ഐഫോണ്‍ 3ജിഎസ് 9,999 രൂപയ്ക്ക്!

Posted By: Super

ഐഫോണ്‍ 3ജിഎസ് 9,999 രൂപയ്ക്ക്!

ഇന്ത്യന്‍ ആപ്പിള്‍ പ്രേമികള്‍ക്ക് ഇപ്പോള്‍ ഐഫോണ്‍ 3ജിഎസ് സ്വന്തമാക്കാം. വെറും 9,999 രൂപയ്ക്കാണ് എയര്‍സെല്‍ ആപ്പിള്‍ സ്മാര്‍ട്‌ഫോണ്‍ വില്പനക്കെത്തിക്കുന്നത്. നിലവില്‍ എയര്‍ടെല്ലില്‍ നിന്നും 20,000 രൂപയ്ക്ക് ലഭിക്കുന്ന സ്മാര്‍ട്‌ഫോണിനാണ് എയര്‍സെല്‍ വന്‍വിലക്കുറവ് വാഗ്ദാനം ചെയ്യുന്നത്.

പോസ്റ്റ്‌പെയ്ഡ് കണക്ഷനുകള്‍ക്ക് മാത്രമേ 9,999 രൂപയ്ക്ക് ഐഫോണ്‍ 3ജിഎസ് വാങ്ങാനാകൂ. അഡ്വാന്‍സ് വാടകയായി 3,000 രൂപ നല്‍കണം. അപ്പോള്‍ ഒരു വര്‍ഷത്തേക്കുള്ള അണ്‍ലിമിറ്റഡ് 3ജി ഡാറ്റ ഉപയോക്താക്കള്‍ക്ക് സൗജന്യമായി ആസ്വദിക്കാം.

3ജി സര്‍ക്കിളുകളില്‍ വരിക്കാര്‍ക്ക് 3ജി വേഗതയില്‍ 2 ജിബി ഡാറ്റ ആക്‌സസ് ചെയ്യാം. കൂടാതെ അതിന് ശേഷം 3ജി നിരക്കില്‍ അണ്‍ലിമിറ്റഡ് ഡാറ്റാ ആക്‌സസിംഗിനും ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്. 2ജി മാത്രമുള്ള സര്‍ക്കിളുകളിലെ ഉപഭോക്താക്കള്‍ക്ക് 2,500 ലോക്കല്‍, നാഷണല്‍ എസ്എംഎസും 1000 മിനുട്ട് ലോക്കല്‍ എസ്ടിഡി കോളുകളും ആറ് മാസത്തേയ്ക്ക് അണ്‍ലിമിറ്റഡ് 2ജിബി ഡാറ്റാ ആക്‌സസിംഗുമാണ് ലഭിക്കുക.

ആപ്പിള്‍ ഐഫോണ്‍ 3ജിഎസിന്റെ സവിശേഷതകള്‍ മറന്നുപോയെങ്കില്‍ ഇതാ:

  • 3.5 ഇഞ്ച് ഡിസ്‌പ്ലെ (320x480 പിക്‌സല്‍ റെസലൂഷന്‍)

  • 800 മെഗാഹെര്‍ട്‌സ് കോര്‍ടക്‌സ് എ8 പ്രോസസര്‍

  • 3.15 എംപി ക്യാമറ

  • 8ജിബി സ്റ്റോറേജ്

  • 256എംബി റാം

  • ആപ്പിള്‍ ആപ് സ്റ്റോര്‍ ആക്‌സസ്

  • വോയ്‌സ്, എംഎംഎസ് പിന്തുണ

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot