ഇന്ത്യയിൽ ഇനി 'ഫ്രഞ്ച്' വിപ്ലവം! അൽക്കാടെൽ V3 സീരീസ് ഫീച്ചറുകൾ പുറത്ത്
വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഫ്രഞ്ച് കമ്പനിയായ അൽക്കാടെൽ ഇന്ത്യയിലേക്ക് തിരിച്ചുവരവ് പ്രഖ്യാപിച്ചിരിക്കുകയാണ്. തങ്ങളുടെ വി3 സീരീസ് സ്മാർട്ട്ഫോണുകൾ (Alcatel V3 series smartphones) മേയ് 27ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് അൽക്കാടെൽ കഴിഞ്ഞ ആഴ്ച ഔദ്യോഗികമായി തന്നെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ ലോഞ്ചിന് മുമ്പ് തന്നെ വരാൻ പോകുന്ന സ്മാർട്ട്ഫോണുകളുടെ ചില ഫീച്ചറുകളും ചിത്രങ്ങളും അൽക്കാടെൽ പുറത്തുവിട്ടിരിക്കുന്നു. ആകെ മൂന്ന് സ്മാർട്ട്ഫോൺ മോഡലുകളാണ് വി3 സീരീസിൽ അൽക്കാടെൽ അവതരിപ്പിക്കുക. അവ അൽക്കാടെൽ വി3 അൾട്ര, അൽക്കാടെൽ വി3 പ്രോ, അൽക്കടെൽ വി3 ക്ലാസിക് എന്നിവയാണ്.
അൽക്കടെൽ V3 ക്ലാസിക് 5G (Alcatel V3 Classic 5G): അൽക്കടെൽ വി3 സീരീസിലെ ഏറ്റവും വില കുറഞ്ഞ മോഡൽ ഇത് ആയിരിക്കും. 6.7 ഇഞ്ച് HD+ 120Hz LCD സ്‌ക്രീൻ ആണ് ഇതിൽ ഉണ്ടാകുക. സീരീസിലെ മറ്റ് മോഡലുകളിൽ നിന്ന് വ്യത്യസ്തമായി NXTPAPER സ്‌ക്രീനിന് പകരം NXTVISION ഡിസ്‌പ്ലേയാണ് ഇതിൽ ഉള്ളത്.

ഡൈമെൻസിറ്റി 6300 പ്രോസസർ കരുത്തിലാണ് ഈ ഫോൺ എത്തുന്നത്. 50MP മെയിൻ ക്യാമറ, സെക്കൻഡറി ക്യാമറ, 8MP ഫ്രണ്ട് ക്യാമറ എന്നിവ അടങ്ങുന്നതാണ് അൽക്കടെൽ V3 ക്ലാസിക് 5ജിയിലെ ക്യാമറ സജ്ജീകരണം. 128GB സ്റ്റോറേജ്, മൈക്രോ എസ്ഡി വഴി 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം, NFC പിന്തുണ, 5200mAh ബാറ്ററി, ബോക്സിൽ 18W ചാർജർ എന്നിവയും ഇതോടൊപ്പം ഉണ്ടാകും.
അൽക്കഹെൽ V3 പ്രോ 5G (Alcatel V3 Pro 5G): 6.7 ഇഞ്ച് HD+ 120Hz LCD സ്‌ക്രീനുമായിട്ടാണ് ഈ പ്രോ മോഡൽ എത്തുന്നത്. ഇതിൽ NXTPAPER 4-ഇൻ-1 ഇലക്ട്രോണിക് ഡിസ്‌പ്ലേ മോഡ് ഉണ്ടാകും. മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്സെറ്റ് കരുത്തലാണ് ഈ ഫോൺ എത്തുകയെന്നാണ് റിപ്പോർട്ട്.

50MP മെയിൻ ക്യാമറയും സെക്കൻഡറി ക്യാമറയും 8MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. 8GB റാം, 10GB വെർച്വൽ റാം, 5200mAh ബാറ്ററി, ബോക്സിൽ 10W ചാർജർ എന്നിവയും അൽക്കഹെൽ V3 പ്രോ 5G വാഗ്ദാനം ചെയ്യും എന്നാണ് ഓൺലൈൻ റിപ്പോർട്ടുകൾ പറയുന്നത്.
അൽകാറ്റെൽ V3 അൾട്രാ 5G (Alcatel V3 Ultra 5G): അൽക്കാടെല്ലിന്റെ ഇന്ത്യയിലേക്കുള്ള തിരിച്ചുവരിൽ ഏറെ ചർച്ചചെയ്യപ്പെടുന്ന സ്മാർട്ട്ഫോൺ മോഡൽ ഇതായിരിക്കും. ഇന്ത്യയിൽ ആദ്യമായി ആന്റി-ഗ്ലെയർ NXTPAPER ഡിസ്‌പ്ലേയുള്ള 6.8 ഇഞ്ച് FHD+ 120Hz LCD സ്‌ക്രീൻ ഈ അൽക്കടെൽ വി3 അൾട്ര അവതരിപ്പിക്കും.
വായനയുടെ സംതൃപ്തിക്കായി INK പേപ്പർ മോഡ് ഈ അൾട്ര മോഡലിൽ ഉണ്ട്. ഇത് ഒരു കീ അമർത്തിയാൽ ഫുൾ കളർ ഇലക്ട്രോണിക് പേപ്പർ ഡിസ്‌പ്ലേ അനുഭവം വാഗ്ദാനം ചെയ്യുന്നു. 5010mAh ബാറ്ററിയുള്ള ഈ ഫോൺ മാക്‌സ് ഇങ്ക് മോഡിൽ 7 ദിവസം വരെ ഉപയോഗിക്കാനാകുമെന്ന് കമ്പനി പറയുന്നു.

മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്സെറ്റ് കരുത്തിലാകും ഈ അൽക്കടെൽ വി3 അൾട്ര മോഡൽ എത്തുകയെന്നാണ് റിപ്പോർട്ട്. eSIM പിന്തുണ ഇതിന് ഉണ്ട് എന്ന് ടീസർ വെളിപ്പെടുത്തിയിട്ടുണ്ട്. ബിൽറ്റ്-ഇൻ സ്റ്റൈലസും ഇതിൽ ഉണ്ട് എന്നതാണ് മറ്റൊരു ആകർഷണം. 8GB റാം, 8GB വെർച്വൽ റാം, ട്രിപ്പിൾ റിയർ ക്യാമറ (108MP മെയിൻ ക്യാമറ, 8MP അൾട്രാ-വൈഡ് ക്യാമറ, 2MP ഡെപ്ത് സെൻസർ), 33W ഫാസ്റ്റ് ചാർജിങ്, ഡ്യുവൽ സ്പീക്കറുകൾ എന്നിവയൊക്കെയാണ് പുറത്തുവന്ന മറ്റ് പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications








