ഡല്‍ഹിയില്‍ ഇനി സ്ത്രീകള്‍ക്ക് എവിടെയും എപ്പോഴും പോകാം

Posted By:

ഡല്‍ഹിയില്‍ ഇനി സ്ത്രീകള്‍ക്ക് എവിടെയും എപ്പോഴും പോകാം

സ്ത്രീകള്‍ക്കിനി ഒറ്റയ്ക്കാണെന്ന തോന്നല്‍ വേണ്ട.  എപ്പോള്‍ എന്തു പ്രശ്‌നം ഉണ്ടായാലും അവരവരുടെ സ്മാര്‍ട്ട്‌ഫോണിന്റെ ഒരൊറ്ററ്റ ബട്ടണ്‍ അമര്‍ത്തുക വഴി സുഹൃത്തുക്കളെയോ, വീട്ടുകാരെയോ കാര്യം അറിയിക്കാന്‍ കഴിയും.  ഇന്നു ലോഞ്ച് ചെയ്ത പുതിയൊരു സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷനാണ് ഈ പുതിയ സംവിധാനം സാധ്യമാക്കുന്നത്.

ഫൈറ്റ് ബാക്ക് എന്നാണ് ഈ പുതിയ ആപ്ലിക്കേഷന്റെ പേര്.  ഇന്ത്യന്‍ നോണ്‍-പ്രോഫിറ്റ് വൈപോള്‍ വില്‍ വികസിപ്പിച്ചെടുത്ത ഈ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷന്‍ സ്ത്രീകള്‍ക്ക് ഏറെ ഉപകാരപ്ദമാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അപകടത്തിലാണ് താന്‍ എന്നു തോന്നേണ്ട താമസം ഒരൊറ്റ ബാട്ടണ്‍ അമര്‍ത്തുക വഴി വിവരം എത്തേണ്ടിടത്ത് എത്തിക്കാന്‍ സാധിക്കും.  എസ്ഒഎസ് മെസ്സേജ് ആണ് ഇങ്ങനെ ബട്ടണ്‍ അമര്‍ത്തുമ്പോള്‍ പോവുക.  ആര്‍ക്കാണ് മെസ്സേജ് കിട്ടിയത്, അയാള്‍ക്ക് മെസ്സേജ് അയച്ചയാള്‍ എവിടുണ്ടെന്ന് ജിപിഎസ് വഴി കണ്ടെത്താന്‍ സാധിക്കും.  അങ്ങനെ അപകടത്തില്‍ നിന്നും രക്ഷിക്കാന്‍ കഴിയും.

ഈ ഒരൊറ്റ കാ അമര്‍ത്തുക വഴി എസ്ഒഎസ് മെസ്സേജ്, ടെക്സ്റ്റ് മെസ്സേജ്, ഇമെയില്‍, ഫെയ്‌സ്ബുക്ക് എന്നിവ വഴി എത്തേണ്ടിടത്ത് എത്തിയിരിക്കും.  സ്ത്രീകളുടെ അരക്ഷിതാവസ്ഥയ്ക്ക് ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന ഡല്‍ഹി തന്നെ ഈ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കാന്‍ തിരഞ്ഞെടുത്തത് മനപൂര്‍വ്വമായിരിക്കണം.

2009ല്‍ 459ഉം, 2010ല്‍ 489ഉം ബലാത്സഗ കേസുകളാണ് ഡല്‍ഹില്‍ നടന്നതായാണ് പോലീസിന്റെ കണക്ക്.  റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതായിരിക്കും എവിടെത്തെയും പോലെ ഇവിടെയും കൂടുതല്‍.

ഈ ആപ്ലിക്കേഷന്‍ വഴി ഡല്‍ഹി പോലീസിന്റെ ഫോണ്‍ നമ്പര്‍ കൂടി ഉള്‍പ്പെടുത്താന്‍ സാധിക്കുമെങ്കിലും ഇതു സുഹൃത്തുകക്ലെയും വീട്ടുകാരെയും വിവരം അറിയിക്കുക എന്ന ഉദ്ദേശത്തോടെയാണ് പുറത്തിറക്കിയിരിക്കുന്നത്.

നോക്കിയ, സാംസംഗ്, എച്ച്ടിസി, ബ്ലാക്ക്‌ബെറി സ്മാര്‍ട്ട്‌ഫോണുകളില്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷന്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കും.

ഒരു വര്‍ഷത്തേക്ക് ഫൈറ്റ് ബാക്ക് ആപ്ലിക്കേഷന് വെറും 100 രൂപയാണ് ഈടാക്കുക.  ഇപ്പോള്‍ ഇംഗ്ലീഷില്‍ മാത്രമേ ഇത് ലഭ്യമുള്ളൂ.  എന്നാല്‍ അധികം വൈകാതെ മറ്റു ഇന്ത്യന്‍ ഭാഷകലിലും ഇവ ലഭ്യമാകും എന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

അതുപോലെ ഇപ്പോള്‍ ഈ സേവനം ഡല്‍ഹിയില്‍ മാത്രമാണ് സാധ്യമാകുക.  എന്നാല്‍ 2012 ആകുമ്പോഴേക്കും 9 ഇന്ത്യന്‍ നഗരങ്ങളില്‍ കൂടി ഈ ആപ്ലിക്കേഷന്റെ സേവനം ഉപയോഗപ്പെടുത്തി ഇന്ത്യന്‍ സ്ത്രീകള്‍ക്ക് സുരക്ഷിതരായി എവിടെയും ഏതു സമയത്തും ധൈര്യമായി സഞ്ചരിക്കാം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot