തുടക്കത്തിൽ 5999 രൂപയ്ക്ക് വാങ്ങാം! Ai+ പൾസ് 2 സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തു
NxtQuantum Shift Technologies-ൽ നിന്നുള്ള സ്മാർട്ട്ഫോൺ ബ്രാൻഡായ എഐ+ (Ai+) ഇന്ത്യയിൽ പുതിയ സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തു. കഴിഞ്ഞ വർഷമാണ് ഈ ബ്രാൻഡ് ആദ്യമായി സ്മാർട്ട്ഫോൺ വിപണിയിലേക്ക് എത്തിയത്. അന്ന് Ai+ പൾസ് (Ai+ Pulse), Ai+ നോവ 5ജി (Ai+ Nova 5G) എന്നിങ്ങനെ രണ്ട് മോഡലുകളാണ് കമ്പനി അവതരിപ്പിച്ചത്. ഇപ്പോൾ Ai+ പൾസ് മോഡലിന്റെ പിൻഗാമിയായി പുതിയ Ai+ പൾസ് 2 (Ai+ Pulse 2) എന്ന പുതിയ സ്മാർട്ട്ഫോൺ ആണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇത് ഒരു 4ജി സ്മാർട്ട്ഫോൺ ആണ്.
യൂണിസോക്ക് ടി7250 ഒക്ടാ-കോർ പ്രോസസർ കരുത്തുമായാണ് എഐ പ്ലസ് പൾസ് 2 ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ബജറ്റ് വിലയിൽ ഒരു മികച്ച സ്മാർട്ട്ഫോൺ തേടുന്നവരെ ആണ് ഈ 4ജി മോഡലിലൂടെ എഐപ്ലസ് ലക്ഷ്യമിടുന്നത്. 6.75 ഇഞ്ച് എച്ച്ഡി+ 120 ഹെർട്സ് എൽസിഡി സ്‌ക്രീനും 6 ജിബി വരെ റാമും ഇതിലുണ്ട്.

പ്രധാന ഫീച്ചറുകൾ
6.75-ഇഞ്ച് (720×1600 പിക്സലുകൾ) HD+ IPS LCD സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 450nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്. 1.8 GHz ഒക്ട-കോർ UNISOC T7250 12nm പ്രൊസസർ ആണ് ഈ Ai പ്ലസ് പൾസ് 2- ന്റെ കരുത്ത്.
4GB / 6GB LPDDR4X റാം, 64GB / 128GB eMMC 5.1 സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവ ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള NxtQuantum OS -ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം.

50MP മെയിൻ ക്യാമറ, LED ഫ്ലാഷ്, 8MP ഫ്രണ്ട് ക്യാമറ എന്നിവ അടങ്ങുന്നതാണ് ഇതിലെ ക്യാമറ സജ്ജീകരണം. സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, 3.5mm ഓഡിയോ ജാക്ക്, അണ്ടർ പോർട്ടഡ് സ്പീക്കർ, പൊടിയും സ്പ്ലാഷും പ്രതിരോധിക്കുന്ന IP64 റേറ്റിങ് എന്നിവയും Ai പ്ലസ് പൾസ് 2 -ൽ ഉണ്ട്.
ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി), ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.2, GPS, GLONASS, Galileo, QZSS, USB Type-C, 18W ഫാസ്റ്റ് ചാർജിംഗുള്ള 6000mAh ബാറ്ററി എന്നിവയാണ് ഇതിലെ മറ്റ് പ്രധാന ഫീച്ചറുകൾ.
വിലയും ലഭ്യതയും
Ai+ പൾസ് 2 മോഡലിന്റെ 4GB + 64GB വേരിയന്റിന് 7,499 രൂപയും 6GB+128GB വേരിയന്റിന് 8,999 രൂപയുമാണ് വില. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി 4GB + 64GB വേരിയന്റ് 5,999 രൂപയ്ക്കും 6GB + 128GB വേരിയന്റ് 7,999 രൂപയ്ക്കും ലഭ്യമാകും.

എന്നാൽ വിൽപ്പന ആരംഭിച്ച് ആദ്യ 24 മണിക്കൂറിനുള്ളിൽ വാങ്ങിയാൽ മാത്രമേ ഈ ഡിസ്കൗണ്ട് ലഭ്യമാകൂ. മാർച്ച് 11, ഉച്ചയ്ക്ക് 12 മണി മുതൽ ഫ്ലിപ്കാർട്ട് വഴിയാണ് Ai+ പൾസ് 2 മോഡലിന്റെ വിൽപ്പന ആരംഭിക്കുക. പ്രമുഖ ബ്രാൻഡുകൾ ഇപ്പോൾ ഇറക്കുന്ന 4ജി ഫോണുകളെക്കാൾ വിലക്കുറവിൽ ഈ 4ജി ഫോൺ തുടക്കത്തിൽ വാങ്ങാനാകും എന്നത് നേട്ടമാണ്.


Click it and Unblock the Notifications








