Home
Mobile

ഇവനെ ഇനിയും വളരാൻ അ‌നുവദിച്ചുകൂട! ജിയോയെ തറപറ്റിക്കാൻ പോക്കോയ്ക്ക് എയർടെൽ കൊടുത്ത 'ക്വട്ടേഷൻ'

ഇന്ത്യയിലെ സാധാരണക്കാരായ സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് സന്തോഷം നൽകുന്ന ഒരു പ്രഖ്യാപനം കഴിഞ്ഞ ദിവസം നടക്കുകയുണ്ടായി. ഇന്ത്യയിലെ പ്രമുഖ ടെലിക്കോം കമ്പനികളിലൊന്നായ എയർടെൽ (Airtel) പ്രമുഖ ​ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡായ പോക്കോയുമായി (Poco) ചേർന്ന് കുറഞ്ഞ വിലയിലുള്ള 5ജി സ്മാർട്ട്ഫോൺ പുറത്തിറക്കും എന്നതായിരുന്നു ആ പ്രഖ്യാപനം.

നിലവിലുള്ള ഒരു പോക്കോ 5ജി സ്മാർട്ട്ഫോൺ എയർടെൽ വേരിയന്റായി പുറത്തിറക്കാനാണ് ഇരു കമ്പനികളും ചേർന്ന് പദ്ധതിയിട്ടിരിക്കുന്നത് എന്നാണ് വിവരം. കഴിഞ്ഞ വർഷം പോക്കോ സി51 (POCO C51) എന്ന എയർടെൽ എക്‌സ്‌ക്ലൂസീവ് സ്മാർട്ട്ഫോൺ ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ടിരുന്നു. ഇതിന്റെ പിൻഗാമിയായിട്ടാണ് പുതിയ വിലകുറഞ്ഞ 5ജി ഫോൺ എത്തുന്നത്.

ജിയോയെ തറപറ്റിക്കാൻ പോക്കോയ്ക്ക് എയർടെൽ കൊടുത്ത 'ക്വട്ടേഷൻ'

എയർടെലുമായി ചേർന്ന് ഇന്ത്യയിൽ ഒരു ബജറ്റ് 5ജി സ്മാർട്ട്ഫോൺ പുറത്തിറക്കുന്നത് പോക്കോയുടെ ഇന്ത്യൻ മേധാവി ഹിമാൻഷു ടണ്ടൻ ട്വിറ്ററിലൂടെ (ഇപ്പോൾ എക്സ്) സ്ഥിരീകരിച്ചിരുന്നു. ഇന്ത്യയിൽ ഇതുവരെ അ‌വതരിപ്പിച്ചിട്ടില്ലാത്തത്ര കുറഞ്ഞ വിലയിൽ ലഭിക്കുന്ന ഒരു 5ജി ഡി​വൈസ് എയർടെലുമായി സഹകരിച്ച് അ‌വതരിപ്പിക്കും എന്നാണ് ടണ്ടൻ പറഞ്ഞിരിക്കുന്നത്.

എയർടെൽ- പോക്കോ സഹകരണം ഇന്ത്യക്കാർക്ക് കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ ഒരു 5ജി ഫോൺ ഓപ്ഷൻ കൂടി ഒരുക്കുന്നു എന്നത് ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം നേട്ടമാണ്. എന്നാൽ പോക്കോയുമായി ചേർന്നുള്ള ഈ സഹകരണത്തിൽ ഒരു ഫോൺ ഇറക്കാനുള്ള എയർടെലിന്റെ നീക്കം യഥാർഥത്തിൽ ജിയോയെയും അ‌വർ ഉടൻ പുറത്തിറക്കാൻ പോകുന്ന 5ജി സ്മാർട്ട്ഫോണിനെയും ലക്ഷ്യമിട്ടാണ് എന്ന വാദങ്ങളും ഉയരുന്നുണ്ട്.

ജിയോയെ തറപറ്റിക്കാൻ പോക്കോയ്ക്ക് എയർടെൽ കൊടുത്ത 'ക്വട്ടേഷൻ'

അ‌ടുത്തിടെ ബാഴ്സലോണയിൽ നടന്ന മൊ​ബൈൽ വേൾഡ് കോൺഗ്രസിൽ ( MWC 2024 ) പ്രമുഖ ചിപ്സെറ്റ് നിർമായാക്കളായ ക്വാൽക്കോമിന്റെ പ്രതിനിധിയാണ് പുതിയ ബജറ്റ് ജിയോ 5ജി സ്മാർട്ട്ഫോണിന്റെ വരവ് പ്രഖ്യാപിച്ചത്. കാരണം ക്വാൽക്കോമുമായി സഹകരിച്ചുകൊണ്ടാണ് ജിയോ ഈ സ്മാർട്ട്ഫോൺ അ‌വതരിപ്പിക്കാൻ പോകുന്നത്.

കുറഞ്ഞ വിലയിൽ ക്വാൽക്കോം ചിപ്പിന്റെ കരുത്തോടെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഒരു ബജറ്റ് സ്മാർട്ട്ഫോണാണ് ജിയോയുടെ മനസിലുള്ളത്. ഇന്ത്യയിൽ ഇപ്പോൾ ആളുകൾ 5ജിയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിൽ ഒരു 5ജി സ്മാർട്ട്ഫോൺ കുറഞ്ഞ നിരക്കിൽ മികച്ച ഫീച്ചറുകളുമായി അ‌വതരിപ്പിച്ചാൽ സ്മാർട്ട്ഫോൺ നിർമാണ രംഗത്തും തിളങ്ങാനാകുമെന്നും അ‌തുവഴി കൂടുതൽ ടെലിക്കോം വരിക്കാരെ സ്വന്തമാക്കാനാകുമെന്നും ജിയോ കണക്കുകൂട്ടുന്നു.

ജിയോയുടെ ഈ കണക്കുകൂട്ടൽ പൊളിക്കാനും ജിയോ ടെലിക്കോം വിപണിയിൽ കൂടുതൽ ആധിപത്യം നേടുന്നതിന് തടയിടാനും ഒരു വഴി എന്ന നിലയിൽക്കൂടിയാണ് പോക്കോയുമായി ചേർന്ന് എയർടെൽ ഏറ്റവും കുറഞ്ഞ വിലയിൽ ഒരു 5ജി ഫോൺ അ‌വതരിപ്പിക്കാൻ പോകുന്നത് എന്നാണ് ചില നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.

ജിയോയെ തറപറ്റിക്കാൻ പോക്കോയ്ക്ക് എയർടെൽ കൊടുത്ത 'ക്വട്ടേഷൻ'

ജിയോ ഇറക്കുന്ന ബജറ്റ് സ്മാർട്ട്ഫോൺ വാങ്ങുന്നവർ ജിയോയുടെ സിം ഉപയോഗിക്കുന്ന വിധത്തിലാകും ഫോൺ അ‌വതരിപ്പിക്കപ്പെടുക. ഇതേ രീതിയിൽ കുറഞ്ഞ വിലയിൽ സ്മാർട്ട്ഫോൺ അ‌വതരിപ്പിച്ച് അ‌ത് വാങ്ങുന്നവരെ എയർടെലിലേക്ക് ആകർഷിക്കാനുള്ള രീതിയാകും എയർടെലും സ്വീകരിക്കുക. മത്സരത്തിന്റെ ഭാഗമായി ഇരു കമ്പനികളും തങ്ങളുടെ സ്മാർട്ട്ഫോൺ വാങ്ങുന്നവർക്ക് പ്രത്യേക ഡാറ്റ ഓഫറുകൾ നൽകും എന്നകാര്യം ഏതാണ്ട് ഉറപ്പാണ്.

എന്തായാലും, ജിയോയുടെയും എയർടെലിന്റെയും ഈ നീക്കം കുറച്ച് പേരെയെങ്കിലും പുതിയ 5ജി ഫോണിലേക്ക് എത്തിക്കുകയും ഇന്റർനെറ്റിന്റെയും ഡിജിറ്റൽ സേവനങ്ങളുടെയും ലോക​ത്തേക്ക് അ‌വർക്ക് വഴി തുറക്കുകയും ചെയ്യും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. എയർടെലും പോക്കോയും ചേർന്ന് പുറത്തിറക്കുന്ന സ്മാർട്ട്ഫോണിലും ജിയോ- ക്വാൽക്കോം 5ജി സ്മാർട്ട്ഫോണിലും പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ അ‌റിയണമെങ്കിൽ ഞങ്ങൾ ഇതിനകം പ്രസിദ്ധീകരിച്ച വാർത്തകൾ പരിശോധിക്കാവുന്നതാണ്.

More from GizBot

Best Mobiles in India

English summary
Airtel is all set to launch a low-cost 5G smartphone in India in partnership with Poco. Recently there was news that Jio is preparing to launch a new 5G smartphone in collaboration with Qualcomm. The question arises whether Airtel has announced a new affordable 5G smartphone to counter this.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X