Home
Mobile

90'സ് കിഡ്‌സിന് എത്ര ഓർമകളാ..! ആ പഴയ Alcatel ഫോൺ തിരിച്ചുവരുന്നു

മൊബൈൽ യുഗത്തിന്റെ പിറവിയോടൊപ്പം പിറന്നവരാണ് 90'സ് കിഡ്‌സ്. ഫീച്ചർ ഫോണുകളുടെ കടന്നുവരവും ഓരോ പുതിയ ഫീച്ചറുകളും കണ്ടും കേട്ടും അനുഭവിച്ചും അറിഞ്ഞവരാണ് 90കളിൽ ജനിച്ചവർ. ടെക് ലോകം വളർന്നുകൊണ്ടിരുന്നപ്പോൾ പലതും ഓർമകൾ മാത്രമായി. ബ്ലാക്ക് ആൻഡ് വൈറ്റ് ഫോണിൽ നിന്നും കളർ ഫോണിലേക്ക് മാറിയതും ഇൻഫ്രാറെഡ്, ബ്ലൂടൂത്ത്, ജിപിആർഎസ്, ഡ്യുവൽ സിം, ക്യാമറ തുടങ്ങിയ ഫീച്ചറുകൾ വന്നപ്പോഴും ഈ 90'സ് കിഡ്‌സ് ഏറെ ആസ്വദിച്ചവരായിരുന്നു. ഇതിൽ പലതും ഇപ്പോൾ നിലവിലില്ല. എന്നാൽ പലതിന്റെയും ഓർമകൾ പലരുടെയും മനസിൽ ഇപ്പോഴുമുണ്ട്.

ഇപ്പോഴിതാ പഴയ ഓർമകളിലേക്ക് എത്തിക്കുന്ന അൽകാറ്റെൽ (Alcatel ) മൊബൈൽ കമ്പനി തിരിച്ചുവരുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ''അൽക്കാറ്റെല്ലോ, ബിപിഎല്ലോ, ഞാൻ നിന്റെ മൊബൈൽ ആണെങ്കിൽ'' എന്ന് തുടങ്ങുന്ന ഒരു മലയാളം സിനിമാ പാട്ട് വരെ ആ കാലത്ത് ഉണ്ടായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ 90'സ് കിഡ്‌സിന്റെ ഓർമകളിൽ തനതായ സ്ഥാനം ഈ കമ്പനിക്കുണ്ട്.

ആ പഴയ Alcatel ഫോൺ തിരിച്ചുവരുന്നു

നോക്കിയയുടെ ലൈസൻസിന് കീഴിൽ ചൈനീസ് കമ്പനിയായ ടിസിഎൽ കമ്മ്യൂണിക്കേഷൻസ് സ്വതന്ത്രമായി നടത്തുന്ന ഫ്രഞ്ച് ടെക്നോളജി ബ്രാൻഡാണ് അൽകാറ്റെൽ. ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ പ്രവേശിക്കാൻ ഒരുങ്ങുന്നുവെന്നാണ് പുതിയ റിപ്പോർട്ട്. ഇന്ത്യയിൽ അൽകാറ്റെൽ സ്മാർട്ട്ഫോണുകളുടെ ഒരു ശ്രേണി ഉടൻ പുറത്തിറക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ത്യയിൽ വിൽക്കുന്ന എല്ലാ ഫോണുകളും അൽകാറ്റെൽ രാജ്യത്തിനകത്ത് തന്നെ നിർമ്മിക്കുമെന്നാണ് പ്രഖ്യാപനം.
സ്‌റ്റൈലസ് ഉള്ള അൽകാറ്റെലിന്റെ സ്മാർട്ട്ഫോണിനെക്കുറിച്ചുള്ള വിവരങ്ങൾ ഇപ്പോൾ വിരളമാണെങ്കിലും ടിപ്സ്റ്റർ മുകുൾ ശർമ്മ എക്സിലെ ഒരു പോസ്റ്റിൽ ഈ ഫോൺ ഫ്‌ലിപ്പ്കാർട്ട് വഴി ഇന്ത്യയിൽ ലഭ്യമാകുമെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്.

ആ പഴയ Alcatel ഫോൺ തിരിച്ചുവരുന്നു

അൽക്കാറ്റെൽ ഇന്ത്യയിൽ പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ കമ്പനിയുടെ കുറഞ്ഞത് നാല് ബജറ്റ് സ്മാർട്ട്ഫോണുകളെങ്കിലും ഫ്‌ലിപാകാർട്ടിൽ 'കമിങ് സൂൺ' എന്ന വിഭാഗത്തിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ ഉപഭോക്താക്കൾക്ക് പിന്തുണ നൽകുന്നതിനായി ഒരു പാൻ-ഇന്ത്യ സേവന ശൃംഖല സ്ഥാപിക്കാൻ പദ്ധതിയിടുന്നതായി കമ്പനി അറിയിച്ചിട്ടുണ്ട്.

അൽകാറ്റെൽ ഐഡൽ 4, അൽകാറ്റെൽ യു5 എച്ച്ഡി, അൽകാറ്റെൽ 3എക്‌സ്, അൽകാറ്റെൽ വൺടച്ച് ഫ്‌ലാഷ് 6042ഡി എന്നിവയാണ് ഫ്‌ലിപാകാർട്ടിൽ 'കമിങ് സൂൺ' എന്ന വിഭാഗത്തിൽ ലിസ്റ്റ് ചെയ്തിട്ടുള്ളത്. ഇവ പുതിയ സ്മാർട്ട്ഫോണുകളല്ലെങ്കിലും ഇതുവരെ ഇന്ത്യയിൽ ഇവ ലഭ്യമായിട്ടില്ല. അൽകാറ്റെൽ ഈ പഴയ സ്മാർട്ട്ഫോണുകൾ ഇന്ത്യയിലേക്ക് കൊണ്ടുവരുമോ എന്ന് കണ്ടറിയണം.

ഇന്ത്യയിൽ വിൽപ്പന നടത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും നിർമ്മാണം ഇന്ത്യയിൽ തന്നെ നടത്തുമെന്നതാണ് ഏറ്റവും പ്രത്യേകമായ കാര്യം. മേയ്ഡ് ഇൻ ഇന്ത്യ ഫോൺ തന്നെ ആയിരിക്കും അൽക്കാട്ടെൽ പുറത്തിറക്കാൻ പോകുന്നത്. 1996-ൽ ആണ് അൽകാറ്റെൽ ഇന്ത്യൻ വിപണിയിൽ പ്രവേശിച്ചത്. അന്ന് അവർ രാജ്യത്ത് കോർഡ്ലെസ് ഫോണുകൾ വിറ്റിരുന്നു.

ആ പഴയ Alcatel ഫോൺ തിരിച്ചുവരുന്നു

2006-ൽ ലൂസെന്റുമായി ലയിച്ച് ടെലികോം ഉപകരണങ്ങൾ വിൽക്കാൻ തുടങ്ങി. 2016-ൽ നോക്കിയ അൽകാറ്റെൽ-ലൂസെന്റിനെ ഏറ്റെടുത്തതിനെ തുടർന്ന് കമ്പനി പുറത്തുപോയി. റിപ്പോർട്ടുകൾ പ്രകാരം 2018-ൽ ആണ് അൽകാറ്റെൽ ഇന്ത്യയിലെ അവസാന ഹെഡ്സെറ്റ് വിറ്റത്.

90'സ് കിഡ്‌സിന് സംബന്ധിച്ചിടത്തോളം ഒരുപാട് ഓർമകൾ സമ്മാനിച്ച കമ്പനിയാണ് അൽക്കാട്ടെൽ. വിരലിലെണ്ണാവുന്ന ഫോണുകൾ മാത്രമാണ് ഇത പുറത്തിറക്കിയിട്ടുള്ളുവെങ്കിലും പലരുടെയും മനസ്സിൽ ഇപ്പോഴും മായാതെ നിൽക്കുന്ന പേരാണ് അൽക്കാട്ടെൽ. ടെക് ഭീമന്മാർക്കിടയിൽ ഇതിന് പിടിച്ചു നിൽക്കാനാകുമോ എന്ന് ഭാവിയിൽ കണ്ടറിയണം.

ആപ്പിൾ, സാംസങ്, വിവോ, റിയൽമി, ഷവോമി തുടങ്ങിയ സ്മാർട്ട് ഫോൺ കമ്പനികളോട് മത്സരിക്കാൻ നൊസ്റ്റാൾജിയ പറഞ്ഞിരുന്നിട്ട് കാര്യമില്ല. മികച്ച ഫീച്ചറുകളും ഓഫറുകളും നൽകിയാൽ മാത്രമാണ് ജനങ്ങൾ ഇത് സ്വീകരിക്കുകയുള്ളു. ഏതായാലും അൽക്കാട്ടെല്ലിന്റെ ഇന്ത്യയിലേക്കുള്ള പ്രവേശനത്തിനായി കാത്തിരിക്കാം.

More from GizBot

Best Mobiles in India

English summary
Alcatel, the French technology brand operated by TCL Communications, is set to make its debut in the Indian smartphone market, with plans to launch a range of smartphones soon. The company aims to boost its presence in India by manufacturing all its smartphones locally, ensuring better availability and cost efficiency for Indian consumers. Along with the launch, Alcatel has committed to setting up a comprehensive pan-India service network, providing customers with reliable support and services across the country.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X