ഐഫോണ്‍ 4എസ്: താരിഫ് പ്ലാനിന്റെ കാര്യത്തില്‍ എയര്‍ടെല്‍ എയര്‍സെല്ലിനെ പിന്നിലാക്കുമോ?

Posted By:

ഐഫോണ്‍ 4എസ്: താരിഫ് പ്ലാനിന്റെ കാര്യത്തില്‍ എയര്‍ടെല്‍ എയര്‍സെല്ലിനെ പിന്നിലാക്കുമോ?

ഐഫോണ്‍ 4എസിന്റെ ലോഞ്ചും, സ്റ്റീവ് ജോബസസിന്റെ അപ്രതീക്ഷിത മരണവും, ഐഫോണ്‍ 4എസ് ഇന്ത്യയിലെത്തുന്നതും, എത്തിയതും എല്ലാം നല്ല പ്രാധാന്യത്തോടെ സ്വീകരിക്കപ്പെട്ട വാര്‍ത്തകളായിരുന്നു.  അതുപോലെ തന്നെ ഐഫോണ്‍ 4എസ് ഇന്ത്യയില്‍ ഇറങ്ങിയതിനു പിന്നാലെ നിരവധി വിമര്‍ശനങ്ങളും പരാതികളും കേള്‍ക്കേണ്ടി വന്നു ആപ്പിളിന്.  ബാറ്ററി പ്രശ്‌നം, മൈക്രോ സിം ഇടയ്ക്കിടയ്ക്ക് ഡീആക്റ്റിവേറ്റ് ആകുന്നു എന്നിവയായിരുന്നു ഈ പരാതികള്‍.

എയര്‍സെല്ലും, എയര്‍ടെല്ലും ആണ് ആപ്പിള്‍ ഐഫോണ്‍ 4എസ് ഇന്ത്യയിലെത്തിക്കുന്നത്.  സിഡിഎംഎ, ജിഎസ്എം മോഡുകളില്‍ എത്തുന്ന ഐഫോണ്‍ 4എസിന് എയര്‍സെല്ലിനെ അപേക്ഷിച്ച് എയര്‍ടെല്‍ കൂടുതല്‍ നല്ല താരിഫ് നല്‍കുന്നുണ്ട്.  300 രൂപ മുതല്‍ 2,000 രൂപ വരെയുള്ള പ്ലാനുകളാണ് എയര്‍ടെല്‍ ഐഫോണ്‍ 4എസിനായി തയ്യാറാക്കിയിരിക്കുന്നത്.

500 മിനിട്ട് ലോക്കല്‍ കോള്‍, 300 എസ്എംഎസ്, 200 എംബി സൗജന്യ ഡാറ്റ എന്നിവയാണ് ഏറ്റവും ചെറിയ പ്ലാന്‍ ആയ 300 രൂപ പ്ലാനില്‍ ലഭിക്കുക.  അധികം ഡാറ്റ ട്രാന്‍സ്ഫര്‍ ആവശ്യങ്ങള്‍ ഇല്ലാത്ത ഒരാളെ സംബന്ധിച്ചിടത്തോളം ഇതൊരു മികച്ച പ്ലാന്‍ ആണ്.  ഈ പ്ലാന്‍ ുപയോഗിക്കുക വഴി രണ്ടു വര്‍ഷം കൊണ്ട് 7.200 രൂപ വരെ ലാഭമാണത്രെ.

1,000 രൂപയുടേതാണ് അടുത്ത പ്ലാന്‍.  1,500 മിനിട്ട് ലോക്കല്‍ കോള്‍, 600 എസ്എംഎസ്, ഒരു മാസത്തേക്ക് 3 ജിബി ഡാറ്റ എന്നിവയാണ് ഈ പ്ലാന്‍ വാങ്ങുകയാണെങ്കില്‍ ലഭിക്കുക.  രണ്ടു വര്‍ഷംകൊണ്ട് 24,000 രൂപ വരെ ലാഭിയ്ക്കാന്‍ കഴിയും ഈ പ്ലാന്‍ ഉപയോഗിക്കുയാണെങ്കില്‍ എന്നാണ് എയര്‍ടെല്ലിന്റെ അവകാശവാദം.

നിലവില്‍ ഐഫോണ്‍ 4എസിനെ കുറിച്ച് ഉയര്‍ന്നു വന്നിരിക്കുന്ന പരാതികളെല്ലാം എത്രയും പെട്ടെന്ന് പരിഹരിക്കാന്‍ ആപ്പിളിനു കഴിഞ്ഞാല്‍ അത്രയും നന്ന്.  കാരണം സിരി ഉള്‍പ്പെടെ മികച്ച ആപ്ലിക്കേഷനുകളോടെ അവതരിച്ച ആപ്പിള്‍ ഐഫോണ്‍ 4എസ് ഇപ്പോള്‍ എയര്‍ടെല്‍ അവതരിപ്പിച്ച താരിഫ് പ്ലാനുകളും കൂടിയാകുമ്പോള്‍ വളരെ നല്ല, ആരും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ഒരു ഗാഡ്ജറ്റ് ആയി മാറുന്നു.

മെമ്മറി കപ്പാസിറ്റിയുടെ അടിസ്ഥാനത്തില്‍ മൂന്നു വ്യത്യസ്ത വേര്‍ഷനുകള്‍ ഇറങ്ങുന്നുണ്ട് ആപ്പിള്‍ ഐഫോണ്‍ 4എസിന്.  16 ജിബി മോഡലിന് 44,000 രൂപയും, 32 ജിബിയ്ക്ക് 50,900 രൂപയും, 64 ജിബിയ്ക്ക് 57,500 രൂപയും ആണ് ഇന്ത്യന്‍ വിപണിയിലെ വില.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot