Home
Mobile

ഫ്രഞ്ച് പിള്ളേർ എത്തി! അ‌ൽക്കാടെൽ V3 അൾട്ര, V3 പ്രോ, V3 ക്ലാസിക് 5G ഫോണുകൾ ഇന്ത്യയിൽ

ഫ്രഞ്ച് കമ്പനിയായ അ‌ൽക്കാടെൽ മൂന്ന് കിടിലൻ സ്മാർട്ട്ഫോണുകളുമായി ഇന്ത്യയിലേക്കുള്ള തിരിച്ചുവരവ് ആഘോഷമാക്കിയിരിക്കുന്നു. NXTCell-മായി സഹകരിച്ച് അ‌ൽക്കാടെൽ V3 സീരീസ് സ്മാർട്ട്‌ഫോണുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. അ‌ൽക്കാടെൽ വി3 അ‌ൾട്ര (Alcatel V3 Ultra 5G), അ‌ൽക്കാടെൽ വി3 പ്രോ (Alcatel V3 Pro 5G), അ‌ൽക്കടെൽ വി3 ക്ലാസിക് (Alcatel V3 Classic 5G) എന്നിവയാണ് ഇന്ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയിൽ ആദ്യമായി, 120Hz ആന്റി-ഗ്ലെയർ NXTPAPER ഡിസ്‌പ്ലേ സഹിതം എത്തുന്ന സ്മാർട്ട്ഫോണുകൾ എന്ന പ്രത്യേകതയുമായാണ് അ‌ൽക്കാടെൽ V3 അൾട്രാ 5G, അ‌ൽക്കാടെൽ V3 പ്രോ 5G ഫോണുകൾ എത്തുന്നത്.

അ‌ൽക്കാടെൽ V3 അൾട്രാ 5Gയുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.8-ഇഞ്ച് (2460 x 1080 പിക്സലുകൾ) FHD+ സ്ക്രീൻ, 2.5D ഗ്ലാസ് (NXTPAPER: +AG), 550 nits വരെ നോർമൽ ​ബ്രൈറ്റ്നസ്, 650 nits വരെ പീക്ക് ​ബ്രൈറ്റ്നസ്, ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.4GHz 6x കോർടെക്സ്-A55 @ 2GHz) എന്നിവ ഇതിലുണ്ട്.

അ‌ൽക്കാടെൽ V3 അൾട്ര, V3 പ്രോ, V3 ക്ലാസിക് 5G ഫോണുകൾ ഇന്ത്യയിൽ എത്തി!

ആം മാലി-G57 MC2 ജിപിയു, 6GB / 8GB LPDDR4x റാം, 128GB സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വികസിപ്പിക്കാനുള്ള സൗകര്യം എന്നിവ ഇതിലുണ്ട്. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയാണ് എത്തുന്നത് എങ്കിലും ആൻഡ്രോയിഡ് 15 അപ്ഡേറ്റ് ഉൾപ്പെടെ 3 OS അപ്ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ലഭിക്കും.

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഈ അ‌ൾട്ര മോഡലിൽ ഉള്ളത്. അ‌തിൽ f/1.75 അപ്പേർച്ചറുള്ള 108MP മെയിൻ ക്യാമറ, 8MP അൾട്രാ വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), 2MP മാക്രോ ക്യാമറ ( f/2.4 അപ്പേർച്ചർ), LED ഫ്ലാഷ് എന്നിവ ഇതിലുണ്ട്. സെൽഫിക്കായി f/2.0 അപ്പേർച്ചറുള്ള 32MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും നൽകിയിരിക്കുന്നു.

സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, IP54 റേറ്റിങ്, 3.5mm ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകൾ, സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, 5G SA / NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS, GLONASS, ഗലീലിയോ, QZSS, USB ടൈപ്പ്-സി, NFC, 33W ഫാസ്റ്റ് ചാർജിംഗുള്ള 5010mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

അ‌ൽക്കാടെൽ V3 പ്രോ: 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.7-ഇഞ്ച് (720 x 1600 പിക്സലുകൾ) HD+ സ്ക്രീൻ, 2.5D ഗ്ലാസ് (NXTPAPER: +AG), 570 nits വരെ പീക്ക് ബ്രൈറ്റ്നസ്, ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.4GHz 6x കോർടെക്സ്-A55 @ 2GHz) ആം മാലി-G57 MC2 GPU എന്നിവ ഇതിലുണ്ട്.

8GB LPDDR4x റാം, 256GB സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ വികസിപ്പിക്കാവുന്ന മെമ്മറി, ആൻഡ്രോയിഡ് 15, ഡ്യുവൽ റിയർ ക്യാമറ (f/1.8 അപ്പേർച്ചറുള്ള 50MP പിൻ ക്യാമറ+ 5MP അൾട്രാ-വൈഡ് ക്യാമറ), LED ഫ്ലാഷ്, സെൽഫിക്കായി f/2.0 അപ്പേർച്ചറുള്ള 8MP ഫ്രണ്ട് ഫേസിംഗ് ക്യാമറ എന്നിവ ഈ പ്രോ മോഡലിലുണ്ട്.

അ‌ൽക്കാടെൽ V3 അൾട്ര, V3 പ്രോ, V3 ക്ലാസിക് 5G ഫോണുകൾ ഇന്ത്യയിൽ എത്തി!

ഡ്യുവൽ സിം (നാനോ + eSIM + microSD), സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, 3.5mm ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകൾ, IP54 റേറ്റിങ്, 5G SA / NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS, GLONASS, ഗലീലിയോ, QZSS, USB ടൈപ്പ്-C, NFC, 18W ഫാസ്റ്റ് ചാർജിംഗുള്ള 5200mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

അ‌ൽക്കാടെൽ V3 ക്ലാസിക് 5G: 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.7-ഇഞ്ച് (720 x 1600 പിക്സലുകൾ) HD+ LCD സ്ക്രീൻ, 2.5D ഗ്ലാസ്, 480 നിറ്റ്സ് വരെ നോർമൽ ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്. ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.4GHz 6x കോർടെക്സ്-A55 @ 2GHz) ആണ് ഈ ഫോണിന്റെ കരുത്ത്.

ആം മാലി-G57 MC2 GPU, 6GB LPDDR4x റാം, 128GB സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വികസിപ്പിക്കാനുള്ള സൗകര്യം എന്നിവ ഇതിലുണ്ട്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയാണ് പ്രവർത്തനം. 3 OS അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.

അ‌ൽക്കാടെൽ V3 അൾട്ര, V3 പ്രോ, V3 ക്ലാസിക് 5G ഫോണുകൾ ഇന്ത്യയിൽ എത്തി!

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. അ‌തിൽ f/1.8 അപ്പേർച്ചറുള്ള 50MP പിൻ ക്യാമറ, 0.08MP മാക്രോ ക്യാമറ, LED ഫ്ലാഷ് എന്നിവ അ‌ടങ്ങുന്നു. ഫ്രണ്ടിൽ f/2.0 അപ്പേർച്ചറുള്ള 8MP ക്യാമറ ഉണ്ട്. സുരക്ഷയ്ക്കായി സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും പൊടി​- ജല പ്രതിരോധത്തിനായി IP54 റേറ്റിങ്ങും ഇതിലുണ്ട്.

3.5mm ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകൾ, ഡ്യുവൽ സിം, 5G SA / NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS, GLONASS, ഗലീലിയോ, QZSS, USB ടൈപ്പ്-C, NFC, 18W ഫാസ്റ്റ് ചാർജിംഗുള്ള 5200mAh ബാറ്ററി എന്നിവയും ഇതിലുണ്ട്.

അ‌ൽക്കടെൽ V3 സീരീസിന്റെ ഇന്ത്യയിലെ വില: അ‌ൽക്കഹെൽ V3 അൾട്രയുടെ 6GB + 128GB വേരിയന്റിന് 19,999 രൂപയും 8GB + 128GB വേരിയന്റിന് 21,999 രൂപയുമാണ് വില. ഹൈപ്പർ ബ്ലൂ, ഷാംപെയ്ൻ ഗോൾഡ്, ഓഷ്യൻ ഗ്രേ നിറങ്ങളിൽ ഈ ഫോൺ വാങ്ങാനാകും.

അ‌ൽക്കാടെൽ V3 അൾട്ര, V3 പ്രോ, V3 ക്ലാസിക് 5G ഫോണുകൾ ഇന്ത്യയിൽ എത്തി!

അ‌ൽക്കഹെൽ V3 പ്രോ 5Gയുടെ സിംഗിൾ 8GB + 256GB വേരിയന്റിന് 17,999 രൂപയാണ് വില. മാച്ച ഗ്രീൻ, മെറ്റാലിക് ഗ്രേ നിറങ്ങളിൽ ഈ ഫോൺ ലഭ്യമാണ്. അ‌ൽക്കടെൽ V3 ക്ലാസിക് 5Gയുടെ 4GB + 128GB വേരിയന്റ് 12,999 രൂപയ്ക്കും 6GB + 128GB വേരിയന്റ് 14,999 രൂപയ്ക്കുമാണ് എത്തിയിരിക്കുന്നത്. ഹാലോ വൈറ്റ്, കോസ്മിക് ഗ്രേ നിറങ്ങളിൽ ഈ ഫോൺ വാങ്ങാം.

ജൂൺ 2ന് ഉച്ചയ്ക്ക് 12 മുതൽ അ‌ൽക്കടെൽ വി3 സീരീസ് ഫോണുകളുടെ വിൽപ്പന ആരംഭിക്കും. ഫ്ലിപ്പ്കാർട്ട് വഴിയാണ് ഈ ഫോണുകൾ വിൽപ്പനയ്ക്ക് എത്തുന്നത്. ഇത് കൂടാതെ റീട്ടെയിൽ സ്റ്റോറുകളിലും ഉടൻ ഇത് വിൽപ്പനയ്ക്ക് എത്തും. ലോഞ്ച് ഓഫറിന്റെ ഭാഗമായി V3 അൾട്രാ, V3 പ്രോ മോഡലുകൾക്ക് 2000 രൂപയും ക്ലാസിക് മോഡലിന് 1000 രൂപയും ഡിസ്കൗണ്ട് ഉണ്ട്. കൂടാതെ 3 മാസം വരെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭ്യമാണ്.

More from GizBot

Best Mobiles in India

English summary
Alcatel V3 Ultra, V3 Pro and V3 Classic have been launched in India. The 6GB + 128GB variant of the Alcatel V3 Ultra is priced at Rs 19,999 and the 8GB + 128GB variant is priced at Rs 21,999. The single 8GB + 256GB variant of the Alcatel V3 Pro 5G is priced at Rs 17,999. The 4GB + 128GB variant of the Alcatel V3 Classic 5G is priced at Rs 12,999 and the 6GB + 128GB variant is priced at Rs 14,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X