ഒരു പുതിയ കമ്പനി കൂടി ഇന്ത്യയിൽ! വെറും 7499 രൂപയ്ക്ക് 5G ഫോൺ അടക്കം അവതരിപ്പിച്ച് Ai+ സ്മാർട്ട്ഫോൺ
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ പുതിയ സ്മാർട്ട്ഫോണുകൾ അവതരിപ്പിക്കപ്പെടുന്നത് പതിവ് കാര്യമാണ്. എന്നാൽ പുതിയ സ്മാർട്ട്ഫോൺ ബ്രാൻഡുകൾ എത്തുന്നത് വല്ലപ്പോഴും മാത്രം സംഭവിക്കുന്ന കാര്യമാണ്. ഈ രണ്ട് കാര്യങ്ങളും ഇന്ന് ഒന്നിച്ച് സംഭവിച്ചിരിക്കുന്നു. അതായത് NxtQuantum Shift Technologies-ൽ നിന്നുള്ള പുതിയ സ്മാർട്ട്ഫോൺ ബ്രാൻഡായ എഐ+ സ്മാർട്ട്ഫോൺ (Ai+ Smartphone) തങ്ങളുടെ വരവ് അറിയിച്ചുകൊണ്ട് രണ്ട് പുതിയ സ്മാർട്ട്ഫോണുകൾ ഇന്ന് ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നു. Ai+ പ്ലസ് (Ai+ Pulse), Ai+ നോവ 5ജി (Ai+ Nova 5G) എന്നിവയാണ് ഈ സ്മാർട്ട്ഫോണുകൾ. ഈ ബ്രാൻഡിൽ നിന്നുള്ള ആദ്യ സ്മാർട്ട്ഫോണുകളാണ് ഇവ.
Ai+ പൾസ് മോഡലിന്റെ പ്രധാന ഫീച്ചറുകൾ: 90Hz റിഫ്രഷ് റേറ്റും 450 nits ബ്രൈറ്റ്‌നസും ഉള്ള 6.7 ഇഞ്ച് (1600 × 720 px) HD+ ഡിസ്‌പ്ലേ, 260 ppi എന്നിവ ഇതിലുണ്ട്. Unisoc T615 ഒക്ടാ-കോർ പ്രോസസർ ആണ് ഈ പൾസ് മോഡലിന്റെ കരുത്ത്. ഇത് 4GB/ 6GB റാമും 64GB/ 128GB ഇന്റേണൽ സ്റ്റോറേജും സഹിതം എത്തുന്നു.

Ai+ പൾസിലെ ക്യാമറ സജ്ജീകരണത്തിൽ 50MP മെയിൻ ക്യാമറ (CIF clarity) അടങ്ങുന്നു, സെൽഫിക്കും മറ്റുമായി 5MP ഫ്രണ്ട് ക്യാമറയും ഉണ്ട്. കണക്റ്റിവിറ്റിക്കായി ഡ്യുവൽ 4G, ഡ്യുവൽ- ബാൻഡ് വൈ ഫൈ, ബ്ലൂടൂത്ത് 5.0, 3.5mm ജാക്ക് എന്നീ ഫീച്ചറുകൾ ഉണ്ട്.
സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, FM റേഡിയോ എന്നിവയും പ്ലസ് മോഡലിൽ ഉണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള കമ്പനിയുടെ സ്വന്തം NxtQuantum OS ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. ജി-സെൻസർ, പ്രോക്സിമിറ്റി, ലൈറ്റ് സെൻസർ എന്നിവയും എഐ+ പ്ലസ് മോഡലിൽ ഉണ്ട്.

ഡാറ്റ എൻക്രിപ്ഷൻ, NxtPrivacy ഡാഷ്‌ബോർഡ്, NxtSafe Space, NxtMove ആപ്പ്, NxtQuantum കമ്മ്യൂണിറ്റി ആപ്പ് എന്നീ ആപ്പുകളും ഫീച്ചറുകളും എഐ+ പ്ലസ് മോഡലിൽ ഉണ്ട്. 10W ചാർജിംഗുള്ള 5000mAh ബാറ്ററിയാണ് ഈ 4ജി സ്മാർട്ട്ഫോണിൽ എഐ+ സ്മാർട്ട്ഫോൺ കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്.
Ai+ Nova 5ജിയുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് (1600 × 720 px) HD+ ഡിസ്‌പ്ലേ, 265 ppi എന്നിവ ഇതിലുണ്ട്. Unisoc T8200 ചിപ്സെറ്റാണ് ഈ 5ജി ഫോണിന്റെ കരുത്ത്. 6/8GB റാം, 128GB സ്റ്റോറേജ് ഓപ്ഷനുകൾ ഉണ്ട്. എസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് 1TB വരെ വികസിപ്പിക്കാൻ സാധിക്കും.
റിയർ പാനലിൽ 50MP മെയിൻ ക്യാമറയും സെൽഫിക്കും മറ്റുമായി 5MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. ഡ്യുവൽ 5G, ഡ്യുവൽ ബാൻഡ് വൈ ഫൈ, ബ്ലൂടൂത്ത് 5.0, 3.5mm ജാക്ക്, ജി-സെൻസർ, പ്രോക്സിമിറ്റി സെൻസർ, ലൈറ്റ് സെൻസർ, സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ എന്നിവയും നോവ 5ജിയിലുണ്ട്.

ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള കമ്പനിയുടെ സ്വന്തം NxtQuantum OS ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. FM റേഡിയോ, 10W ചാർജിംഗുള്ള 5000mAh ബാറ്ററി എന്നീ ഫീച്ചറുകളും ഈ 5ജി ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. 8.2mm വലിപ്പും ഏകദേശം 196g ഭാരവുമാണ് ഈ ബജറ്റ് 5ജി ഫോണിന് ഉള്ളത്.
Ai+ പൾസ് 4GB/ 64GB അടിസ്ഥാന വേരിയന്റിന് 4,999 രൂപയും 6GB/128GB വേരിയന്റിന് 6,999 രൂപയുമാണ് വില. Ai+ നോവ 5ജിയുടെ 6GB/128GB അടിസ്ഥാന വേരിയന്റ് 7,999 രൂപ വിലയിലും 8GB/128GB വേരിയന്റ് 9,999 രൂപ വിലയിലുമാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ലോഞ്ച് ഓഫറിന്റെ ഭാഗമായി എല്ലാ വേരിയന്റുകൾക്കും 500 രൂപ ഡിസ്കൗണ്ട് ഉണ്ട്. അതിനാൽ നോവ 5ജി അടിസ്ഥാന മോഡൽ 7499 രൂപ വിലയിൽ വാങ്ങാം.
എഐ+ പൾസ് ഫ്ലാഷ് സെയിൽ ജൂലൈ 12 ന് ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കും, എഐ+ നോവ 5Gയുടെ വിൽപ്പന ജൂലൈ 13 ന് ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കും. ഫ്ലിപ്പ്കാർട്ട് വഴി ഈ 5ജി ഫോൺ വാങ്ങാനാകും. രണ്ട് മോഡലുകൾക്കും 1 വർഷത്തെ വാറണ്ടി കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.


Click it and Unblock the Notifications








