ഏസര്‍ ലിക്വിഡ് ജെയ്ഡ് എസ്-മായി എത്തും....!

Written By:

തായ്‌വാനീസ് കമ്പനിയായ ഏസര്‍ തങ്ങളുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഏസര്‍ ലിക്വിഡ് ജെയ്ഡ് എസ് അവതരിപ്പിച്ചു. കമ്പനിയുടെ ആദ്യ 64ബിറ്റ് ഫോണാണ് ഇത്.

ഡ്യുവല്‍ സിം, 720 X 1280 പിക്‌സലിലുള്ള അഞ്ചിഞ്ച് എച്ച്ഡി ഡിസ്‌പ്ലേ, കോര്‍ണിങ് ഗറില്ല ഗ്ലാസ്സ് 3 സംരക്ഷണം എന്നിവയാണ് സവിശേഷതകള്‍.

ആന്‍ഡ്രോയ്ഡ് 4.4.4 കിറ്റ്കാറ്റ് ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പ്രവര്‍ത്തനം.2 ജിബി റാമിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന 1.5 ജിഗാഹെര്‍ട്‌സ് ഒക്റ്റാകോര്‍ മീഡിയാടെക് പ്രൊസസ്സറാണ് ജെയ്ഡ് എസിന് കരുത്ത് പകരുന്നത്. 16 ജിബി ഇന്റേണല്‍ സ്‌റ്റോറേജും ഫോണിനുണ്ട്. മൈക്രോ എസ്ഡി ഉപയോഗിച്ച് മെമ്മറി വികസിപ്പിക്കാനാകും.

ഏസര്‍ ലിക്വിഡ് ജെയ്ഡ് എസ്-മായി എത്തും....!

13 മെഗാപിക്‌സല്‍ പ്രധാന ക്യാമറയും അഞ്ച് മെഗാപിക്‌സല്‍ മുന്‍ ക്യാമറയുമാണ് ഫോണിന്റെ മറ്റൊരു സവിശേഷത.

4ജി എല്‍ടിഇയ്ക്ക് പുറമെ വൈഫൈ, മൈക്രോ യുഎസ്ബി, ജിപിഎസ്/എജിപിഎസ്, തുടങ്ങിയ പ്രധാന കണക്ടിവിറ്റി സവിശേഷതകളെല്ലാം ഫോണിലുണ്ട്.

ഡിസംബര്‍ 18 മുതല്‍ തായ്‌വാന്‍ വിപണിയില്‍ ലഭ്യമാകുന്ന ജെയ്ഡ് അധികം വൈകാതെ ഇന്ത്യന്‍ വിപണിയിലും എത്തും. ഇന്ത്യയില്‍ 14,000 രൂപയ്ക്ക് അടുത്താകും ഫോണിന്റെ വില എന്നാണ് പ്രതീക്ഷിക്കുന്നത്.

English summary
Acer Liquid Jade S With 64-Bit Octa-Core SoC and 2GB of RAM Launched.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot