ഗൂഗിൾ പിക്സൽ ഫോണുകളിലേക്ക് വരുന്ന അടിപൊളി ഫീച്ചറുകൾ

|

കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് പിക്സൽ സ്മാർട്ട്ഫോണുകൾക്കായുളള ഫീച്ചർ ഡ്രോപ്പ് ഗൂഗിൾ പ്രഖ്യാപിച്ചത്. എയർ ക്വാളിറ്റി അലർട്ടുകൾ, സൗണ്ട് ആംപ്ലിഫയറുകൾ, വാക്സിൻ സർട്ടിഫിക്കറ്റുകൾ എന്നിവ പോലെയുള്ള നിരവധി അപ്ഡേറ്റുകളുമായാണ് പുതിയ ഫീച്ചർ ഡ്രോപ്പ് എത്തുന്നത്. ഗൂഗിളിന്റെ പിക്സൽ സ്മാർട്ട്ഫോണുകളിൽ, പിക്സൽ 4 മുതൽ ഉള്ള ഡിവൈസുകൾക്കായാണ് പുതിയ ഫീച്ചറുകൾ കൊണ്ട് വരുന്നത്. മറ്റ് കമ്പനികളുടെ ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിൽ ലഭ്യമാകുന്നതിന് മുമ്പ് ആൻഡ്രോയിഡ് ഫീച്ചറുകളിൽ പലതും ഏറ്റവും മികച്ച രീതിയിൽ അവതരിപ്പിക്കുന്നതും പിക്സൽ ഡിവൈസുകളിൽ തന്നെയാണ്. ഏറ്റവും പുതിയ ഫീച്ചർ ഡ്രോപ്പിനൊപ്പം പിക്സൽ ഫോണുകളിലേക്ക് വരുന്ന പ്രധാനപ്പെട്ട ഫീച്ചറുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

 

പിക്സൽ

കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് പിക്സൽ സ്മാർട്ട്ഫോണുകൾക്കായുളള ഫീച്ചർ ഡ്രോപ്പ് ഗൂഗിൾ പ്രഖ്യാപിച്ചത്. എയർ ക്വാളിറ്റി അലർട്ടുകൾ, സൗണ്ട് ആംപ്ലിഫയറുകൾ, വാക്സിൻ സർട്ടിഫിക്കറ്റുകൾ എന്നിവ പോലെയുള്ള നിരവധി അപ്ഡേറ്റുകളുമായാണ് പുതിയ ഫീച്ചർ ഡ്രോപ്പ് എത്തുന്നത്. ഗൂഗിളിന്റെ പിക്സൽ സ്മാർട്ട്ഫോണുകളിൽ, പിക്സൽ 4 മുതൽ ഉള്ള ഡിവൈസുകൾക്കായാണ് പുതിയ ഫീച്ചറുകൾ കൊണ്ട് വരുന്നത്. മറ്റ് കമ്പനികളുടെ ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിൽ ലഭ്യമാകുന്നതിന് മുമ്പ് ആൻഡ്രോയിഡ് ഫീച്ചറുകളിൽ പലതും ഏറ്റവും മികച്ച രീതിയിൽ അവതരിപ്പിക്കുന്നതും പിക്സൽ ഡിവൈസുകളിൽ തന്നെയാണ്. ഏറ്റവും പുതിയ ഫീച്ചർ ഡ്രോപ്പിനൊപ്പം പിക്സൽ ഫോണുകളിലേക്ക് വരുന്ന പ്രധാനപ്പെട്ട ഫീച്ചറുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

അഴകേറും ഡിസൈനും അതിശയിപ്പിക്കുന്ന ഫീച്ചറുകളും; ഓപ്പോ കെ10 5ജി ഇന്ത്യയിലെത്തിഅഴകേറും ഡിസൈനും അതിശയിപ്പിക്കുന്ന ഫീച്ചറുകളും; ഓപ്പോ കെ10 5ജി ഇന്ത്യയിലെത്തി

പോക്കറ്റ്
 

പോക്കറ്റ്

പിക്സൽ സ്മാർട്ട്ഫോണുകൾക്കായി ഗൂഗിൾ പ്രഖ്യാപിച്ച പുതിയ ആപ്ലിക്കേഷനാണ് പോക്കറ്റ് ആപ്പ്. ഈ ആപ്ലിക്കേഷൻ യൂസേഴ്സിനെ വീഡിയോ കണ്ടന്റ് ഷൂട്ട് ചെയ്യാനും അത് ഉപയോക്താക്കളുടെ ആവശ്യാനുസരണം സംഗീതവും വീഡിയോ കട്ട് അപ്പുകളും ആക്കാനും അനുവദിക്കുന്നു. ഉപയോക്താക്കൾക്ക് ശബ്‌ദങ്ങൾ ലെയർ ചെയ്യാനും വിഷ്വൽ ഇഫക്‌റ്റുകൾ ചേർക്കാനും പാറ്റേണുകളും ബീറ്റുകളും സൃഷ്‌ടിക്കാനും അവയെല്ലാം മിക്സ് ചെയ്‌ത് അവരുടേതായ തനത് ട്രാക്കുകൾ നിർമിക്കാനും കഴിയും. പിക്സൽ 5ലും പുതിയ പിക്സൽ മോഡലുകളിലും പോക്കറ്റ് ആപ്പ് പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.

വാക്സിൻ കാർഡ്

വാക്സിൻ കാർഡ്

ഏറെ ഉപകാരപ്രദമായ ഒരു ഫീച്ചർ ആണ് വാക്സിൻ കാർഡ് ഫീച്ച‍ർ. പുതിയ ഫീച്ചറിലൂടെ യൂസേഴ്സിന് അവരുടെ വാക്സിൻ കാർഡുകൾ ആക്സസ് ചെയ്യുന്നത് കൂടുതൽ എളുപ്പമാക്കിയിരിക്കുകയാണ് കമ്പനി. യൂസേഴ്സ് അവരുടെ ഡിജിറ്റൽ വാക്സിൻ കാർഡിന്റെ സ്ക്രീൻ ഷോട്ട് എടുക്കുകയാണെന്ന് കരുതുക. അവരുടെ ഡിവൈസിന്റെ ഹോം സ്ക്രീനിൽ നിന്നും ഇത് എളുപ്പത്തിൽ ആക്സസ് ചെയ്യാൻ സാധിക്കുന്നു. ഇതിനായി ഒരു ഷോർട്ട് കട്ട് കൂടി ക്രിയേറ്റ് ചെയ്യണമെന്ന് മാത്രം. ഓസ്‌ട്രേലിയ, കാനഡ, യുഎസ് എന്നിവിടങ്ങളിൽ ഈ ഫീച്ചർ ലഭ്യമാണ്.

10000 രൂപ കിഴിവിൽ ഷവോമി 12 പ്രോ സ്വന്തമാക്കാം; ഈ അവസരം നഷ്ടപ്പെടുത്തരുത്10000 രൂപ കിഴിവിൽ ഷവോമി 12 പ്രോ സ്വന്തമാക്കാം; ഈ അവസരം നഷ്ടപ്പെടുത്തരുത്

എയർ ക്വാളിറ്റി അലർട്ടുകൾ

എയർ ക്വാളിറ്റി അലർട്ടുകൾ

ഗൂഗിൾ അതിന്റെ പിക്സൽ സ്മാർട്ട്ഫോണുകളിലേക്ക് കൊണ്ട് വരുന്ന മറ്റൊരു ശ്രദ്ധേയമായ ഫീച്ചറാണ് എയർ ക്വാളിറ്റി അലർട്ടുകൾ. പുതിയ ഫീച്ചർ, പിക്സൽ ഫോൺ ഉപയോക്താക്കൾക്ക് അവർ നിലവിൽ ഉള്ള ലൊക്കേഷനിലെ എയർ ക്വാളിറ്റി അലർട്ടുകളാണ് നൽകുകയെന്നും ഗൂഗിൾ അറിയിച്ചു. ഈ ഫീച്ചർ യുഎസ്, ഓസ്‌ട്രേലിയ, ഇന്ത്യ എന്നീ രാജ്യങ്ങളിലെ ഉപയോക്താക്കൾക്ക് മാത്രമാണ് ഇപ്പോൾ ലഭ്യമാകുന്നത്. വരും നാളുകളിൽ മറ്റ് രാജ്യങ്ങളിലേക്കും ഈ ഫീച്ച‍‍ർ ലഭ്യമാക്കും.

സൗണ്ട് ആംപ്ലിഫയർ

സൗണ്ട് ആംപ്ലിഫയർ

ഗൂഗിൾ മീറ്റ്സ് ആപ്പിൽ പുതിയ സൗണ്ട് ആംപ്ലിഫയർ ഫീച്ചർ അവതരിപ്പിക്കുകയാണ് ഗൂഗിൾ. ട്രാഫിക് ശബ്ദങ്ങൾ അല്ലെങ്കിൽ നായ കുരയ്ക്കൽ പോലെയുള്ള ബാക്ക്ഗ്രൌണ്ട് നോയ്സുകൾ ഫിൽട്ടർ ചെയ്യാൻ ഗൂഗിൾ മീറ്റ്സ് നോയ്‌സ് റിഡക്ഷൻ ഫീച്ചർ സഹായിക്കുമെന്നും ഗൂഗിൾ പറയുന്നു. എത്ര ശബ്ദമുഖരിതമായ അന്തരീക്ഷത്തിലായാലും ഗൂഗിൾ മീറ്റ്സിൽ നിന്നുള്ള ശബ്ദങ്ങൾ വ്യക്തമായി കേൾക്കാൻ ഈ ഫീച്ചർ സഹായിക്കും. ഈ ഫീച്ചറിന്റെ രസകരമായ ഒരു കാര്യം ഉപയോക്താക്കൾക്ക് വർക്ക്‌പ്ലേസ് അക്കൗണ്ട് ആവശ്യമില്ല എന്നതാണ്. എല്ലാ പിക്സൽ ഉപയോക്താക്കൾക്കും ഈ ഫീച്ചർ ലഭ്യമാണെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകളുമായി മോട്ടറോളയുടെ പുതിയ സ്മാർട്ട്ഫോൺ ഇന്ത്യയിൽകുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകളുമായി മോട്ടറോളയുടെ പുതിയ സ്മാർട്ട്ഫോൺ ഇന്ത്യയിൽ

റിയൽ ടോൺ ഫിൽട്ടറുകൾ

റിയൽ ടോൺ ഫിൽട്ടറുകൾ

ഗൂഗിൾ, ഐ / ഒ 2022ലാണ് ഈ ഫീച്ച‍ർ അവതരിപ്പിച്ചത്. ഗൂഗിൾ ഫോട്ടോസിന് വേണ്ടിയാണ് റിയൽ ടോൺ ഫിൽടേഴ്സ് എന്ന ഫീച്ചർ പിക്സൽ സ്മാ‍ർട്ട്ഫോണുകളിൽ കൊണ്ട് വരുന്നത്. റിയൽ ടോൺ ഫിൽട്ടറുകൾ സ്കിൻ ടോൺസ് കൂടുതൽ മികച്ചതാക്കാൻ വേണ്ടി ഡിസൈൻ ചെയ്തവയാണ്. എല്ലാ പിക്സൽ ഉപയോക്താക്കൾക്കും ഗൂഗിൾ ഫോട്ടോസ് ആപ്പിന്റെ എഡിറ്റ് മെനുവിൽ നിന്നും ഈ ഫീച്ചർ ലഭ്യമാകുകയും ചെയ്യും.

Best Mobiles in India

English summary
A few days ago, Google announced a feature drop for Pixel smartphones. The new feature drop comes with a number of updates such as air quality alerts, sound amplifiers and vaccine certificates. Google's Pixel smartphones come with new features for devices starting with the Pixel 4.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X