ഐഫോണ്‍ 5 ന് വേണ്ടി എയര്‍ടെല്‍ പുതിയ പോസ്റ്റ്‌പെയ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ചു

Posted By: Staff

അങ്ങനെ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യന്‍ മണ്ണിലേയ്ക്ക് ഐഫോണ്‍ 5 വന്നെത്തി. വെള്ളിയാഴ്ച ഇന്ത്യയിലെ നാല് പ്രധാന നഗരങ്ങളില്‍ വച്ച് നടന്ന ചടങ്ങില്‍ 16 ജിബി, 32 ജിബി, 64 ജിബി എന്നീ മോഡലുകളാണ് ആപ്പിള്‍ പുറത്തിറക്കിയത്. ഇവയ്ക്ക യഥാക്രമം 45,500 രൂപ, 52,500 രൂപ, 59,500 രൂപ എന്നിങ്ങനെയാണ് വിലയിട്ടിരിയ്ക്കുന്നത്.

ബാംഗ്ലൂരില്‍ വച്ച് നടന്ന ചടങ്ങില്‍ ഭാരതി എയര്‍ടെല്‍ കര്‍ണ്ണാടക സര്‍ക്കിളിന്റെ സിആഓ, രോഹിത് മല്‍ഹോത്രയോടൊപ്പം തെന്നിന്ത്യന്‍ സിനിമാതാരം പ്രിയാമണിയും ചേര്‍ന്നാണ് ഐഫോണ്‍ 5 ന്റെ ഔദ്യോഗിക ലോഞ്ച് കര്‍മ്മം നിര്‍വ്വഹിച്ചത്.

രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ എയര്‍ടെല്ലുമായി സഹകരിച്ച് നടന്ന ലോഞ്ചില്‍, എയര്‍ടെല്‍ അവരുടെ ഐഫോണ്‍ 5 സ്‌പെഷല്‍ പോസ്റ്റ്‌പെയ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ചു. എയര്‍്‌ടെല്ലിന്റെ ഡാറ്റാ പ്ലാനുകള്‍ ഉപയോഗിച്ച് ഐഫോണ്‍ ഉപയോക്താക്കള്‍ക്ക്  അതിവേഗ HSPA + , DC-HSPA നെറ്റ് വര്‍ക്കുകളുമായി വൈഡ് ബാന്‍ഡ് ഓഡിയോ സഹിതം കണക്റ്റ് ചെയ്യാന്‍ സാധിയ്ക്കും.

എങ്ങനെ ഐഫോണ്‍ 5 ഉപയോഗിച്ചു തുടങ്ങാം ?

ഐഫോണ്‍ ഉപയോക്താക്കള്‍ക്കായുള്ള എയര്‍ടെല്‍ ഓഫറുകള്‍ താഴെ കാണാം


ബാംഗ്ലൂര്‍ ലോഞ്ച് ഇവന്റിന്റെ ചിത്രങ്ങള്‍ ചുവടെ കാണാം


ആപ്പിള്‍ ഐഫോണ്‍ 5 ന്റെ സവിശേഷതകള്‍

  • 4-ഇഞ്ച് വൈഡ്‌സ്‌ക്രീന്‍ മള്‍ട്ടി ടച്ച് ഡിസ്‌പ്ലേ

  • 1136×640 പിക്‌സല്‍ റെസല്യൂഷന്‍ @ 326 പിപിഐ

  • ഐഓഎസ് 6 ഓ എസ്

  • ആപ്പിള്‍ എ6 ചിപ്‌സെറ്റ് ഡ്യുവല്‍ കോര്‍ 1.2 GHz

  • 8 എം പി ഐസൈറ്റ് ക്യാമറ

  • 802.11 a/b/g/n/വൈ-ഫൈ

  • ബ്ലൂടൂത്ത് 4.0 വയര്‍ലെസ് സാങ്കേതികവിദ്യ

  • റീചാര്‍ജബിള്‍ ലി-പോ 1440 mA ബാറ്ററി

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Apple iPhone 5 Bangalore Launch

Apple iPhone 5 Bangalore Launch

Apple iPhone 5 Bangalore Launch

Apple iPhone 5 Bangalore Launch

Apple iPhone 5 Bangalore Launch

Apple iPhone 5 Bangalore Launch

Apple iPhone 5 Bangalore Launch

Apple iPhone 5 Bangalore Launch

Apple iPhone 5 Bangalore Launch

Apple iPhone 5 Bangalore Launch
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot