ഇനി അധികം വൈകില്ല; ഐഫോണുകളിലേക്കും 5ജിയെത്തുന്നു

|

5ജി റേസിൽ രാജ്യത്ത് നിലവിൽ ഒന്നാം സ്ഥാനത്താണ് ഭാരതി എയർടെൽ. 5ജി ലോഞ്ചിൽ ( ട്രയൽ റൺ എന്നൊക്കെ വിളിക്കുന്നതാവും നല്ലത് ) രാജ്യത്തെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ ജിയോയെ പിന്തള്ളാൻ ആയെന്നത് എയർടെലിന് വലിയ നേട്ടമാണ് ജിയോ നിലവിൽ നാല് നഗരങ്ങളിൽ മാത്രമാണ് 5ജി സർവീസുകൾ അവതരിപ്പിച്ചിട്ടുള്ളത്. അതേ സമയം എയർടെൽ രാജ്യത്തെ എട്ട് നഗരങ്ങളിൽ 5ജി സേവനങ്ങൾ എത്തിച്ചിട്ടുണ്ട്. ഡൽഹി വാരാണസി, മുംബൈ, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, സിലിഗുരി, നാഗ്പൂർ എന്നിവിടങ്ങളിലാണ് കമ്പനി 5G അവതരിപ്പിച്ചത്.

 

5ജി സൌകര്യമുള്ള സ്മാർട്ട്ഫോൺ

ഈ നഗരങ്ങളിലെ 5ജി സൌകര്യമുള്ള സ്മാർട്ട്ഫോൺ യൂസേഴ്സിന് 5ജി കവറേജ് ലഭിച്ച് തുടങ്ങിയതായും റിപ്പോർട്ടുകൾ ഉണ്ട്. ആൻഡ്രോയിഡ് ഡിവെസുകളിൽ 5ജി കിട്ടുന്നുണ്ടെങ്കിലും ഐഫോണുകളിൽ ഇപ്പോൾ 5ജി സേവനങ്ങൾ ലഭിക്കുന്നില്ല. എന്നാൽ ഡിസംബറിനുള്ളിൽ ഐഫോണുകളിലും 5ജി സപ്പോർട്ട് കിട്ടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഐഫോണുകൾക്കായി ആപ്പിൾ ഉടൻ ഒടിഎ അപ്ഡേറ്റ് പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഉന്നത ഉദ്യോഗസ്ഥർ

ഈ വർഷം ഡിസംബറിനുള്ളിൽ തന്നെ ഒടിഎ അപ്ഡേറ്റ് ലോഞ്ച് ലോഞ്ച് ചെയ്യാനാണ് സാധ്യത. ഈ അപ്ഡേറ്റ് പുറത്തിറങ്ങിയാൽ 5ജി സേവനത്തിന് കപ്പാസിറ്റിയുള്ള എല്ലാ ഐഫോണുകൾക്കും 5ജി നെറ്റ്വർക്കുകളിലേക്ക് ആക്സസ് ലഭിക്കും. ഒടിഎ അപ്ഡേറ്റുമായി ബന്ധപ്പെട്ട് ആപ്പിളിന്റെയും എയർടെലിന്റെയും ഉന്നത ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

ഡൽഹി
 

യോഗത്തിൽ ഒടിഎ അപ്ഡേറ്റ് പുറത്തിറക്കുന്നതിന്റെ ടൈംലൈൻ അടക്കമുള്ള കാര്യങ്ങൾ ചർച്ചയാകും. ഒപ്പം ഐഫോൺ മോഡലുകളിൽ 5ജി സപ്പോർട്ട് അവതരിപ്പിക്കാൻ വൈകിയതിനെക്കുറിച്ചും ചർച്ചയുണ്ടാകും. വിവിധ ഐഫോൺ മോഡലുകളുടെ 5ജി ശേഷി പരിശോധനയും ആപ്പിൾ തുടരുന്നതായാണ് റിപ്പോർട്ട് പറയുന്നത്. എയർടെലിന്റെ 5ജി പ്ലസ് നെറ്റ്വർക്ക് ഉപയോഗിച്ചാണ് ഡൽഹിയിലും മുംബൈയിലും പരീക്ഷണങ്ങൾ തുടരുന്നത്.

5ജി സ്പീഡിൽ മുമ്പിലാര്? നാല് നഗരങ്ങളിൽ എയർടെലിനും ജിയോയ്ക്കും ലഭ്യമാകുന്ന സ്പീഡിന്റെ കണക്ക് ഇതാ5ജി സ്പീഡിൽ മുമ്പിലാര്? നാല് നഗരങ്ങളിൽ എയർടെലിനും ജിയോയ്ക്കും ലഭ്യമാകുന്ന സ്പീഡിന്റെ കണക്ക് ഇതാ

5ജി സപ്പോർട്ട് ലഭിക്കുന്ന ഐഫോൺ മോഡലുകൾ

5ജി സപ്പോർട്ട് ലഭിക്കുന്ന ഐഫോൺ മോഡലുകൾ

 

 • ഐഫോൺ 12 മിനി
 • ഐഫോൺ 12
 • ഐഫോൺ 12 പ്രോ
 • ഐഫോൺ 12 പ്രോ മാക്സ്
 • ഐഫോൺ 13 മിനി
 • ഐഫോൺ 13
 • ഐഫോൺ 13 പ്രോ
 • പച്ചക്കുളം വാസുവും വിഐ 5ജിയും തമ്മിൽ എന്ത് ബന്ധം?, ''വിട്ടോ, ഇവിടില്ല''എന്നാൽ എന്ത്?പച്ചക്കുളം വാസുവും വിഐ 5ജിയും തമ്മിൽ എന്ത് ബന്ധം?, ''വിട്ടോ, ഇവിടില്ല''എന്നാൽ എന്ത്?

  ഐഫോൺ
  • ഐഫോൺ 13 പ്രോ മാക്സ്
  • ഐഫോൺ എസ് ഇ 2022
  • ഐഫോൺ 14
  • ഐഫോൺ 14 പ്ലസ്
  • ഐഫോൺ 14 പ്രോ
  • ഐഫോൺ 14 പ്രോ മാക്സ്
  • നിലവിളികളുമായി തുരുതുരാവിളി; കൺട്രോൾ റൂമിന്റെ കൺട്രോൾ തെറ്റിച്ച് ഐഫോണിന്റെ ക്രാഷ് ഡിറ്റക്ഷൻ ഫീച്ചർക്സ്നിലവിളികളുമായി തുരുതുരാവിളി; കൺട്രോൾ റൂമിന്റെ കൺട്രോൾ തെറ്റിച്ച് ഐഫോണിന്റെ ക്രാഷ് ഡിറ്റക്ഷൻ ഫീച്ചർക്സ്

   എയർടെൽ 5ജി പ്ലസ് നെറ്റ്വർക്കുകൾ

   എയർടെൽ 5ജി പ്ലസ് നെറ്റ്വർക്കുകൾ നിലവിൽ 4ജി താരിഫ് പ്ലാനുകളിൽ ലഭ്യമാകുമെന്ന കാര്യം യൂസേഴ്സ് അറിഞ്ഞിരിക്കണം. സേവനം രാജ്യത്തെ കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുന്നതിന് അനുസരിച്ച് എയർടെൽ 5ജി താരിഫ് പ്ലാനുകൾ പ്രഖ്യാപിക്കുമെന്ന് കമ്പനി അറിയിച്ചിരുന്നു. 5ജി യൂസ് ചെയ്യാനായി നിലവിലത്തെ 4ജി സിം കാർഡുകൾ അപ്ഗ്രേഡ് ചെയ്യേണ്ടതില്ലെന്നും എയർടെൽ അറിയിച്ചിട്ടുണ്ട്.

   5G വേഗത്തിൽ എടുത്തുചാടിയാൽ 2ജി വേഗത്തിൽപോലും തിരിച്ച് കയറാൻ പറ്റില്ല; ചതിക്കുഴികളുമായി അവർ വരുന്നു5G വേഗത്തിൽ എടുത്തുചാടിയാൽ 2ജി വേഗത്തിൽപോലും തിരിച്ച് കയറാൻ പറ്റില്ല; ചതിക്കുഴികളുമായി അവർ വരുന്നു

   വിപണി

   കുറഞ്ഞ നിരക്കുകളിൽ വിപണിയിൽ എത്തുന്ന 5ജി ഫോണുകൾ വാങ്ങുമ്പോൾ ഏറ്റവും പുതിയ ഡിവൈസുകൾ തന്ന സെലക്റ്റ് ചെയ്യുക. കാരണം പുതിയ ഫോണുകളിൽ കൂടുതൽ ശേഷിയുളള ആയ ചിപ്പ്സെറ്റുകൾ ഉണ്ടാകും. പഴയ ഫോണുകൾ കൂടുതൽ കുറഞ്ഞ വിലയിൽ ലഭ്യമാകും. പക്ഷെ 5ജി സർവീസുകളുടെ കാര്യത്തിൽ ലിമിറ്റേഷനുണ്ടാകുമെന്ന് മാത്രം.

   ഇന്റർനെറ്റ്

   ഇന്റർനെറ്റ് സ്പീഡിന്റെ കാര്യത്തിൽ 5ജി വലിയൊരു മുന്നേറ്റമാണ് ഓഫർ ചെയ്യുന്നത്. 5ജി ഉപയോഗിക്കുമ്പോൾ കൂടുതൽ ബാറ്ററി കൺസംപ്ഷനും ഉണ്ടാകും. അതിനാൽ വലിയ ബാറ്ററി കപ്പാസിറ്റിയുള്ള 5ജി ഫോൺ സെലക്റ്റ് ചെയ്യുകയെന്നതാണ് അനുയോജ്യമായ കാര്യം. 6.5 ഇഞ്ചിന് മുകളിലുള്ള ഡിസ്പ്ലെയുളള ഡിവൈസുകളാണ് വാങ്ങുന്നതെങ്കിൽ 5000mAh ബാറ്ററി കപ്പാസിറ്റി ഉറപ്പ് വരുത്തണം. ചെറിയ സ്ക്രീനുള്ള ഫോണുകളാണെങ്കിൽ 4500mAh ബാറ്ററി മതിയാകും.

Best Mobiles in India

English summary
There are reports that 5G enabled smartphone users in selevted cities have started getting 5G coverage. While Android devices get 5G, iPhones don't get 5G services at the moment. But reports indicate that iPhones will also get 5G support by December. Apple is expected to release the OTA update for iPhones soon.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X