വാങ്ങുമ്പോൾ ബെസ്റ്റ് തന്നെ വാങ്ങാം! അൽക്കടെൽ വി3 അൾട്രയുടെ വിൽപ്പന നാളെ തുടങ്ങും
സ്മാർട്ട്ഫോൺ പ്രേമികൾക്ക് ആവേശമായി ഫ്രഞ്ച് കമ്പനിയായ അൽക്കടെല്ലിന്റെ അൽക്കടെൽ വി3 സീരീസ് സ്മാർട്ട്ഫോണുകൾ കഴിഞ്ഞ ആഴ്ച വിപണിയിൽ എത്തി. ഇവ ജൂൺ 2 മുതൽ വിൽപ്പന ആരംഭിക്കുകയാണ്.
അൽക്കാടെൽ V3 അൾട്ര, V3 പ്രോ, V3 ക്ലാസിക് എന്നിങ്ങനെ മൂന്ന് മോഡലുകളാണ് ഈ സീരീസിൽ എത്തിയത്. ഇതിൽ ഏറ്റവും മികച്ച മോഡൽ അൾട്ര തന്നെ. എന്നാൽ കുറഞ്ഞ വിലയിൽ സ്മാർട്ട്ഫോൺ പരിഗണിക്കുന്നവർക്ക് മറ്റ് മോഡലുകൾ നോക്കാവുന്നതാണ്. ഫ്രഞ്ച് കമ്പനിയായ അൽക്കാടെൽ NXTCell-മായി സഹകരിച്ചാണ് V3 സീരീസ് സ്മാർട്ട്‌ഫോണുകൾ ഇന്ത്യയിൽ പുറത്തിറക്കിയിരിക്കുന്നത്.
കൂട്ടത്തിലെ ഏറ്റവും കേമൻ എന്ന നിലയിൽ അൽക്കടെൽ വി3 അൾട്രയുടെ ഫീച്ചറുകളും വിലയും പരിചയപ്പെടാം: ഇന്ത്യയിൽ ആദ്യമായി, ഏറ്റവും ഉയർന്ന നിലവാരമുള്ള 120Hz ആന്റി -ഗ്ലെയർ NXTPAPER ഡിസ്‌പ്ലേ സഹിതം എത്തുന്ന സ്മാർട്ട്ഫോൺ എന്ന പ്രത്യേകതയുമായാണ് അൽക്കാടെൽ V3 അൾട്രാ 5G അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്.

ഒരു കീ അമർത്തുന്നതിലൂടെ NXTPAPER INK പേപ്പർ മോഡ് ഇതിൽ സജ്ജമാകും. ഇത് വായനയ്‌ക്കായി പൂർണ്ണ വർണ്ണ ഇലക്ട്രോണിക് പേപ്പർ ഡിസ്‌പ്ലേ എക്സ്പീരിയൻസ് വാഗ്ദാനം ചെയ്യുനം. ഇ-ബുക്ക് പോലുള്ള വായനാനുഭവത്തിനായി ഇങ്ക് പേപ്പർ മോഡും ഈ അൽക്കടെൽ സ്മാർട്ട്ഫോൺ വാഗ്ദാനം ചെയ്യുന്നു.
കൂടാതെ അൽക്കടെൽ വി3 അൾട്രയിൽ SGS ലോ ബ്ലൂ ലൈറ്റ് സർട്ടിഫിക്കേഷനും സ്‌ക്രീനിൽ ആന്റി-റിഫ്ലെക്റ്റീവ് കോട്ടിംഗും ഉണ്ട്. മാത്രമല്ല, ഈ അൾട്രാ മോഡൽ ഒരു ബിൽറ്റ്-ഇൻ സ്റ്റൈലസുമായി വരുന്നു, ഇന്ത്യയിൽ സ്റ്റൈലസ് ഫീച്ചർ ചെയ്യുന്ന സെഗ്മെന്റിലെ ആദ്യത്തെ സ്മാർട്ട്ഫോൺ ആണ് ഇത് എന്നാണ് കമ്പനി പറയുന്നത്.

അൽക്കാടെൽ V3 അൾട്രാ 5G സ്പെസിഫിക്കേഷനുകൾ: 6.8-ഇഞ്ച് (2460 x 1080 പിക്സലുകൾ) FHD+ സ്ക്രീൻ,
120Hz റിഫ്രഷ് റേറ്റ്, 2.5D ഗ്ലാസ് (NXTPAPER: +AG), 550 nits വരെ നോർമൽ ബ്രൈറ്റ്നസ്, 650 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്.
ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.4GHz 6x കോർടെക്സ്-A55 @ 2GHz) ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. ആം മാലി-G57 MC2 GPU, 6GB / 8GB LPDDR4x റാം, 128GB സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവ ഇതിലുണ്ട്.
ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം അൽക്കടെൽ വി3 അൾട്രയിലുണ്ട്. അതിൽ f/1.75 അപ്പേർച്ചറുള്ള 108MP മെയിൻ ക്യാമറ, f/2.2 അപ്പേർച്ചറുള്ള 8MP അൾട്രാ-വൈഡ് ക്യാമറ, f/2.4 അപ്പേർച്ചറുള്ള 2MP മാക്രോ ക്യാമറ, LED ഫ്ലാഷ് എന്നിവ അടങ്ങുന്നു. ഫ്രണ്ടിൽ f/2.0 അപ്പേർച്ചറുള്ള 32MP സെൽഫി ക്യാമറയും ഉണ്ട്.

ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയാണ് ഈ മോഡൽ എത്തുന്നത്. എന്നാൽ, ആൻഡ്രോയിഡ് 15 അപ്ഡേറ്റ് ഉടൻ ലഭ്യമാകും. മൂന്ന് പ്രധാന OS അപ്ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്ഡേറ്റുകളും കമ്പനി ഇതിന് വാഗ്ദാനം ചെയ്യുന്നുണ്ട്. സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, IP54 റേറ്റിങ്, 3.5mm ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകൾ എന്നീ ഫീച്ചറുകളും ഇതിലുണ്ട്.
ഡ്യുവൽ സിം (നാനോ + eSIM + microSD), 5G SA / NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS, GLONASS, ഗലീലിയോ, QZSS, USB ടൈപ്പ്-സി, NFC, 33W ഫാസ്റ്റ് ചാർജിംഗുള്ള 5010mAh ബാറ്ററി എന്നിവയാണ് അൽക്കടെൽ വി3 അൾട്രയുടെ മറ്റ് പ്രധാന ഫീച്ചറുകൾ.
അൽക്കഹെൽ V3 അൾട്രയുടെ 6GB + 128GB വേരിയന്റിന് 19,999 രൂപയും 8GB + 128GB വേരിയന്റിന് 21,999 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി 2000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. ഹൈപ്പർ ബ്ലൂ, ഷാംപെയ്ൻ ഗോൾഡ്, ഓഷ്യൻ ഗ്രേ നിറങ്ങളിൽ ഈ ഫോൺ വാങ്ങാനാകും. നാളെ ഉച്ചയ്ക്ക് 12 മുതൽ ഫ്ലിപ്പ്കാർട്ട് വഴി വാങ്ങാം.


Click it and Unblock the Notifications








