സാംസംഗ് വേവ് എം മോഡല്‍ മൊബൈല്‍ വരുന്നു

Posted By:

സാംസംഗ് വേവ് എം മോഡല്‍ മൊബൈല്‍ വരുന്നു

സാംസംഗിന്റെ പുതിയ മൊബൈല്‍ ഹാന്‍ഡ്‌സെറ്റാണ് സാംസംഗ് വേവ് എം.  ഈ ഹാന്‍ഡ്‌സെറ്റ് മോഡല്‍ വേവ് 723 മോഡലിലേക്ക് അപ്‌ഗ്രേഡ് ചെയ്യപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്.  വളരെ വേഗത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കന്‍ കഴിയും എന്നതാണ് ഈ സ്മാര്‍ട്ട്‌ഫോണിന്റെ ഏറ്റവും വലിയ ആകര്‍ണം.

ഫീച്ചറുകള്‍:

 • 3.65 ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലേ

 • 5 മെഗാപിക്‌സല്‍ ക്യാമറ

 • ഇന്റഗ്രേറ്റഡ് എല്‍ഇഡി ഫ്ലാഷ്

 • വീഡിയോ കോണ്‍ഫറന്‍സിംഗ്

 • ടച്ച്വിസ് യൂസര്‍ ഇന്റര്‍ഫെയ്‌സ്

 • 832 മെഗാഹെര്‍ഡ്‌സ് പ്രോസസ്സര്‍

 • ബഡാ ഓപറേറ്റിംഗ് സിസ്റ്റം

 • ഡോള്‍ഫിന്‍ വെബ് ബ്രൗസര്‍

 • എച്ച്എസ്ഡിപിഎ (ഹൈ സ്പീഡ് ഡൗണ്‍ലിങ്ക് പാക്കറ്റ് ആക്‌സസ്)

 • വൈഫൈ

 • ബ്ലൂടൂത്ത്

 • എ-ജിപിഎസ്

 • ഡിഎല്‍എന്‍എ (ഡിജിറ്റല്‍ ലിവിംഗ് നെറ്റ് വര്‍ക്ക് അലയന്‍സ്)

 • നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍

 • ഇന്‍ ബില്‍ട്ട് എഫ്എം റേഡിയോ

 • മള്‍ട്ടിമീഡിയ പ്ലെയര്‍

 • 1350 mAh ബാറ്ററി

 • 3ജിയില്‍ 6.5 മണിക്കൂര്‍ ടോക്ക് ടൈം

 • 20 ദിവസത്തെ സ്റ്റാന്റബൈ സമയം

 • നീളം 113.8 എംഎം, വീതി 63.3 എംഎം, കട്ടി 12.2 എംഎം
കൊണ്ടു നടക്കാന്‍ എളുപ്പമുള്ള ഈ ഭാരം കുറഞ്ഞ ഹാന്‍ഡ്‌സെറ്റിന് മൊത്തത്തില്‍ ഒരു കറുപ്പ് നിറമാണ്.  ഇതിന്റെ ഡിസൈന്‍ ഒരു പ്രൊഫഷണല്‍ ലുക്ക് നല്‍കുന്നുണ്ട്.  320 x 480 പിക്‌സല്‍ ആണ് ഇതിന്റെ 3.65 ഇഞ്ച് ഡിസ്‌പ്ലേയുടെ റെസൊലൂഷന്‍.

സ്‌ക്രീന്‍ നിലവാരം ശരാശരിയിലും താഴെ ആണ് എന്നത് ഈ സാംസംഗ് ഹാന്‍ഡ്‌സെറ്റിന്റെ ഒരു പോരായ്മയാണ്.  ലൈറ്റ് സെന്‍സറിന്റെ അഭാവവും ഇതിന്റെ പോരായ്മകളു

ടെ കൂട്ടത്തില്‍ പെടുത്താവുന്നതാണ്.

എല്‍ഇഡി ഫ്ലാഷ് ഉള്ള 5 മെഗാപിക്‌സല്‍ ക്യാമറയാണ് ഈ മൊബൈലിന്റെ പ്രധാന ക്യാമറ.  മികച്ച ചിത്രങ്ങളെടുക്കാന്‍ ഇത് ഉപയോക്താവിന് സഹായകമാകും.  ഇതില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്ന ഡോള്‍ഫിന്‍ വെബ് ബ്രൗസര്‍ ഡൗണ്‍ലോഡിംഗ് വളരെ സുഗമമാക്കുന്നു.

12,000 രൂപയ്ക്ക് മുകളിലായിരിക്കും സാംസംഗ് വേവ് എം മൊബൈലിന്റെ വില എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot