എയര്‍ടെല്ലിന്റെ 4ജി സ്മാര്‍ട്ട്‌ഫോണ്‍ A40 വില, എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം!

Written By:

ജിയോ 4ജി ഫീച്ചര്‍ ഫോണ്‍ എത്തിയതിനു ശേഷം എയര്‍ടെല്ലും 4ജി ഫീച്ചര്‍ ഫോണ്‍ വാഗ്ദാനം ചെയ്തു. 'മൈ ഫസ്റ്റ് 4ജി സ്മാര്‍ട്ട്‌ഫോണ്‍' എന്ന ടാഗ്‌ലൈന്‍ കൊടുത്താണ് എയര്‍ടെല്‍ ഈ ഫോണ്‍ പുറത്തിറക്കിയത്. കാര്‍ബണ്‍ മൊബൈലുമായി സഹകരിച്ചാണ് ഈ ഫോണ്‍ പുറത്തിറക്കിയത്. ഈ ഫോണിന് ' കാര്‍ബണ്‍ A40 ഇന്ത്യന്‍' എന്ന പേര് നല്‍കിയിട്ടുണ്ട്. ഫോണ്‍ വില 1,399 രൂപയാണ്.

മികച്ച 10 ആന്‍ഡ്രോയ്ഡ് എച്ച്ഡി ഗെയിമുകള്‍

എയര്‍ടെല്ലിന്റെ 4ജി ഫോണ്‍ A40 വില, എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം!

മുന്‍ നിരയിലുളള 4ജി സ്മാര്‍ട്ട്‌ഫോണ്‍ മാര്‍ക്കറ്റിന് ലഭ്യമാകുകയും ദശലക്ഷക്കണക്കിന് ഇന്ത്യാക്കാരുടെ ഡിജിറ്റല്‍ താത്പര്യങ്ങള്‍ നിറവേറുകയും ചെയ്യും എന്ന് എയര്‍ടെല്‍ കൂട്ടിച്ചേര്‍ത്തു. ഓഫ്‌ലൈന്‍ സ്റ്റോറുകളില്‍ ഈ ഫോണ്‍ ലഭ്യമാകുകയും ചെയ്യും.

എയര്‍ടെല്ലിന്റെ ഈ സ്മാര്‍ട്ട്‌ഫോണില്‍ നിങ്ങള്‍ക്ക് പല സംശയങ്ങളും ഉണ്ടാകും. നിങ്ങളുടെ ഓരോ സംശയങ്ങളുടേയും ഉത്തരം ഞങ്ങള്‍ ഗിസ്‌ബോട്ട് നല്‍കാം..

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നിങ്ങള്‍ക്ക് എര്‍ടെല്‍ ഫോണില്‍ എത്ര രൂപ ലഭിക്കും?

എയര്‍ടെല്‍ ഈ ഫോണിന് 1,399 രൂപയാണ് പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഈ ഫോണിന്റെ യഥാര്‍ത്ഥ വില 2,899 രൂപയാണ്. അതായത് നിങ്ങള്‍ 2899 രൂപ ഡൗണ്‍ പേയ്‌മെന്റ് ചെയ്താല്‍ മൂന്നു വര്‍ഷത്തിനുളളില്‍ 1500 രൂപ ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കുന്നു. അങ്ങനെ ഈ ഫോണ്‍ നിങ്ങള്‍ക്ക് 1399 രൂപയ്ക്കു ലഭിക്കുന്നു. നിങ്ങള്‍ക്ക് ക്യാഷ് തിരിച്ചു ലഭിച്ചാലും ജിയോ ഫോണ്‍ തിരിച്ചു നല്‍കുന്നതു പോലെ എയര്‍ടെല്‍ ഫോണ്‍ തിരിച്ചു നല്‍കേണ്ട ആവശ്യം ഇല്ല.

ആപ്പിള്‍ ഐഫോണ്‍ 8, 8 പ്ലസ്: ഞെട്ടിക്കുന്ന ക്യാഷ്ബാക്ക് ഓഫര്‍!

ക്യാഷ് ബാക്ക് ലഭിക്കണം എങ്കില്‍, 6000 രൂപ റീച്ചാര്‍ജ്ജ് ചെയ്യണം

നേരിട്ടു പറഞ്ഞാല്‍ നിങ്ങളുടെ എയര്‍ടെല്‍ ഫോണില്‍ 1500 രൂപ ക്യാഷ് ബാക്ക് ഓഫര്‍ ലഭിക്കണം എങ്കില്‍ 6000 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്തിരിക്കണം. അതിനു ശേഷം മൂന്നു വര്‍ഷത്തിനുളളില്‍ പകുതി ലഭിക്കും. അതായത് 36 മാസം 169 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 6,084 രൂപയാകും. ആദ്യത്തെ 18 മാസത്തെ റീച്ചാര്‍ജ്ജ് കഴിഞ്ഞാല്‍ 500 രൂപ ക്യാഷ്ബാക്ക് ലഭിക്കുന്നു. അടുത്ത 18 മാസത്തിനുളളില്‍ ബാക്കി 1000 രൂപയും തിരിച്ചു ലഭിക്കുന്നു.

169 രൂപയുടെ റീച്ചാര്‍ജ്ജില്‍ എന്തൊക്കെ ലഭിക്കുന്നു?

എയര്‍ടെല്ലിന്റെ 4ജി സ്മാര്‍ട്ട്‌ഫോണില്‍ 169 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ അണ്‍ലിമിറ്റഡ് കോള്‍, 0.5 ജിബി ഹൈസ്പീഡ് ഡാറ്റ പ്രതി ദിനം, 28 ദിവസം വാലിഡിറ്റി എന്നിവയും ലഭിക്കുന്നു. എന്നാല്‍ മറ്റു ഹാന്‍സെറ്റില്‍ ഈ സിം ഉപയോഗിക്കുന്നു എങ്കില്‍ പ്ലാന്‍ വാലിഡിറ്റി 14 ദിവസമായിരിക്കും.

എയര്‍ടെല്‍ ഫോണിന്റെ സവിശേഷതകള്‍

4.00 ഇഞ്ച് ഡിസ്‌പ്ലേ, 1.3GHz പ്രോസസര്‍, 2എംപി മുന്‍ ക്യാമറ, 480X800 പിക്‌സല്‍ റിസൊല്യൂഷന്‍, 1ജിബി റാം, ആന്‍ഡ്രോയിഡ് ഒഎസ്, 8ജിബി സ്‌റ്റോറേജ്, 2എംപി റിയര്‍ ക്യാമറ, 1400എംഎഎച്ച് ബാറ്ററി എന്നിവയാണ് എയര്‍ടെല്‍ ഫോണിന്റെ സവിശേഷതകള്‍.

5. ഈ കരാര്‍ എങ്ങനെയുണ്ട്?

എയര്‍ടെല്ലിന്റെ ഈ കരാര്‍ നല്ലതാണ്. എന്നാല്‍ എയര്‍ടെല്‍ ഫോണില്‍ 6000 രൂപ റീച്ചാര്‍ജ്ജ് ചെയ്യണം എന്നത് അത്ര നല്ലതല്ല. ഇത്തരം നിബന്ധനകള്‍ നിങ്ങള്‍ക്ക് ജിയോ ഫോണില്‍ ഇല്ല.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Airtel has launched its 'Mera Pehla 4G Smartphone' initiative.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot