ഏസര്‍ ലിക്വിഡ് ഗ്ലോ മൊബൈല്‍ ഫോണ്‍ മൂന്ന് നിറങ്ങളില്‍

Posted By:

ഏസര്‍ ലിക്വിഡ് ഗ്ലോ മൊബൈല്‍ ഫോണ്‍ മൂന്ന് നിറങ്ങളില്‍

സ്‌പെയിനിലെ ബാര്‍സിലോണയില്‍ ആരംഭിച്ച മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ വെച്ച് ഏസറില്‍ നിന്ന് പുതിയൊരു മൊബൈല്‍ ഫോണ്‍ വരുന്നു. പിസി നിര്‍മ്മാതാക്കളായ ഏസറിന്റെ ഈ വര്‍ഷത്തെ ആദ്യ മൊബൈല്‍ ഫോണാകും ലിക്വിഡ് ഗ്ലോ.

ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ വേര്‍ഷനായ ഐസ്‌ക്രീം സാന്‍ഡ് വിച്ചില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ മിഡ്‌റേഞ്ച് ഹാന്‍ഡ്‌സെറ്റ് വിഭാഗത്തിലാകും ലഭ്യമാകുക.

ലിക്വിഡ് ഗ്ലോയുടെ പ്രധാന സവിശേഷതകള്‍

  • 3.7 ഇഞ്ച് കപ്പാസിറ്റീവ് മള്‍ട്ടി ടച്ച്‌സ്‌ക്രീന്‍
 
  • 5 മെഗാപിക്‌സല്‍ ക്യാമറ
 
  • 512 എംബി റാം, 1ജിബി റോം
 
  • 32 ജിബി വരെ എസ്ഡി കാര്‍ഡ് പിന്തുണ
 
  • ലിഥിയം അയണ്‍ 1500 mAh ബാറ്ററി
 
  • 1 ജിഗാഹെര്‍ട് സിംഗിള്‍ കോര്‍ പ്രോസസര്‍
 

ജിപിആര്‍എസ്, എഡ്ജ്, വൈഫൈ, ബ്ലൂടൂത്ത് സവിശേഷതകളുമായെത്തുന്ന ഗ്ലോ 2ജി, 3ജി നെറ്റ്‌വര്‍ക്കുകളെ പിന്തുണക്കും. ഓഡിയോ പ്ലെയര്‍, വീഡിയോ പ്ലെയര്‍, ഗെയിം സൗകര്യങ്ങളുണ്ടെങ്കിലും എഫ്എം റേഡിയോ ഈ മോഡലില്‍ വരുന്നില്ല.

2ജിയില്‍ 750 മണിക്കൂറും 3ജിയില്‍ 576 മണിക്കൂറും സ്റ്റാന്‍ഡ്‌ബൈ ലഭിക്കും. 2ജിയില്‍ 840 മിനുട്ട്, 3ജിയില്‍ പരമാവധി 420 മിനുട്ട് എന്നിങ്ങനെ ടോക്ക്‌ടൈം ലഭിക്കുമെന്നാണ് കമ്പനി പറയുന്നത്.

ആല്‍പൈന്‍ വൈറ്റ്, സകുറ പിങ്ക്, കാറ്റ്‌സ് ഐ ബ്ലാക്ക് എന്നി വിവിധ നിറങ്ങളിലാണ് ഈ സ്മാര്‍ട്‌ഫോണ്‍ എത്തുക. ഗൂഗിളിന്റെ പിക്കാസ, യുട്യൂബ് ഓണ്‍ലൈന്‍ സേവനങ്ങള്‍ ഹാന്‍ഡ്‌സെറ്റില്‍ ബില്‍റ്റ് ഇന്‍ ആണ്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot