അൽകാറ്റെൽ 5 എക്‌സ്, അൽകാറ്റെൽ 1 വി പ്ലസ് സ്മാർട്ട്‌ഫോണുകൾ അവതരിപ്പിച്ചു: വില, സവിശേഷതകൾ

|

അൽകാറ്റെൽ 5 എക്‌സ്, അൽകാറ്റെൽ 1 വി പ്ലസ് സ്മാർട്ട്‌ഫോണുകൾ അർജന്റീനയിൽ അവതരിപ്പിച്ചു. ഈ രണ്ട് സ്മാർട്ട്ഫോണുകളും കമ്പനി വെബ്സൈറ്റിൽ‌ പൂർണ്ണ സവിശേഷതകളോടെ റെൻഡർ‌ ചെയ്യ്തിരിക്കുകയാണ്. എന്നാൽ, അവയുടെ വിലയും ലഭ്യതയും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. രണ്ടിൻറെയും കൂടുതൽ പ്രീമിയം മോഡലാണ് അൽകാറ്റെൽ 5 എക്‌സ്, 5,000 എംഎഎച്ച് ബാറ്ററിയും 6.52 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേയുമാണ് ഇതിൽ വരുന്നത്. 4,000 എംഎഎച്ച് ബാറ്ററിയുള്ള അൽകാറ്റെൽ 1 വി പ്ലസിന് 6.22 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേയുണ്ട്. രണ്ട് ഫോണുകളും വാട്ടർ ഡ്രോപ്പ് രൂപകൽപ്പനയിൽ ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു. അൽകാറ്റെലിൻറെ അർജന്റീനിയൻ വെബ്‌സൈറ്റിൽ അൽകാറ്റെൽ 5 എക്‌സ്, അൽകാറ്റെൽ 1 വി പ്ലസ് എന്നിവ പട്ടികപ്പെടുത്തിയിട്ടുണ്ട്, അവയുടെ ലഭ്യതയും വിലയും മറ്റ് വിശദാംശങ്ങളും ഉടൻ പുറത്തുവരും. അൽകാറ്റെൽ 5 എക്‌സ് ബ്ലാക്ക് ആൻഡ് ബ്ലൂ കളർ ഓപ്ഷനുകളിൽ വരുന്നു. അതേസമയം അൽകാറ്റെൽ 1 വി പ്ലസ് ഒരൊറ്റ ബ്ലാക്ക് കളർ ഓപ്ഷനിലാണ് വിപണിയിൽ വരുന്നത്.

അൽകാറ്റെൽ 5 എക്‌സ്: സവിശേഷതകൾ
 

അൽകാറ്റെൽ 5 എക്‌സ്: സവിശേഷതകൾ

അൽകാറ്റെൽ 5 എക്‌സ് ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു. 6.52 ഇഞ്ച് എച്ച്ഡി + (720x1,600 പിക്‌സൽ) ഐപിഎസ് ഡിസ്‌പ്ലേ, വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ നോച്ച്, ഡിസ്‌പ്ലേ, 20: 9 ആസ്പെക്റ്റ് റേഷിയോ, 2.5 ഡി ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ ഇതിൽ ഉൾപ്പെടുന്നു. പവർവിആർ ജിഇ 8320 ജിപിയു, 4 ജിബി റാം എന്നിവയുമായി ജോടിയാക്കിയ മീഡിയടെക് ഹീലിയോ പി 22 (എംടി 6762) SoC പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 256 ജിബി വരെ വികസിപ്പിക്കാനുള്ള ഓപ്ഷനുമായി വരുന്ന ഈ ഹാൻഡ്‌സെറ്റിൻറെ ഇന്റർനാൽ സ്റ്റോറേജ് 128 ജിബി ആയി പട്ടികപ്പെടുത്തിയിരിക്കുന്നു.

അൽകാറ്റെൽ 5 എക്‌സ്: ക്യാമറ സവിശേഷതകൾ

അൽകാറ്റെൽ 5 എക്‌സ്: ക്യാമറ സവിശേഷതകൾ

എഫ് / 1.8 അപ്പേർച്ചറുള്ള 48 മെഗാപിക്സൽ മെയിൻ സെൻസറുള്ള ക്വാഡ് റിയർ ക്യാമറ സെറ്റപ്പും എഫ് / 2.2 അപ്പേർച്ചറുള്ള 5 മെഗാപിക്സൽ സെക്കൻഡറി സെൻസറും എഫ് / 2.4 അപ്പേർച്ചറുള്ള രണ്ട് അധിക മെഗാപിക്സൽ സെൻസറുകളും അൽകാറ്റെൽ 5 എക്‌സിനുണ്ട്. 30 എഫ്പിഎസിൽ 1080 പിക്‌സൽ വീഡിയോ റെക്കോർഡ് ചെയ്യാൻ പിൻ ക്യാമറയ്ക്ക് കഴിയും. എഫ് / 2.0 അപ്പർച്ചർ, എൽസിഡി ഫ്ലാഷ്, ഫിക്‌സഡ് ഫോക്കസ് എന്നിവയുള്ള 13 മെഗാപിക്സൽ സെൽഫി ക്യാമറയാണ് അൽകാറ്റെൽ 5 എക്‌സിനുള്ളത്.

 5,000 എംഎഎച്ച് ബാറ്ററി

31 മണിക്കൂർ 4 ജി ടോക്ക് ടൈമും 560 മണിക്കൂർ 4 ജി സ്റ്റാൻഡ്‌ബൈയും നൽകുമെന്ന് അവകാശപ്പെടുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് അൽകാറ്റെൽ 5 എക്‌സിൽ നൽകിയിരിക്കുന്നത്. എന്നാൽ, ഈ സ്മാർട്ട്ഫോൺ ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്നില്ല. മുഴുവനായും ചാർജ് ചെയ്യുന്നതിനായി ഏകദേശം 3 മണിക്കൂറും 30 മിനിറ്റും സമയം എടുക്കുമെന്ന് പറയുന്നു. അൽകാറ്റെൽ 5 എക്‌സിന് 186 ഗ്രാം ഭാരം ഉണ്ട്. ഇതിന് ഒരു ഗൂഗിൾ അസിസ്റ്റന്റ് ബട്ടണും പിന്നിലായി ഫിംഗർപ്രിന്റ് സെൻസറും വരുന്നു. ബ്ലൂടൂത്ത് വി 5, യുഎസ്ബി 2.0, വൈഫൈ 802.11 ബി / ജി / എൻ, 3.5 എംഎം ഓഡിയോ ജാക്ക് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു.

അൽകാറ്റെൽ 1 വി പ്ലസ്: സവിശേഷതകൾ
 

അൽകാറ്റെൽ 1 വി പ്ലസ്: സവിശേഷതകൾ

ചെറുതായി ടോൺ-ഡൗൺ ചെയ്യ്ത അൽകാറ്റെൽ 1 വി പ്ലസും ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. എന്നാൽ, 6.22 ഇഞ്ച് എച്ച്ഡി + (720x1,520 പിക്‌സൽ) ഐപിഎസ് ഡിസ്‌പ്ലേ, വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ നോച്ച്, 2.5 ഡി ഗ്ലാസ് പ്രോട്ടക്ഷൻ എന്നിവ ഉൾപ്പെടുന്നു. 2 ജിബി റാമുമായി ജോടിയാക്കിയ മീഡിയടെക് ഹീലിയോ പി 22 (എംടി 6762 ഡി) SoC പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 128 ജിബി വരെ വികസിപ്പിക്കാനുള്ള ഓപ്ഷനുമായി വരുന്ന ഈ ഹാൻഡ്‌സെറ്റിന് ഇൻർനാൽ സ്റ്റോറേജ് 32 ജിബി വരുന്നു.

അൽകാറ്റെൽ 1 വി പ്ലസ്: ക്യാമറ സവിശേഷതകൾ

അൽകാറ്റെൽ 1 വി പ്ലസ്: ക്യാമറ സവിശേഷതകൾ

എഫ് / 1.8 അപ്പർച്ചറിൽ വരുന്ന 13 മെഗാപിക്സൽ മെയിൻ സെൻസറും 5 മെഗാപിക്സൽ സെക്കൻഡ് സെൻസറുമുള്ള ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പാണ് അൽകാറ്റെൽ 1 വി പ്ലസിന് ഉള്ളത്. ഹൈ ഡൈനാമിക് റേഞ്ച് (എച്ച്ഡിആർ), ഇലക്ട്രോണിക് ഇമേജ് സ്റ്റബിലൈസേഷൻ (ഇഐഎസ്) എന്നിവ ക്യാമറ സവിശേഷതകളിൽ ഉൾപ്പെടുന്നു. മുൻവശത്ത്, ഈ സ്മാർട്ട്ഫോണിന് എഫ് / 2.2 അപ്പർച്ചറിൽ വരുന്ന 5 മെഗാപിക്സൽ ഫിക്സഡ്-ഫോക്കസ് ക്യാമറയുണ്ട്.

 4,000 എംഎഎച്ച് ബാറ്ററി

അൽകാറ്റെൽ 1 വി പ്ലസ് 4,000 എംഎഎച്ച് ബാറ്ററി വരുന്ന ഈ ഹാൻഡ്‌സെറ്റ് മുഴുവനായി ചാർജ് ചെയ്യുമ്പോൾ 25 മണിക്കൂർ 4 ജി ടോക്ക് ടൈമും 424 മണിക്കൂർ 4 ജി സ്റ്റാൻഡ്‌ബൈയും നൽകുമെന്ന് അവകാശപ്പെടുന്നു. പൂർണ്ണമായും ചാർജ് ചെയ്യാൻ ഏകദേശം 4 മണിക്കൂറും 30 മിനിറ്റ് സമയവും എടുക്കുന്നു. 3.5 എംഎം ഓഡിയോ ജാക്ക്, വൈ-ഫൈ 802.11 ബി / ജി / എൻ, ബ്ലൂടൂത്ത് വി 5, യുഎസ്ബി 2.0 എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു.160 ഗ്രാം ഭാരം വരുന്ന ഈ ഹാൻഡ്‌സെറ്റിൻറെ ഒരു വശത്ത് ഗൂഗിൾ അസിസ്റ്റന്റ് ബട്ടണും പിന്നിലായി ഫിംഗർപ്രിന്റ് സെൻസറും ഉണ്ട്.

Most Read Articles
Best Mobiles in India

English summary
In Argentina, the Alcatel 5X and Alcatel 1V Plus smartphones have been introduced. On the company site, the two phones have been listed with complete specifications and renders.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X