അല്‍ക്കാട്ടല്‍ ഐഡല്‍ 4, വിആര്‍ ഹെഡ്‌സെറ്റ് 16,000 രൂപയ്ക്ക് ഇന്ത്യയില്‍!

Posted By: Midhun Mohan

ചൈനീസ് ഫോൺ കമ്പനിയായ അൽക്കാട്ടൽ ഇന്ന് ദില്ലിയിൽ നടന്ന ചടങ്ങിൽ അൽക്കാട്ടൽ ഐഡൽ 4 ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. ഈ ഫോൺ എംഡബ്ല്യൂസി 2016ലെ ചടങ്ങിൽ അൽക്കാട്ടൽ ഐഡൽ 4എസ് ഫോണിന് കൂടെ അവതരിപ്പിച്ചതാണ്.

അൽക്കാട്ടൽ ഐഡൽ 4 ഫോണിലെ പുതിയ ഫീച്ചറുകൾ

അൽക്കാട്ടൽ ഐഡൽ 4 ഇന്ന് വൈകിട്ട് രണ്ടു മണി മുതൽ ഫ്ലിപ്പ്കാർട്ടിൽ ലഭിക്കുന്നതാണ്. ഇത് ഫ്ലിപ്കാർട്ടിൽ നിന്ന് മാത്രമേ ലഭിക്കുകയുള്ളു. ജെബിഎൽ ഹെഡ്ഫോണുകൾ ഇതിന്റെ കൂടെ ലഭിക്കുന്നു എന്നത് ഈ ഫോണിന്റെ സവിശേഷതയാണ്.

ഇതാ ഇക്കൊല്ലം പുറത്തിറങ്ങിയ മോശം സ്മാര്‍ട്ട്‌ഫോണുകള്‍!

അൽക്കാട്ടൽ ഐഡൽ 4 ഫോണിന്റെ സവിശേഷതകൾ വായിക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

5.2 ഇഞ്ച് 1080p ഡിസ്പ്ലേ

അൽക്കാട്ടൽ ഐഡൽ 4 ഫോണിൽ 5.2 ഇഞ്ച് ഫുൾ എച്ഡി ഡിസ്പ്ലേയാണ് അടങ്ങിയിരിക്കുന്നത്. 424 പിപിഐ പിക്സൽ ഡെൻസിറ്റിയാണ് ഈ ഡിസ്‌പ്ലേയുടേത്‌. ഇതിൽ 10 വിരൽ വരെയുള്ള മൾട്ടിടച് സംവിധാനവും അടങ്ങിയിട്ടുണ്ട്.

ന്യൂ ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

ഇടത്തരം ചിപ്സെറ്റ്

ഐഡൽ 4ൽ ക്വാൽകോം MSM8952 സ്നാപ്ഡ്രാഗൺ 617 ചിപ്സെറ്റ് ആണ് അടങ്ങിയിരിക്കുന്നത്. ഇത് ഒക്റ്റകോർ പ്രൊസസറാണ്. ഇതിൽ നാല് കോറുകൾ 1.7GHz വേഗത്തിലും അടുത്ത നാല് കോറുകൾ 1.2GHz വേഗത്തിലും പ്രവർത്തിക്കുന്നു.

ഗ്രാഫിക് ജോലികൾ ചെയ്യുവാൻ അഡ്രീനോ 405 ജിപിയു ഉൾപ്പെടുത്തിയിരിക്കുന്നു. ഈ ഫോണിൽ മൂന്ന് ജിബി റാം, 16 ജിബി ഇന്റെണൽ മെമ്മറി എന്നിവയും അടങ്ങിയിട്ടുണ്ട്. മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെ മെമ്മറി വർദ്ധിപ്പിക്കാം.

 

ഇടത്തരം ക്യാമറ

അൽക്കാട്ടൽ ഐഡൽ 4 ഫോണിൽ 13 മെഗാപിക്സൽ റിയർ ക്യാമറയും ഡ്യൂവൽ എൽഇഡി ഫ്‌ളാഷും നൽകിയിട്ടുണ്ട്. 8 മെഗാപിക്സൽ ഫ്രന്റ് കാമറയാണ് ഫോണിന്. ചിത്രങ്ങൾ മനോഹരമാക്കാൻ ബ്യുട്ടിഫിക്കേഷൻ മോഡ് ഇതിൽ ലഭ്യമാണ്.

ബൂം കീ

അൽക്കാട്ടൽ ഐഡൽ 4 ഫോണിന്റെ മറ്റൊരു സവിശേഷതയാണ് ബൂം കീ. ഇത് ഫോണിന്റെ വലതു വശത്തു സ്ഥിതിചെയ്യുന്നു. ക്യാമറ, ഗാലറി, വീഡിയോ, ഗെയിംസ്, മറ്റു ആപ്പ്ളിക്കേഷനുകൾ എന്നിവ ഇത് വഴി യൂസർക്കു പെട്ടെന്ന് തിരഞ്ഞെടുക്കാൻ സാധിക്കുന്നു.

ചെറിയ 2610mAh ബാറ്ററി

ചെറിയ 2610mAh ഈ ഫോണിന്റെ പോരായ്മയാണ്. ഇത് ക്വിക്ചാർജ് 2.0 പിന്താങ്ങും. 4G എൽടിഇ, ബ്ലൂടൂത് 4.2, വൈഫൈ 802.11 b/g/n, ആൻഡ്രോയിഡ് 6.0.1 എന്നിവ ഫോണിന്റെ മറ്റു സവിശേഷതകളാണ്.

ന്യൂ ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Alcatel, the Chinese smartphone company today launched their Alcatel Idol 4 smartphone in India at Rs. 16,999.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot