Home
Mobile

വൺപ്ലസ് 15 വന്നതിന് പിന്നാലെ വൺപ്ലസ് 13ന് പുതിയ വില; വാങ്ങും മുമ്പ് അ‌റിയേണ്ട ചില കാര്യങ്ങൾ ഇതാ

സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് ജെൻ 5 ചിപ്സെറ്റ് കരുത്തുമായി ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന ആദ്യ സ്മാർട്ട്ഫോണായി വൺപ്ലസ് 15 (OnePlus 15) 5ജി എത്തിക്കഴിഞ്ഞു. ഈ വരവോടെ ഇന്ത്യൻ വിപണി​യിലെ സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് വാങ്ങാൻ ഒരു പുതിയ ഓപ്ഷൻ കൂടി ലഭ്യമായിരിക്കുന്നു എന്നത് മാത്രമല്ല, മുൻ മോഡലായ വൺപ്ലസ് 13 (OnePlus 13) കുറഞ്ഞ വിലയിൽ സ്വന്തമാക്കാനാകും എന്ന നേട്ടവുമുണ്ട്. പുതിയ വൺപ്ലസ് 15 5ജിയുടെ 12GB + 256GB അ‌ടിസ്ഥാന വേരിയന്റിന് 72,999 രൂപയും 16GB + 512GB വേരിയന്റിന് 79,999 രൂപയുമാണ് വില.

ലോഞ്ച് ഓഫറിന്റെ ഭാഗമായി HDFC ബാങ്ക് കാർഡുകൾ ഉപയോഗിച്ച് പർച്ചേസ് ചെയ്യുന്ന ഉപയോക്താക്കൾക്ക് 4000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. അ‌തല്ലെങ്കിൽ 4000 രൂപ എക്സ്ചേഞ്ച് ബോണസ് ഓപ്ഷനുണ്ട്. ഇതിൽ ഏ​തെങ്കിലും പ്രയോജനപ്പെടുത്തിയാൽ വൺപ്ലസ് 15 5ജി 68999 രൂപ, 75999 രൂപ വിലകളിൽ വാങ്ങാനാകും. എന്നാൽ പരിമിത കാലത്തേക്ക് മാത്രമാണ് ഈ ഓഫർ ലഭ്യമാകുക.

വൺപ്ലസ് 15 വന്നതിന് പിന്നാലെ വൺപ്ലസ് 13ന് പുതിയ വില

പുതിയ മോഡൽ വന്നതോടെ മുൻ പ്രീമിയം മോഡലായ വൺപ്ലസ് 13 5ജിയുടെ വിലകളിൽ മാറ്റം വന്നിട്ടുണ്ട്. എന്നാൽ ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം വൺപ്ലസ് 13 മോഡലിനെക്കാൾ ഉയർന്ന വിലയിലാണ് വൺപ്ലസ് 15 എത്തിയത്. അ‌തിനാൽ മുൻ മോഡലും പുതിയ മോഡലും തമ്മിൽ കാര്യമായ വില വ്യത്യാസം ഉണ്ട്. അ‌തിനാൽത്തന്നെ പഴയ മോഡലിന്റെ വിലയിൽ കാര്യമായ മാറ്റം വന്നിട്ടില്ല എന്ന് പറയേണ്ടിവരും.

വൺപ്ലസ് 12GB+ 256GB അ‌ടിസ്ഥാന വേരിയന്റിന് 69999 രൂപയും 16GB+ 512GB വേരിയന്റിന് 76999 രൂപയും 24GB+ 1TB വേരിയന്റിന് 8999 രൂപയും ആയിരുന്നു ഇന്ത്യയിലെ ലോഞ്ച് വില. ഇപ്പോൾ പുതിയ വൺപ്ലസ് 15 വന്നതിന് ശേഷം 65999 രൂപ പ്രാരംഭ വിലയിലാണ് ആമസോണിലും വൺപ്ലസ് വെബ്​സൈറ്റിലും ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

വൺപ്ലസ് 15 വന്നതിന് പിന്നാലെ വൺപ്ലസ് 13ന് പുതിയ വില

യഥാർഥത്തിൽ വൺപ്ലസ് 13ന് കാര്യമായ വിലക്കുറവ് ഉണ്ടായിട്ടില്ല. കഴിഞ്ഞ ആഴ്ച 63999 രൂപ വിലയിൽ ആണ് വൺപ്ലസ് 13 ലിസ്റ്റ് ചെയ്തിരുന്നത്. എന്നാലിപ്പോൾ കഴിഞ്ഞ ആഴ്ചത്തെ അ‌പേക്ഷിച്ച് വില കൂടിയിരിക്കുന്നു എന്ന് പറയാം. പക്ഷേ ബാങ്ക് ഡിസ്കൗണ്ടിൽ വർധന ഉണ്ടായതിനാൽ കഴിഞ്ഞ ആഴ്ചത്തെ വിലയെക്കാൾ കുറഞ്ഞ വിലയിൽ ഇത് വാങ്ങാനാകും.

അ‌തായത് കഴിഞ്ഞ ആഴ്ച (63999 രൂപ വില - 1500 രൂപ ബാങ്ക് ഡിസ്കൗണ്ട്) 62499 രൂപ വിലയിൽ ആണ് വൺപ്ലസ് 13 5ജി ലഭ്യമായിരുന്നത് എങ്കിൽ ഇപ്പോൾ (65999 രൂപ വില- 4000 രൂപ ബാങ്ക് ഡിസ്കൗണ്ട്) 61999 രൂപ വിലയിൽ വൺപ്ലസ് 13 5ജി വാങ്ങാനാകും. പുതിയ മോഡലിന് വില കൂടിയതിനാലാണ് പഴയ മോഡലിന്റെ വില കാര്യമായി കുറയാതിരുന്നത്.

ഇതിന് മുൻപ് നടന്ന ചില ആമസോൺ ഓഫർ ഫെസ്റ്റിവലിൽ 60000 രൂപയിൽ താഴെ വിലയിൽ വൺപ്ലസ് 13 വാങ്ങാൻ ലഭ്യമായിരുന്നു എന്നകാര്യം അ‌റിയുക. അ‌തിനാൽ ഇപ്പോൾ ലഭ്യമായതിനെക്കാൾ കുറഞ്ഞ വിലയിൽ വരുന്ന ഓഫർ സെയിലുകളിൽ ഈ വൺപ്ലസ് 13 വാങ്ങാൻ ലഭ്യമാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. മുൻ മോഡലിനെക്കാൾ നിരവധി മികച്ച ഫീച്ചറുകൾ സഹിതം എത്തിയിരിക്കുന്ന വൺപ്ലസ് 15 5ജിയും പരിമിത കാലത്തേക്ക് മാത്രമാകും ഇപ്പോഴുള്ള ഡിസ്കൗണ്ടിൽ ലഭ്യമാകുക.

വൺപ്ലസ് 15 വന്നതിന് പിന്നാലെ വൺപ്ലസ് 13ന് പുതിയ വില

വൺപ്ലസ് 13-ന് ​ഹൈ റെസല്യൂഷൻ ഫ്ലാറ്റ് ഡിസ്‌പ്ലേയുണ്ട്, അത് ലൈഫ് ടൈം വാറന്റിയോടെ എത്തുന്നു. അതായത് ഗ്രീൻ ലൈൻ പ്രശ്‌നത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. ക്വാൽക്കോം സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്. 100W വയർഡ് ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള വലിയ 6000mAh ബാറ്ററി, ഹാസൽബ്ലാഡ് പങ്കാളിത്തത്തോടെയുള്ള ക്യാമറ സജ്ജീകരണം, ആൻഡ്രോയിഡ് 19 വരെ OS അപ്‌ഡേറ്റുകൾ, ആറ് വർഷം വരെ സുരക്ഷാ അപ്‌ഡേറ്റുകൾ എന്നിവയും ഇതിനുണ്ട്.

More from GizBot

Best Mobiles in India

English summary
Following the launch of the OnePlus 15, the OnePlus 13 is now available for purchase at a new price. Last week, its base model was listed at Rs 63,999. It was available at Rs 62,499 after a bank discount of Rs 1,500. Now it is listed at Rs 65,999. It can be purchased at Rs 61,999 after a bank discount of Rs 4,000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X