ഏസര്‍, മൊബൈല്‍ വിപണിയും കീഴടക്കാനെത്തുന്നു

Posted By: Staff

ഏസര്‍, മൊബൈല്‍ വിപണിയും കീഴടക്കാനെത്തുന്നു

വിവിധ തരം ലാപ്‌ടോപ്പുകള്‍, നോട്ട്ബുക്കുകള്‍, ടാബ്‌ലറ്റുകള്‍ എന്നിവ കൊണ്ടു സമ്പന്നമായ ഏസറിന്റെ ഉല്‍പന്ന നിരയിലേക്ക് ഒരു മൊബൈല്‍ ഹാന്‍ഡ്‌സെറ്റു കൂടി. ഏസര്‍ ഐക്കോണിയ സ്മാര്‍ട്ട് എസ്300 ആണ് ഈ പുതിയ ഏസര്‍ ഉല്‍പന്നം.

സിക്‌സ് ആക്‌സിസ് ഗൈറോ സെന്‍സര്‍ ഉള്ള, 480 x 1024 പിക്‌സല്‍ റെസൊലൂഷനുള്ള 4.8 ഇഞ്ച് ഡിസ്‌പ്ലേയാണ് ഈ ഏസര്‍ ഹാന്‍ഡ്‌സെറ്റിന്. മികച്ച മോഷന്‍ ഗെയിം അനുഭവം് നല്‍കും ഈ ഡിസ്‌പ്ലേ.

2.3 ജിഞ്ചര്‍ബ്രെഡ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഐക്കോണിയ സ്മാര്‍ട്ടിനു 1 ജിഗാഹെര്‍ഡ്‌സ് ക്വാല്‍കോം എംഎസ്എം8255-1 സ്‌നാപ്ഡ്രാഗണ്‍, സ്‌കോര്‍പിയോണ്‍ പ്രോസസ്സറിന്റെ സപ്പോര്‍ട്ടു കൂടിയാവുമ്പോള്‍ മികച്ച പ്രവര്‍ത്തനക്ഷമത കാഴ്ചവെക്കാന്‍ സാധിക്കും. അതുപോലെതന്നെ ആന്‍ഡ്രോയിഡ് മാര്‍ക്കറ്റില്‍ നിന്നും പുതിയ പുതിയ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാനും കഴിയും.

8 ജിബി ഇന്റേണല്‍ മെമ്മറി കാര്‍ഡും, 8 മെഗാപിക്‌സല്‍ ക്യാമറയുമാണ് ഐക്കോണിയ സ്മാര്‍ട്ടിന്റേത്. കൂടാതെ, മെമ്മറി 32 ജിബി വരെ ഉയര്‍ത്താനുള്ള സൗകര്യവും ഈ ഏസര്‍ സ്മാര്‍ട്ട്‌ഫോണിലുണ്ട്.

ഡിജിറ്റല്‍ സൂം, ഓട്ടോ ഫോക്കസ്, എല്‍ഇഡി ഫ്‌ളാഷ്‌ എന്നിവയെല്ലാം ഉള്ള ഇതിന്റെ 8 മെഗാപിക്‌സല്‍ ക്യാമറ ഒരു നല്ല ആകര്‍ഷണം ആണ്. എപ്പോഴും ക്യാമറ തൂക്കിക്കൊണ്ടു നടക്കുന്നത് അത്ര എളുപ്പമുള്ള കാര്യമായിരിക്കില്ല, പലപ്പോഴും. അങ്ങനെ വരുമ്പോള്‍ ഫോട്ടോഗ്രഫിയില്‍ താല്‍പര്യമുള്ളവര്‍ക്ക് ഒരു ആശ്വാസമായിരിക്കും ഏസര്‍ ഐക്കോണിയ സ്മാര്‍ട്ട് എസ്300.

ഇതിനു പുറമെ, ഒരു 2 മെഗാപിക്‌സല്‍ സെക്കന്ററി ക്യാമറയും ഉണ്ട് ഈ ഫോണില്‍. നീണ്ട 11 മണിക്കൂര്‍ ടോക്ക് ടൈം സാധ്യമാക്കുന്ന 1500 mAh ലിപോ ബാറ്ററിയാണിതിന്.

ഒരു സാധാരണ സ്മാര്‍ട്ട്‌ഫോണില്‍ ഉണ്ടാകുന്ന, വൈഫൈ, ബ്ലൂടൂത്ത് കണക്റ്റിവിറ്റികള്‍ ഇതിലും ഉണ്ട്. ഇന്ത്യയില്‍ ഇതിന്റെ വില 28,990 രൂപയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot