അല്‍കടെല്‍ അള്‍ട്രാ 995, എഷ്യയിലേക്കൊരു പുതിയ ആന്‍ഡ്രോയിഡ് ഫോണ്‍

Posted By:

അല്‍കടെല്‍ അള്‍ട്രാ 995, എഷ്യയിലേക്കൊരു പുതിയ ആന്‍ഡ്രോയിഡ് ഫോണ്‍

ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഹാന്‍ഡ്‌സെറ്റുകള്‍ക്ക് പുതിയ അപ്‌ഡേഷനുകള്‍ വന്നുകൊണ്ടേയിരിക്കുന്നു.  പുതുമകളും, പുതിയ ടെക്‌നോളജികളും എല്ലാവരെയും ആകര്‍ഷിക്കുന്ന കാര്യം ആണ്.  അതുകൊണ്ടു തന്നെയാണ് തങ്ങളുടെ ഓരോ ഉല്‍പന്നങ്ങളിലും പുതിയ പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്താന്‍ ഗാഡ്ജറ്റ് നിര്‍മ്മാണ കമ്പനികള്‍ പരസ്പരം മത്സരിക്കുന്നത്.

ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഹാന്‍ഡ്‌സെറ്റുകളുടെ പ്രത്യേകത അവയ്ക്ക് താരതമ്യേന വില കുറവായിരിക്കും എന്നതാണ്.  അതു തന്നെയാണ് കൂടുതല്‍ ആളുകളെ ആന്‍ഡ്രോയിഡ് ഫോണുകളിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള പ്രധാന കാരണവും.

മൊബൈല്‍ ഫോണ്‍ ബിസിസ് മേഖലയില്‍ വളരെ ആദ്യം മുതല്‍ക്കെ കണ്ടു വരുന്ന ഒരു കമ്പനിയാണ് അല്‍കടെല്‍.  പിന്നീട് വളരെയേറെ പുതിയ കമ്പനികള്‍ ഉയര്‍ന്നു വന്നിട്ടും അല്‍കടെല്ലിന് യാതൊരു ഉലച്ചിലും സംഭവിച്ചിട്ടില്ല.  ഐപി ടെക്‌നോളജി, ബ്രോഡ്ബാന്റ് നെറ്റ് വര്‍ക്കിംഗ്, ആപ്ലിക്കേഷനുകള്‍, മൊബൈല്‍ ടെക്‌നോളജി എന്നിവയുടെ കാര്യത്തില്‍ അല്‍കടെല്ലിന്റെ മേല്‍ക്കോഴ്മ ഇന്നും തുടര്‍ക്കഥയാണ്.

വിശ്വസ്യത, വിലക്കുറവ് എന്നീ രണ്ടു പ്രത്യേകതകളില്‍ പേരു കേട്ടവയാണ് ഇന്ത്യന്‍ വിപണിയില്‍ അല്‍കടെല്‍ ഹാന്‍ഡ്‌സെറ്റുകള്‍.  സിഇഎസ് 2012ല്‍ വളരെയേറെ ശ്രദ്ധ പിടിച്ചു പറ്റിയവയാണ് അല്‍കടെല്‍ മൊബൈല്‍ ഫോണുകള്‍.

മികച്ച ടാബ്‌ലറ്റുകള്‍, ഫോണുകള്‍, സ്മാര്‍ട്ട്‌ഫോണുകള്‍ എന്നിവ ഏഷ്യന്‍ രാജ്യങ്ങളിലെത്താന്‍ വളരെയേറെ സമയമെടുക്കുന്നു എന്നത് നിരാശജനകം ആണ്.  പ്രത്യേകിച്ചും ഇന്ത്യന്‍ വിപണിയില്‍.

പാശ്ചാത്യ രാജ്യങ്ങളില്‍ പുറത്തിറങ്ങി അവിടെ സ്വീകാര്യത നേടി വിജയിച്ച ശേഷമാണ് പലപ്പോഴും ഏറെ ഗാഡ്ജറ്റുകളും ഇന്ത്യയിലെത്തുന്നത്.  എന്നാലിപ്പോള്‍ അല്‍കടെല്‍ പുതിയ ഉല്‍പന്നമായ അള്‍ട്രാ 995 ആദ്യം ഏഷ്യന്‍ വിപണിയിലെത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

ആന്‍ഡ്രോയിഡ് വി2.3 ജിഞ്ചര്‍ബ്രെഡ് ഓപറേറ്റിംഗ് സിസ്റ്റത്തിലാണ്  അല്‍കടെല്‍ അള്‍ട്രാ 995 ഹാന്‍ഡ്‌സെറ്റ് പ്രവര്‍ത്തിക്കുന്നത്.  4 ഇഞ്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേയുള്ള ഈ ഫോണിന് 1 ജിഗാഹെര്‍ഡ്‌സ് പ്രോസസ്സറിന്റെ സപ്പോര്‍ട്ട് ഉണ്ട്.

ഡിഎല്‍എന്‍എ ഗെയിമിംഗ് ഫീച്ചര്‍, വൈഫൈ കണക്റ്റിവിറ്റി എന്നിവയും ഈ ഹാന്‍ഡ്‌സെറ്റിന്റെ സവിശേഷതകളില്‍ പെടുന്നു.  മിക്കവാറും 3ജി കണക്റ്റിവിറ്റിയും ഈ ഫോണിനുണ്ടാകും.  ഇതിലെ വൈഫൈയിലൂടെ സ്മാര്‍ട്ട് ടിവികളുമായി ഫോണിനെ ബന്ധിപ്പിച്ച് ഫോണ്‍ ഒരു റിമോട്ട് പോലെ ഉപയോഗിച്ച് ഗെയിമുകള്‍ ടിവി സ്‌ക്രീനില്‍ കളിക്കാവുന്നതാണ്.

അല്‍കടെല്‍ അള്‍ട്രാ 995 സ്മാര്‍ട്ട്‌ഫോണിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍, വില എന്നിവ ലഭിക്കാനിരിക്കുന്നേയുള്ളൂ.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot