Home
Mobile

ഒറ്റ ദിവസത്തെ ഓഫർ: 5699 രൂപയ്ക്ക് ഫോൺ കിട്ടും! Ai+ പൾസ് 2 ഇന്ത്യയിൽ ഇന്ന് മുതൽ വാങ്ങാം

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ അ‌ത്ര പരിചിതമായ പേരല്ല എഐ+ (Ai+) എന്നത്. കാരണം കഴിഞ്ഞ വർഷമാണ് സ്മാർട്ട്ഫോൺ രംഗത്തേക്ക് ഈ കമ്പനി എത്തുന്നത്. അ‌വരുടെ മൂന്നാമത്തെ മാത്രം സ്മാർട്ട്ഫോൺ ആണ് കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ട Ai+ പൾസ് 2 (Ai+ Pulse 2). ഇതിന് മുൻപ് Ai+ പൾസ് (Ai+ Pulse), Ai+ നോവ 5ജി (Ai+ Nova 5G) എന്നിങ്ങനെ രണ്ട് മോഡലുകളാണ് ഈ ബ്രാൻഡിന്റേതായി ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ടിട്ടുള്ളത്. പുതിയ Ai+ പൾസ് 2 ഇന്ന് (മാർച്ച് 11) ഉച്ചയ്ക്ക് 12 മുതൽ ഇന്ത്യയിൽ വാങ്ങാൻ ലഭ്യമാണ്.

ഫ്ലിപ്പ്കാർട്ട് വഴിയാണ് Ai+ പൾസ് 2 എന്ന സ്മാർട്ട്ഫോൺ വാങ്ങാനാകുക. ഇതിന്റെ വിൽപ്പനയെ പ്രസക്തമാക്കുന്നത് അ‌തിന്റെ ലോഞ്ച് ഓഫറാണ്. കാരണം, വിൽപ്പന ആരംഭിച്ച് ആദ്യ 24 മണിക്കൂറിനുള്ളിൽ വാങ്ങിയാൽ മാത്രമേ ലോഞ്ച് ഓഫറിന്റെ ഭാഗമായുള്ള ഡിസ്കൗണ്ട് ലഭ്യമാകൂ എന്നാണ് കമ്പനി അ‌റിയിച്ചിട്ടുള്ളത്.

ഒറ്റദിന ഓഫർ: 5699 രൂപയ്ക്ക് കിട്ടും! Ai+ പൾസ് 2 ഇന്ന് മുതൽ വാങ്ങാം
Also Read

Ai+ പൾസ് 2 മോഡലിന്റെ 4GB + 64GB വേരിയന്റിന് 7,499 രൂപയും 6GB+128GB വേരിയന്റിന് 8,999 രൂപയുമാണ് യഥാർഥ വില. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി ആദ്യ 24 മണിക്കൂർ നേര​ത്തേക്ക് ഇതിന്റെ 4GB + 64GB വേരിയന്റ് 5,999 രൂപയ്ക്കും 6GB + 128GB വേരിയന്റ് 7,999 രൂപയ്ക്കും വാങ്ങാനാകും.

തുടക്കത്തിൽ 5999 രൂപ പ്രാരംഭ വിലയിൽ ലിസ്റ്റ് ചെയ്യുന്നതിന് പുറമേ ഫ്ലിപ്പ്കാർട്ടിൽ 300 രൂപ ബാങ്ക് ഡിസ്കൗണ്ടും ഈ സ്മാർട്ട്ഫോണിന് ലഭ്യമാക്കിയിട്ടുണ്ട്. ഈ ബാങ്ക് ഡിസ്കൗണ്ട് കൂടി പ്രയോജനപ്പെടുത്തിയാൽ 5699 രൂപ വിലയിൽ Ai+ പൾസ് 2 വാങ്ങാനാകും എന്നത് ശ്രദ്ധേയമാണ്.

ഒറ്റദിന ഓഫർ: 5699 രൂപയ്ക്ക് കിട്ടും! Ai+ പൾസ് 2 ഇന്ന് മുതൽ വാങ്ങാം
Also Read

ബ്ലാക്, ബ്ലൂ, ഗ്രീൻ, പിങ്ക്, പർപ്പിൾ എന്നിങ്ങനെ അ‌ഞ്ച് കളർ ഓപ്ഷനുകളിൽ Ai+ പൾസ് 2 വാങ്ങാനാകും. ഇത്ര വിലക്കുറവിൽ എത്തുന്ന ഈ സ്മാർട്ട്ഫോൺ ഒരു 4ജി ഫോൺ ആണ് എന്ന് പ്രത്യേകം ശ്രദ്ധിക്കുക. സ്മാർട്ട്ഫോണുകൾക്ക് വില കൂടിയതിനാൽ 10000 രൂപ ബജറ്റിൽ 5ജി ഫോണുകൾ എത്തിയിരുന്നത് കുറഞ്ഞിട്ടുണ്ട്.

മാത്രമല്ല, ബജറ്റ് വിലയിൽ ഫോൺ തേടുന്നവർക്കായി 4ജി ഫോണുകൾ 10000 രൂപയോട് അ‌ടുത്ത വിലയിൽ അ‌വതരിപ്പിക്കപ്പെടുന്നുമുണ്ട്. പ്രമുഖ ബ്രാൻഡുകൾ ഇപ്പോൾ അ‌വതരിപ്പിക്കുന്ന 4ജി ഫോണുകൾക്ക് ഇപ്പോൾ 9000 രൂപയ്ക്കടുത്ത് ആണ് വില. ഈ സാഹചര്യത്തിലാണ് 5699 രൂപ വിലയിൽ ഇപ്പോൾ വാങ്ങാൻ സാധിക്കുന്ന ഈ Ai പ്ലസ് മോഡലിന്റെ പ്രസക്തി വർധിക്കുന്നത്.

പ്രധാന ഫീച്ചറുകൾ

1.8 GHz ഒക്ട-കോർ ​​UNISOC T7250 12nm പ്രൊസസർ ആണ് ഈ Ai പ്ലസ് പൾസ് 2- ന്റെ കരുത്ത്. 50MP മെയിൻ ക്യാമറ, LED ഫ്ലാഷ്, 8MP ഫ്രണ്ട് ക്യാമറ എന്നിവ അ‌ടങ്ങുന്നതാണ് ഇതിലെ ക്യാമറ സജ്ജീകരണം. 18W ഫാസ്റ്റ് ചാർജിംഗുള്ള 6000mAh ബാറ്ററിയാണ് ഇതിലുള്ളത്.

Also Read
ഒറ്റദിന ഓഫർ: 5699 രൂപയ്ക്ക് കിട്ടും! Ai+ പൾസ് 2 ഇന്ന് മുതൽ വാങ്ങാം

6.75-ഇഞ്ച് (720×1600 പിക്സലുകൾ) HD+ IPS LCD സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 450nits വരെ പീക്ക് ബ്രൈറ്റ്നസ്, 4GB / 6GB LPDDR4X റാം, 64GB / 128GB eMMC 5.1 സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവ ഇതിലുണ്ട്.

ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള NxtQuantum OS -ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, 3.5mm ഓഡിയോ ജാക്ക്, അ‌ണ്ടർ പോർട്ടഡ് സ്പീക്കർ, IP64 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി), ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz+ 5GHz), ബ്ലൂടൂത്ത് 5.2, GPS, GLONASS, Galileo, QZSS, USB Type-C എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

More from GizBot

Best Mobiles in India

English summary
The Ai Plus Pulse 2 goes on sale in India today. The original price is Rs 7,499 for the 4GB + 64GB variant and Rs 8,999 for the 6GB + 128GB variant. However, as part of the launch offer, for the first 24 hours, the 4GB + 64GB variant can be purchased for Rs 5,999 and the 6GB + 128GB variant for Rs 7,999. If you also take advantage of the Rs 300 bank discount on Flipkart, you can get it for Rs 5699.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X