ജിയോയും എയർടെലും നൽകുന്ന വില കുറഞ്ഞ 1 ജിബി ഡെയിലി ഡാറ്റ പ്ലാനുകൾ

|

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ടെലിക്കോം ഓപ്പറേറ്റർമാരാണ് റിലയൻസ് ജിയോയും ഭാരതി എയർടെലും. തങ്ങളുടെ യൂസേഴ്സിനായി കൂടുതൽ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ നൽകുന്നതിൽ ഇരു കമ്പനികളും തമ്മിൽ കനത്ത മത്സരം ആണ് നടക്കുന്നത്. വിവിധ തരം പ്രീപെയ്ഡ് പ്ലാനുകളും വോയിസ് വൌച്ചറുകളും ഡാറ്റ വൌച്ചറുകളും എല്ലാം ഈ രണ്ട് കമ്പനികൾ നൽകുന്നുണ്ട്. എങ്കിലും ഏറ്റവും ജനപ്രിയമായ പ്ലാനുകൾ ഡെയിലി ഡാറ്റ പ്ലാനുകളാണ്. കൂടുതൽ ഡാറ്റ ഓഫർ ചെയ്യുന്ന, വില കൂടിയ പ്ലാനുകൾ മുതൽ കുറഞ്ഞ ഡാറ്റ നൽകുന്ന വില കുറഞ്ഞ പ്ലാനുകൾ വരെ ഇക്കൂട്ടത്തിൽ ഉണ്ട്.

 

1 ജിബി പ്രതിദിന ഡാറ്റ പ്രീപെയ്ഡ് പ്ലാനുകൾ

1 ജിബി പ്രതിദിന ഡാറ്റ പ്രീപെയ്ഡ് പ്ലാനുകൾ

വില കുറഞ്ഞ പ്ലാനുകൾ ചെറിയ വാലിഡിറ്റി കാലയളവിലേക്കായിരിക്കും വരുന്നത്. ഏറ്റവും കുറഞ്ഞ വിലയിൽ യൂസേഴ്സിന് ലഭ്യമാകുന്ന ഡെയിലി ഡാറ്റ പ്ലാനുകളിൽ നല്ലൊരു ശതമാനവും പ്രതിദിനം 1 ജിബി ഡാറ്റ നൽകുന്ന പ്ലാനുകൾ ആണ്. ജിയോയും എയർടെലും ഒന്നിൽ കൂടുതൽ 1 ജിബി ഡെയിലി ഡാറ്റ പ്ലാനുകൾ ഓഫർ ചെയ്യുന്നുണ്ട്. റിലയൻസ് ജിയോ, ഭാരതി എയർടെൽ എന്നീ കമ്പനികൾ നൽകുന്ന 1 ജിബി ഡെയിലി ഡാറ്റ പ്ലാനുകളുടെ വിശദാംശങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

കൂടുതൽ ഡാറ്റ നൽകുന്ന ജിയോ, എയർടെൽ, വിഐ എന്നിവയുടെ കിടിലൻ പ്ലാനുകൾകൂടുതൽ ഡാറ്റ നൽകുന്ന ജിയോ, എയർടെൽ, വിഐ എന്നിവയുടെ കിടിലൻ പ്ലാനുകൾ

റിലയൻസ് ജിയോയുടെ 1 ജിബി ഡെയിലി ഡാറ്റ പ്ലാനുകൾ

റിലയൻസ് ജിയോയുടെ 1 ജിബി ഡെയിലി ഡാറ്റ പ്ലാനുകൾ

പ്രതിദിനം 1 ജിബിയും ചെറിയ വാലിഡിറ്റിയും നൽകുന്ന മൂന്ന് പ്ലാനുകളാണ് റിലയൻസ് ജിയോ അവതരിപ്പിക്കുന്നത്. 149 രൂപയ്ക്കാണ് ഇതിലെ ആദ്യ പ്ലാൻ വരുന്നത്. 20 ദിവസത്തെ വാലിഡിറ്റിയാണ് 149 രൂപ വിലയുള്ള ഡെയിലി ഡാറ്റ പ്ലാൻ നൽകുന്നത്. പ്രതിദിനം 1 ജിബി ഡാറ്റയും 149 രൂപയുടെ പ്ലാൻ നൽകുന്നു. ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളുകളിലേക്കും പ്രതിദിനം 100 എസ്എംഎസുകളിലേക്കും ആക്‌സസ് ലഭിക്കും.

വാലിഡിറ്റി
 

179 രൂപയുടെ പ്രൈസ് ടാഗിൽ ഉപയോക്താക്കൾക്ക് പ്രതിദിനം 1 ജിബി ഡാറ്റ ഓഫർ ചെയ്യുന്ന മറ്റൊരു പായ്ക്കും ലഭിക്കും. 24 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്കാണ് ഈ പ്ലാൻ വരുന്നത്. ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളുകളിലേക്കും 179 രൂപയുടെ ഡെയിലി ഡാറ്റ പ്ലാൻ ആക്സസ് നൽകുന്നു. പ്രതിദിനം 100 എസ്എംഎസുകളും 179 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന് ഒപ്പം ലഭിക്കും.

ജിയോ ഫൈബർ കണക്ഷൻ റീചാർജ് ചെയ്യുന്നതെങ്ങനെ?ജിയോ ഫൈബർ കണക്ഷൻ റീചാർജ് ചെയ്യുന്നതെങ്ങനെ?

1 ജിബി ഡാറ്റ

28 ദിവസത്തെ മൊത്തം വാലിഡിറ്റി കാലയളവിലേക്ക് പ്രതിദിനം 1 ജിബി ഡാറ്റ ഓഫർ ചെയ്യുന്ന 209 രൂപയുടെ പ്ലാനാണ് ലിസ്റ്റിലെ അവസാന പ്ലാൻ. ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളുകളിലേക്കും പ്രതിദിനം 100 എസ്എംഎസുകളിലേക്കും ആക്‌സസ് ലഭിക്കും. ഈ എല്ലാ പ്ലാനുകളിലും ഉപയോക്താക്കൾക്ക് ജിയോ സിനിമ, ജിയോ ടിവി തുടങ്ങിയ ജിയോ ആപ്ലിക്കേഷനുകളിലേക്കും മറ്റും ആക്‌സസ് നൽകുന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്.

ഭാരതി എയർടെലിന്റെ 1 ജിബി ഡെയിലി ഡാറ്റ പ്ലാനുകൾ

ഭാരതി എയർടെലിന്റെ 1 ജിബി ഡെയിലി ഡാറ്റ പ്ലാനുകൾ

ഭാരതി എയർടെലും അതിന്റെ ഉപയോക്താക്കൾക്ക് ചില അധിക ആനുകൂല്യങ്ങളോടെ സമാനമായ പ്ലാനുകൾ ഓഫർ ചെയ്യുന്നു. ലിസ്റ്റിലെ ആദ്യ പ്ലാൻ 209 രൂപ പ്രൈസ് ടാഗിൽ വരുന്നു. കൂടാതെ 21 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്ക് പ്രതിദിനം 1 ജിബി ഡാറ്റയും ഈ പ്ലാനുകൾ ഓഫർ ചെയ്യുന്നു. 209 രൂപയുടെ ഡെയിലി ഡാറ്റ പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളും ലഭിക്കും.

തൊട്ടാൽ പൊള്ളും, 3000 രൂപയിൽ കൂടുതൽ വിലയുള്ള ഇന്ത്യയിലെ പ്രീപെയ്ഡ് പ്ലാനുകൾതൊട്ടാൽ പൊള്ളും, 3000 രൂപയിൽ കൂടുതൽ വിലയുള്ള ഇന്ത്യയിലെ പ്രീപെയ്ഡ് പ്ലാനുകൾ

പ്ലാൻ

24 ദിവസത്തെ മൊത്തം വാലിഡിറ്റി കാലയളവിലേക്ക് പ്രതിദിനം 1 ജിബി ഡാറ്റ ഓഫർ ചെയ്യുന്ന 239 രൂപയുടെ പ്ലാനാണ് ലിസ്റ്റിലെ അടുത്ത ഡെയിലി ഡാറ്റ പ്ലാൻ. ലിസ്റ്റിലെ അവസാന പ്ലാൻ 265 രൂപ പ്രൈസ് ടാഗിൽ വരുന്നു. 28 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്ക് പ്രതിദിനം 1 ജിബി ഡാറ്റയും 265 രൂപയുടെ പ്ലാൻ ഓഫർ ചെയ്യുന്നു. ഈ രണ്ട് പ്ലാനുകളും ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളുകളിലേക്കും പ്രതിദിനം 100 എസ്എംഎസുകളിലേക്കും ആക്‌സസ് നൽകുന്നു. പ്ലാനുകൾ എല്ലാം വിങ്ക് മ്യൂസിക്കിലേക്കുള്ള ആക്‌സസിനൊപ്പം ആമസോൺ പ്രൈം വീഡിയോ മൊബൈൽ എഡിഷന്റെ സൗജന്യ ട്രയലും ഓഫർ ചെയ്യുന്നു.

Best Mobiles in India

English summary
Reliance Jio and Bharti Airtel are facing stiff competition in offering better prepaid plans for their users. These two companies offer different types of prepaid plans, voice vouchers and data vouchers. Yet the most popular plans are the Daily Data plans.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X