മുന്നിലും പിന്നിലും ഡ്യുവല്‍ ക്യാമറയുമായി പുതിയ സ്മാര്‍ട്ട്‌ഫോണ്‍!

Written By:

ടിസിഎല്‍ ഉടമസ്ഥതയിലുളള കമ്പനിയായ അല്‍കാടെല്‍ അനേകം ബജറ്റ് ഫോണുകള്‍ വ്യാപകമായി ഇറക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ആരേയും അതിശയിപ്പിക്കുന്ന രീതിയില്‍ പുതിയൊരു സ്മാര്‍ട്ട്‌ഫോണുമായി എത്തിയിരിക്കുകയാണ്.

മുന്നിലും പിന്നിലും ഡ്യുവല്‍ ക്യാമറയുമായി പുതിയ സ്മാര്‍ട്ട്‌ഫോണ്‍!

റിലയന്‍സ് ജിയോ 4ജി ലാപ്‌ടോപ്പുമായി എത്തുന്നു!

അല്‍കാടെല്ലിന്റെ ഈ പുതിയ ഫോണിന് എടുത്തു പറയത്തക്ക പ്രത്യേകതയാണ് ഇതിലെ നാലു ക്യാമറകള്‍. അതായത് ഈ ഫോണിന് മുന്നില്‍ രണ്ടു ക്യാമറയും പിന്നില്‍ രണ്ടു ക്യാമറയുമാണ് നല്‍കിയിരിക്കുന്നത്. കൂടാതെ മീഡിയാടെക് ഹീലിയോ X20 പ്രോസസറുമാണ്. എന്നാല്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ മിഡില്‍ ഈസ്റ്റ് പോലുളള രാജ്യങ്ങളില്‍ മാത്രമാണ് ലഭിക്കുന്നത്.  മറ്റു രാജ്യങ്ങളില്‍ എപ്പോള്‍ ലഭ്യമാകും എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

അല്‍കാടെല്‍ ഫ്‌ളാഷ് ഫോണിന്‍ സവിശേഷതകള്‍ നോക്കാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേ

അല്‍കാടെല്‍ ഫ്‌ളാഷ് ഫോണിന് 5.5 ഇഞ്ച് എഫ്എച്ച്ഡി ഡിസ്‌പ്ലേ, 1920X1080 പിക്‌സല്‍ റിസൊല്യൂഷന്‍ എന്നിവയാണ്.

26 രൂപയ്ക്ക് അണ്‍ലിമിറ്റഡ് വോയിസ് കോള്‍ ഓഫറുമായി ബിഎസ്എന്‍എല്‍!

ഡെക്കാകോര്‍ പ്രോസസര്‍

ഡെക്കാകോര്‍ മീഡിയാടെക് ഹീലിയോ X20 പ്രോസസര്‍. 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 3100എംഎഎച്ച് ബാറ്ററി എന്നിവയാണ് മറ്റു സവിശേഷതകള്‍.

മുന്നിലും പിന്നിലും റിയര്‍ ക്യാമറ

മുന്നിലും പിന്നിലും ഡ്യുവല്‍ ക്യാമറയുമായാണ് അല്‍കാടെല്‍ ഫ്‌ളാഷ് ഫോണ്‍ എത്തിയിരിക്കുന്നത്. അല്‍കാടെല്‍ ആദ്യമായാണ് ഇങ്ങനെ ഒരു ഫോണ്‍ ഇറക്കുന്നത്. 13എംബി റിയര്‍ ക്യാമറയാണ്, അതില്‍ ഒന്നില്‍ RGB സെന്‍സറും മറ്റൊന്ന് സോണി IMX258 സെന്‍സറുമാണ്. രണ്ട് ലെന്‍സിന്റേയും അപ്പാര്‍ച്ചര്‍ f/2.0യും 4കെ വീഡിയോ റെക്കോര്‍ഡിങ്ങും പിന്തുണയ്ക്കുന്നു. മുന്‍ ക്യാമറയുടെ ലെന്‍സുകള്‍ 8എംബി 5എംബിയാണ്. ഇതു കൂടാതെ ഡ്യുവല്‍ ടോം എല്‍ഇഡി ഫ്‌ളാഷും ഫോണിന്റെ മുന്നിവും പിന്നിലുമായി ഉണ്ട്.

നിങ്ങളുടെ വാട്ട്സാപ്പ് പ്രൊഫൈല്‍ ആരൊക്കെ നോക്കിയെന്ന് എങ്ങനെ അറിയാം?

മികച്ച കണക്ടിവിറ്റികള്‍

അല്‍കാടെല്‍ ഫ്‌ളാഷിന് യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട്, ഫിങ്കര്‍പ്രിന്റ് സെന്‍സര്‍, ഡ്യുവല്‍ സിം സപ്പോര്‍ട്ട്, എല്‍ടിഇ സപ്പോര്‍ട്ട്, ബ്ലൂട്ടൂത്ത് 4.1, ജിപിഎസ്, വൈഫൈ എന്നിവ കണക്ടിവിറ്റികളുമാണ്.

ഓപ്പറേറ്റിങ്ങ് സിസ്റ്റം

ഈ സ്മാര്‍ട്ട്‌ഫോണ്‍ റണ്‍ ചെയ്യുന്നത് ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലാണ്.

ജിയോ ഡിറ്റിഎച്ച് പ്ലാന്‍ 2017, വില സെറ്റ്-ടോപ്പ് ബോക്‌സ് എന്നീ വിവരങ്ങള്‍ അറിയാം!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Alcatel, the budget smartphone brand owned by TCL is known for its wide range of affordable smartphones.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot