ഇസഡ്ടിഇയുടെ പുതിയ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ വരുന്നു

Posted By:

ഇസഡ്ടിഇയുടെ പുതിയ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ വരുന്നു

ഈ മാസം ഇസഡ്ടിഇ പുറത്തിറക്കാന്‍ പോകുന്ന സ്മാര്‍ട്ട്‌ഫോണ്‍ ആണ് ഇസഡ്ടിഇ വി881.  ആകര്‍ഷണീയമായ ഫീച്ചറുകളോടെയും, സ്‌പെസിഫിക്കേഷനുകളോടെയും എത്തുന്ന ഈ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഇസഡ്ടിഇ അഗ്ലേയിയ എന്നും അറിയപ്പെടും.  ഇത് ഇസഡ്ടിഇ ബ്ലേഡ് ഹാന്‍ഡ്‌സെറ്റിന്റെ പിന്‍ഗാമിയായിരിക്കും.

ഫീച്ചറുകള്‍:

 • ഗൂഗിള്‍ ആന്‍ഡ്രോയിഡ് 2.3.5 ഓപറേറ്റിംഗ് സിസ്റ്റം

 • ലിനക്‌സ് 2.6.35 ഓപറേറ്റിംഗ് സിസ്റ്റം കേണലും ഉപയോഗിച്ചിട്ടുണ്ട്

 • ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ എംഎസ്എം8255 സിപിയു പ്രോസസ്സര്‍

 • 512 എംബി എല്‍പിഡിഡിആര്‍2 എസ്ഡിആര്‍എഎം

 • 3.8 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ

 • 480 x 800 പിക്‌സല്‍ ഡിസ്‌പ്ലേ റെസൊലൂഷന്‍

 • ക്വാല്‍കോം അഡ്രിനോ 205 ഗ്രാഫിക്‌സ് കണ്‍ട്രോളര്‍

 • മൈക്രോഫോണ്‍

 • ലൗഡ് സ്പീക്കര്‍

 • 3.5 എംഎം ഓഡിയോ ജാക്ക്

 • ജിഎസ്എം 900/1800 മെഗാഹെര്‍ഡ്‌സ് സെല്ലുലാര്‍ നെറ്റ് വര്‍ക്ക്

 • വൈബ്രേറ്റിംഗ് അലര്‍ട്ട്

 • സ്പീക്കര്‍ ഫോണ്‍

 • മള്‍ട്ടി-ടച്ച് സ്‌ക്രീന്‍ ടെക്‌നോളജി

 • എ-ജിപിഎസ് നാവിഗേഷന്‍

 • 5 മെഗാപിക്‌സല്‍ ക്യാമറ

 • 2560 x 1920 പിക്‌സല്‍ ക്യാമറ റെസൊലൂഷന്‍

 • റിമൂവബിള്‍, റീചാര്‍ജബിള്‍ ലിഥിയം അയണ്‍ ബാറ്ററി
32 ജിബി വരെ മെമ്മറി ഉയര്‍ത്താന്‍ സഹായിക്കുന്ന മൈക്രോഎസ്ഡി കാര്‍ഡ് സ്ലോട്ട് ഉണ്ട് ഇസഡ്ടിഇ വി881 സ്മാര്‍ട്ട്‌ഫോണില്‍.  യുഎസ്ബി, ബ്ലൂടൂത്ത്, വൈഫൈ കണക്റ്റിവിറ്റികളും ഈ പുതിയ ഇസഡ്ടിഇ സ്മാര്‍ട്ട്‌ഫോണില്‍ ഉണ്ട്.

എഫ്എം റേഡിയോ റെക്കോര്‍ഡിംഗ് സംവിധാനവും ഈ ഫോണിലുണ്ട്.  എംപി3, എംപിഇജി4, എഎസി+ ഫയല്‍ ഫോര്‍മറ്റുകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന വീഡിയോ പ്ലെയര്‍ ഇതിലുണ്ട്.  മികച്ച വീഡിയോ അനുഭവം ഉറപ്പാക്കാന്‍ എച്ച്ഡിഎംഐ ഇന്‍പുട്ട് പോര്‍ട്ടും ഈ ഫോണില്‍ ഒരുക്കിയിരിക്കുന്നു.

ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ എന്നീ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളും ഈ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ സപ്പോര്‍ട്ട് ചെയ്യും.  ജിപിആര്‍എസ്, എഡ്ജ് കണക്റ്റിവിറ്റികള്‍ മികച്ച ഇന്റര്‍നെറ്റ് ബ്രൗസിംഗ് ഉറപ്പാക്കുന്നു.  ഇന്റര്‍നെറ്റ് ബ്രൗസിംഗിന് എച്ച്ടിഎംഎല്‍ ബ്രൗസറും ഉപയോഗിക്കുന്നു.

ഇസഡ്ടിഇ വി881 സ്മാര്‍ട്ട്‌ഫോണിന്റെ വില ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot