Home
Mobile

ഏതൊക്കെ​ മോഡൽ വന്നാലും പ്രോയുടെ തട്ട് താണിരിക്കും! വൻ ഡിസ്കൗണ്ടിൽ ഐഫോൺ 16 പ്രോ വാങ്ങാം

ഐഫോൺ 17 സീരീസ് ലോഞ്ച് അ‌ടുത്തുകൊണ്ടിരിക്കെ വരാൻ പോകുന്ന ഫോണുകളെക്കുറിച്ചുള്ള ആകാംക്ഷ ഒരുവശത്ത് നിറയുമ്പോൾ മറുവശത്ത് നിലവിലുള്ള ഐഫോൺ മോഡലുകൾക്ക് വില കുറയുന്ന പ്രക്രിയയും നടക്കുന്നുണ്ട്. ആമസോൺ, ഫ്ലിപ്പ്കാർട്ട്, വിജയ് സെയിൽ തുടങ്ങി വിവിധ പ്ലാറ്റ്ഫോമുകളിൽ വിവിധ ഐഫോൺ മോഡലുകൾ ഡിസ്കൗണ്ട് സഹിതം കുറഞ്ഞ വിലയിൽ വാങ്ങാൻ ലഭ്യമായിരിക്കുന്നു. എന്നാൽ ഏതൊക്കെ മോഡലുകൾ വന്നാലും ഐഫോൺ പ്രോ മോഡലിന്റെ തട്ട് താണ് തന്നെയിരിക്കും. അ‌ത്രമേൽ ആളുകൾക്ക് പ്രിയം ഈ പ്രോ മോഡലുകളോട് ഉണ്ട്. അ‌ങ്ങനെയിരിക്കെ, ഐഫോൺ 16 പ്രോ ഇപ്പോൾ വിജയ് സെയിൽസിൽ വൻ വിലക്കുറവിൽ വാങ്ങാൻ ലഭ്യമായിരിക്കുന്നു.

ഐഫോൺ 16 സ്റ്റാന്റേർഡ് മോഡൽ ആണ് കൂടുതൽ പേരും ഈസിയായി വാങ്ങുക. കാരണം സീരീസിലെ ഏറ്റവും വില കുറഞ്ഞ മോഡൽ അ‌താണ്. എന്നാൽ ഉള്ളിന്റെയുള്ളിൽ ആളുകൾക്ക് താൽപര്യം പ്രോ മോഡലിനോട് തന്നെയാണ്. പക്ഷേ ഉയർന്ന വിലയാണ് അ‌ത് വാങ്ങുന്നതിൽ നിന്ന് ആളുകളെ പിന്തിരിപ്പിക്കുന്നത്.

ആരുവന്നാലും ഈ തട്ട് താണിരിക്കും! വൻ ഡിസ്കൗണ്ടിൽ ഐഫോൺ 16 പ്രോ വാങ്ങാം

എന്നാൽ വിജയ് സെയിൽസിൽ ഇപ്പോൾ ലഭ്യമായിരിക്കുന്ന ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ ഐഫോൺ 16 പ്രോ മോഡൽ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ സാധിക്കും. ഐഫോൺ 16 പ്രോയുടെ ഇന്ത്യയിലെ യഥാർത്ഥ ലോഞ്ച് വില 1,19,900 രൂപയാണ്. എന്നാലിപ്പോൾ വിജയ് സെയിൽസിൽ ഇത് 1,05,900 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു.

അ‌തായത് 14000 രൂപയുടെ ഡയറക്ട് ഡിസ്കൗണ്ട് ഇവിടെ ഉപയോക്താവിന് ലഭ്യമാകുന്നു. ഇത് കൂടാതെ ആകർഷകമായ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്. തെരഞ്ഞെടുത്ത ക്രെഡിറ്റ് കാർഡുകളുടെ ഇഎംഐ ഇടപാടുകൾക്ക് പരമാവധി 4500 രൂപ വരെ ഡിസ്കൗണ്ടും വിജയ് സെയിൽസ് ഡീലി​ൽ ഐഫോൺ 16 പ്രോ അ‌ടിസ്ഥാന മോഡലിന് ലഭ്യമാക്കിയിരിക്കുന്നു.

ആരുവന്നാലും ഈ തട്ട് താണിരിക്കും! വൻ ഡിസ്കൗണ്ടിൽ ഐഫോൺ 16 പ്രോ വാങ്ങാം

ഫ്ലിപ്പ്കാർട്ടിൽ 1,12,900 രൂപ വിലയിലും ആമസോണിൽ 1,11,900 രൂപ വിലയിലുമാണ് ഐഫോൺ 16 പ്രോ പ്രാരംഭ മോഡൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഫ്ലിപ്പ്കാർട്ടിൽ 3000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. എങ്കിൽപ്പോലും വിജയ് സെയിൽസിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ഡിസ്കൗണ്ട് വിലയുടെ അ‌ത്ര എത്തുന്നില്ല എന്നത് ശ്രദ്ധേയമാണ്. അ‌തിനാൽ ഐഫോൺ ആരാധകരെ സംബന്ധിച്ചിടത്തോളം ഈ ഡീൽ പരിഗണിക്കാവുന്നതാണ്.

നിലവിൽ ലഭ്യമായിട്ടുള്ള ഏറ്റവും ശക്തനായ ഐഫോണുകളുടെ പട്ടികയിൽ മുൻ പന്തിയിൽ ഇടംപിടിച്ചിട്ടുള്ള സ്മാർട്ട്ഫോൺ ആണ് ഇത്. ശക്തമായ എ18 പ്രോ ചിപ്പ് ആണ് ഈ മോഡലിന് കരുത്ത് പകരുന്നത്. ഇതിൽ 6-കോർ സിപിയു, 6-കോർ ജിപിയു, 16-കോർ ന്യൂറൽ എഞ്ചിൻ എന്നിവ ഉൾപ്പെടുന്നു, ഇത് ഗെയിമിംഗ്, മൾട്ടിടാസ്കിംഗ്, എഐ-ഡ്രൈവൺ ടാസ്‌ക്കുകൾ എന്നിവയ്‌ക്കായി മികച്ച പെർഫോമൻസ് ഉറപ്പാക്കുന്നു.

120Hz റിഫ്രഷ് റേറ്റുള്ള 6.3 ഇഞ്ച് സൂപ്പർ റെറ്റിന XDR ഓൾ-സ്‌ക്രീൻ OLED ഡിസ്‌പ്ലേ ഇതിലുണ്ട്. കൂടാതെ 48MPമെയിൻ ക്യാമറ, 48MP അൾട്രാവൈഡ് ലെൻസ്, 12MP 5x ടെലിഫോട്ടോ ലെൻസ് എന്നിവ അ‌ടങ്ങുന്ന ഐഫോൺ 16 പ്രോയിലെ റിയർ ക്യാമറ സജ്ജീകരണം ഏതൊരു ഫോട്ടോഗ്രാഫി പ്രേമിക്കും ഇഷ്ടപ്പെടും. വീഡിയോകൾ പകർത്തുന്ന കാര്യത്തിലും ഇത് മികച്ചുനിൽക്കുന്നു.

ആരുവന്നാലും ഈ തട്ട് താണിരിക്കും! വൻ ഡിസ്കൗണ്ടിൽ ഐഫോൺ 16 പ്രോ വാങ്ങാം

അ‌ടുത്തമാസം, അ‌തായത് സെപ്റ്റംബർ രണ്ടാം ആഴ്ചയിൽ പുതിയ ഐഫോൺ 17 സീരീസ് ലോഞ്ച് ചെയ്യും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൃത്യമായ ലോഞ്ച് തിയതി ആപ്പിൾ വെളിപ്പെടുത്തിയിട്ടില്ല. പുതിയ ഐഫോൺ സീരീസ് വരുന്നതിന് മുന്നോടിയായാണ് നിലവിൽ മറ്റ് മോഡലുകൾ വൻ വിലക്കുറവിൽ ലഭ്യമാക്കിയിരിക്കുന്നത്. പുതിയ​ മോഡലുകളുടെ വരവിന് ശേഷം ഔദ്യോഗികമായി നിലവിലുള്ള മോഡലുകളുടെ വില കുറയും.

More from GizBot

Best Mobiles in India

English summary
The new iPhone series is expected to be launched next month, and before that, the iPhone 16 Pro is now available for purchase at a huge discount on Vijay Sales. The launch price of the iPhone 16 Pro was Rs 1,19,900. However, it is now listed at Rs 1,05,900 on Vijay Sales. There is also an attractive bank discount available.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X