അല്‍കടെല്‍-ലുസെന്റയുടെ പുതിയ മൊബൈല്‍ ഫോണ്‍ എത്തുന്നു

Posted By:

അല്‍കടെല്‍-ലുസെന്റയുടെ പുതിയ മൊബൈല്‍ ഫോണ്‍ എത്തുന്നു

അല്‍കാടെല്‍ ഒടി799 പ്ലേ, അല്‍കടെല്‍-ലുസെന്റ് പുതുതായി പുറത്തിറക്കുന്ന ഉല്‍പന്നമാണ്.  ചുവപ്പ്, പച്ച നിറങ്ങള്‍ ചേര്‍ന്ന ആകര്‍ഷണീയമായ ഡിസൈനിലാണ് ഈ ഹാന്‍ഡ്‌സെറ്റ് എത്തുന്നത്.  മുന്‍വശം കറുപ്പും വെള്ളയും കൂടി വരുന്ന ഈ ഫോണ്‍ QWERTY കീപാഡു കൂടിയാവുമ്പോള്‍ ആത്യാകര്‍ഷകമാകുന്നു.

110.6 ഗ്രാം ഭാരമുള്ള ഈ മൊബൈലിന്റെ നീളം 111 എംഎം, വീതി 58.2 എംഎം, കട്ടി 14 എംഎം എന്നിങ്ങനെയാണ്.  താരതമ്യേന ഭാരം കുറഞ്ഞതും, ഒതുങ്ങിയ ഡിസൈനും ആണിതിന്.  ഒതുക്കമുള്ള ഡിസൈന്‍ ആണെങ്കിലും QWERTY കീപാഡിന് ആവശ്യത്തിന് സ്ഥലം ലഭിയ്ക്കുന്നുണ്ട്.

2,4 ഇഞ്ച് ഡിസ്‌പ്ലേയുള്ള ഈ ഹാന്‍ഡ്‌സെറ്റിന്റെ ക്യാമറ 2 മെഗാപിക്‌സല്‍ ആണ്.  വീഡിയോ റെക്കോര്‍ഡിംഗ് സൗകര്യമുള്ള ക്യാമറയാണിത്.  208 മെഗാഹെര്‍ഡ്‌സ് പ്രോസസ്സറിന്റെ സപ്പോര്‍ട്ടുള്ള ഈ ഹാന്‍ഡ്‌സെറ്റിന്റെ ഇന്റേണല്‍ മെമ്മറി 70 എംബിയാണ്.  8 ജിബി വരെ ഉയര്‍ത്താവുന്ന എക്‌സ്‌റ്റേണല്‍ മൈക്രോഎസ്ഡി കാര്‍ഡ് സ്ലോട്ടും ഇതിലുണ്ട്.

എഡ്ജ്, ജിപിആര്‍എസ് കണക്റ്റിവിറ്റികളുണ്ട് ഈ പുതിയ ഹാന്‍ഡ്‌സെറ്റില്‍.  ഡാറ്റ ഷെയറിംഗും, ട്രാന്‍സ്ഫറിംഗും എളുപ്പമാക്കുന്നതിന് ബ്ലൂടൂത്ത്, യുഎസ്ബി കണക്റ്റിവിറ്റികളും ഇതില്‍ ഒരുക്കിയിരിക്കുന്നു.  മൈക്രൊയുഎസ്ബി കണക്റ്റിവിറ്റിയാണുള്ളത്.

നിരവധി ഓഡിയോ, വീഡിയോ ഫയല്‍ ഫോര്‍മാറ്റുകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന മീഡിയ പ്ലെയര്‍ ഉണ്ട് ഈ ഹാന്‍ഡ്‌സെറ്റില്‍.  ഇന്‍-ബില്‍ട്ട് സ്പീക്കറുകള്‍, 3.5 ഓഡിയോ ജാക്കു വഴി ബന്ധിപ്പിച്ച ഹെഡ്‌ഫോണ്‍ എന്നിവയും അല്‍കടെല്‍ ഒടി799 പ്ലേയുടെ സവിശേഷതകളാണ്.

ഈ പുതിയ ഹാന്‍ഡ്‌സെറ്റിന്റെ വിലയെ കുറിച്ച് ഒരു സൂചനയും ഇതുവരെ ലഭ്യമായിട്ടില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot