽ അ‌ടുപ്പിച്ച് നിർത്തും. മാത്രമല്ല, ഉയർന്ന വില നൽകാതെ തന്നെ ഫ്ലാഗ്ഷിപ്പ് ലെവൽ പെർഫോമൻസുള്ള ഫോൺ ആഗ്രഹിക്കുന്നവർക്ക് ഐഫോൺ 17e തെരഞ്ഞെടുക്കാൻ ഇത് വഴിയൊരുക്കിയേക്കും.

ലോഞ്ച് എപ്പോൾ

ഐഫോൺ 16e മോഡൽ ഫെബ്രുവരിയിൽ ആണ് എത്തിയത്. ആ നിലയ്ക്ക് നോക്കിയാൽ പുതിയ ഐഫോൺ 17e മോഡൽ അ‌ടുത്ത വർഷത്തിന്റെ തുടക്കതിൽ, മിക്കവാറും 2026 ഫെബ്രുവരിയോടെ തന്നെ അ‌വതരിപ്പിക്കപ്പെട്ടേക്കും. അ‌തായത് ഏതാണ്ട് മൂന്ന് മാസത്തിനകം ഐഫോൺ 17 സീരീസിൽ ഒരു പുതിയ മോഡൽ കൂട്ടിച്ചേർക്കപ്പെട്ടേക്കും.

More from GizBot

Best Mobiles in India

English summary
A new model in the iPhone 17 series may arrive soon. It will be the iPhone 17e model. Leaked reports say that the iPhone 17e model will have major changes compared to its predecessor, the iPhone 16e model, in terms of chipset, camera, and design. The iPhone 17e model may get the same A19 chip as the flagship iPhone 17 model.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X