എയര്‍ടെല്‍-ലാവ: 1,699 രൂപയുടെ 4ജി സ്മാര്‍ട്ട്‌ഫോണ്‍ എത്തുന്നു!

Written By:

റിലയന്‍സ് ജിയോ 4ജി സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറങ്ങിയതിനു ശേഷം എയര്‍ടെല്ലും 4ജി സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഇറക്കി മത്സരിക്കാനുളള തയ്യാറെടുപ്പിലാണ്. ഈ മാസം ആദ്യം തന്നെ എയര്‍ടെല്‍ കാര്‍ബണുമായി ചേര്‍ന്ന് കാര്‍ബണ്‍ A40 ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍, എയര്‍ടെല്ലിന്റെ അണ്‍ലിമിറ്റഡ് വോയിസ് കോള്‍ ഡാറ്റ ഓഫറുമായി എത്തിയിരുന്നു.

എയര്‍ടെല്‍-ലാവ: 1,699 രൂപയുടെ 4ജി സ്മാര്‍ട്ട്‌ഫോണ്‍ എത്തുന്നു!

മോട്ടോ X4, ഇന്ത്യയിലെ വില വെളിപ്പെടുത്തി!

എന്നാല്‍ ഇപ്പോള്‍ കാര്‍ബണു ശേഷം 4ജി അധിഷ്ടിത സ്മാര്‍ട്ട്‌ഫോണിനു വേണ്ടി എയര്‍ടെല്‍ ലാവയുമായി ഒന്നിച്ചു. കാര്‍ബള്‍ A40 ഇന്ത്യന്‍ ഫോണിനെ പോലെ ഇതിലും ഡാറ്റ കോള്‍ ബെനിഫിറ്റുകളും നല്‍കുന്നു. 92മൊബൈല്‍സ് ആണ് ഈ ഒരു വാര്‍ത്ത പുറത്തു വിട്ടത്.

സോഴ്‌സു പ്രകാരം എയര്‍ടെല്‍ ഇറക്കുന്ന ഈ ഫോണിന് 3,500 രൂപയാണ് വില. എന്നാല്‍ ഏതാണ്ട് 1,699 രൂപയ്ക്ക് ഇൗ ഫോണ്‍ നിങ്ങള്‍ക്കു വാങ്ങാം. പുതിയ ഫോണ്‍ വാങ്ങുന്നവര്‍ ഒരു നിശ്ചിക കാലം ഫോണ്‍ ഉപയോഗിച്ചു കഴിയുമ്പോള്‍ ക്യാഷ് ബാക്ക് ഓഫറും ലഭിക്കുന്നു. ഓരോ മാസം കുറഞ്ഞ തുകയില്‍ റീച്ചാര്‍ജ്ജ് ചെയ്യുമ്പോള്‍ അണ്‍ലിമിറ്റഡ് ഡാറ്റ കോള്‍ ഓഫറുകള്‍ ലഭിക്കുന്നു.

കാര്‍ബണ്‍ A40 ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണില്‍ നിന്നും അത്രയധികം വ്യത്യസ്ഥമല്ല വരാനിരിക്കുന്ന ലാവ ഫോണ്‍. ലാവയുടെ ഈ 4ജി ഫീച്ചര്‍ ഫോണുിന് 4.5-5 ഇഞ്ച് ഡിസ്‌പ്ലേയാണ്. എന്നാല്‍ A40 ഇന്ത്യന്‍ ഫോണിന് 4 ഇഞ്ച് ഡിസ്‌പ്ലേയും. മറ്റു സവിശേഷതകളാണ് ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്, 1.3GHz ക്വാഡ് SoC, 1ജിബി റാം, 8ജിബി സ്റ്റോറേജ് എക്‌സ്പാന്‍ഡബിള്‍, 2എംപി റിയര്‍ ക്യാമറ, 1,400എംഎഎച്ച് ബാറ്ററി.

കാര്‍ബണ്‍ A40 എത്തുന്നത് 2,899 രൂപയ്ക്കാണ്. മൂന്നു വര്‍ഷം വരെ തുടര്‍ച്ചയായി പ്രതിമാസ റീച്ചാര്‍ജ്ജ് ചെയ്തിരിക്കണം അപ്പോള്‍ നിങ്ങള്‍ക്ക് 1500 രൂപ റീഫണ്ട് ലഭിക്കും. അങ്ങനെ നിങ്ങള്‍ക്ക് ഈ ഫോണ്‍ 1,399 രൂപയ്ക്ക് അവസാനം ലഭിക്കുന്നു.

English summary
Earlier this month, Airtel joined hands with Karbonn and announced the Karbonn A40 Indian with 4G VoLTE capability and bundled voice calls and data.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot