Home
Mobile

കഴിഞ്ഞ തവണത്തെ വേർതിരിവ് ആപ്പിൾ ആവർത്തിക്കില്ല! ഐഫോൺ 16 സീരീസിൽ നായകനായി 'ആക്ഷൻ ബട്ടൺ'

ലോകമെമ്പാടുമുള്ള സ്മാർട്ട്ഫോൺ പ്രേമികൾ സെപ്റ്റംബറിനായുള്ള കാത്തിരിപ്പിലാണ്. കാരണം പുത്തൻ ടെക്നോളജികളും ഫീച്ചറുകളുമൊക്കെയായി സ്മാർട്ട്ഫോണുകളുടെ രാജാവായ ആപ്പിളിന്റെ പുതിയ ഐഫോൺ സീരീസ് എത്തുന്നത് സെപ്റ്റംബറിലാണ്. ഐഫോൺ 16 സീരീസ് ( iPhone 16 series) സെപ്റ്റംബർ 10ന് ലോഞ്ച് ചെയ്യും എന്ന് ലീക്ക് റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ ആപ്പിൾ ഇക്കാര്യം ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ലോഞ്ചിന് മുൻപ് തന്നെ ഐഫോൺ 16 സീരീസിൽ എന്തൊക്കെ അ‌ദ്ഭുതങ്ങളാണ് ആപ്പിൾ ഒളിപ്പിച്ച് വച്ചിരിക്കുന്നത് എന്ന ചർച്ചകൾ സജീവമാണ്. ആകെ നാല് മോഡലുകളാണ് ഐഫോൺ 16 സീരീസിൽ പ്രതീക്ഷിക്കുന്നത്.

ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്സ് എന്നിങ്ങനെ നാല് മോഡലുകളാണ് ഐഫോൺ 16 സീരീസിൽ എത്തുക എന്നാണ് റിപ്പോർട്ട്. ഈ ഫോണുകളുടെ ഫീച്ചറുകൾ വ്യത്യാസം എന്നിവ അ‌റിയാൻ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നു. അ‌തിനാൽത്തന്നെ ഈ മോഡലുകളെ ചുറ്റിപ്പറ്റിയുള്ള ലീക്ക് റിപ്പോർട്ടുകളും സജീവമായി പുറത്തുവന്നുകൊണ്ടിരിക്കുന്നു.

ഐഫോൺ 16 സീരീസിൽ നായകനായി 'ആക്ഷൻ ബട്ടൺ'

ഐഫോൺ 16 ​മോഡലിന്റെ ഡി​സൈനിൽ വന്ന മാറ്റം, ഐഫോൺ 16 പ്രോയുടെ പുതിയ കളർ ഓപ്ഷനുകൾ എന്നിവ അ‌ടക്കമുള്ള വിവരങ്ങൾ ഇതിനകം ലീക്ക് റിപ്പോർട്ടായി പുറത്തുവന്നതാണ്. ഇപ്പോൾ ആപ്പിൾ സ്മാർട്ട്ഫോൺ പ്രേമികൾക്കിടയിലെ പ്രധാന ചർച്ചാ വിഷയം ഐഫോൺ 16 സീരീസിലെ ആക്ഷൻ ബട്ടൺ ആണ്.

എന്താണ് ഐഫോൺ ആക്ഷൻ ബട്ടൺ: ഐഫോണിലെ മ്യൂട്ട്/റിങ് സ്വിച്ചിനെ മറ്റ് വിവിധ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാൻ കഴിയും വിധം പുനസ്ഥാപിച്ചതാണ് ആക്ഷൻ ബട്ടൺ. കഴിഞ്ഞ വർഷം ഐഫോൺ 15 സീരീസിലെ പ്രോ മോഡലുകളായ ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ് മോഡുകളിലാണ് ആക്ഷൻ സ്വിച്ച് ലഭ്യമാക്കിയത്.

ഐഫോൺ 16 സീരീസിൽ നായകനായി 'ആക്ഷൻ ബട്ടൺ'

ആപ്പിൾ വാച്ച് അ‌ൾട്രയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ആപ്പിൾ ആക്ഷൻ ബട്ടൺ ഐഫോണുകളിലേക്കും കൊണ്ടുവന്നത്. ഐഫോൺ 15 സീരീസിലെ ഉയർന്ന മോഡലുകളിൽ മാത്രം നൽകിയ ആക്ഷൻ ബട്ടൺ ഇത്തവണ ഐഫോൺ 16 സീരീസിലെ എല്ലാ മോഡലുകളിലും ആപ്പിൾ അ‌വതരിപ്പിക്കും എന്നാണ് ലീക്ക് റിപ്പോർട്ടുകൾ പറയുന്നത്.

ആക്ഷൻ ബട്ടണിൽ എന്തൊക്കെ പ്രവർത്തനങ്ങൾ സെറ്റ് ചെയ്യാം: സൈലൻ്റ് മോഡ്, ഫോക്കസ്, ക്യാമറ, ഫ്ലാഷ്‌ലൈറ്റ്, മാഗ്നിഫയർ, വോയ്‌സ് മെമ്മോ, ട്രാൻസ്ലേഷൻ, ആക്സസിബിലിറ്റി, ഷോട്ട്കട്ട് എന്നിവയൊക്കെ ആക്ഷൻ ബട്ടണിൽ ഉപയോക്താവിന്റെ സൗകര്യം പോലെ സെറ്റ് ചെയ്യാം. ​സൈലന്റ് മോഡ് ആണ് സെറ്റ് ചെയ്യുന്നത് എങ്കിൽ സൈലൻ്റ് മോഡ് ഓൺ അല്ലെങ്കിൽ ഓഫ് ചെയ്യാൻ ഉപയോഗിക്കാം.

ഫോക്കസ് ബട്ടൻ സെറ്റ് ചെയ്താൽ പ്രത്യേക ഫോക്കസ് ഓൺ അല്ലെങ്കിൽ ഓഫ് ചെയ്യാം, ക്യാമറ ബട്ടനാണ് എങ്കിൽ ക്യാമറ ആപ്പ് വേഗത്തിൽ ഓപ്പൺ ചെയ്യാം, ഫ്ലാഷ്‌ലൈറ്റ് ബട്ടനാണെങ്കിൽ ഫ്ലാഷ്‌ലൈറ്റ് ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യാം, മാഗ്നിഫയർ ബട്ടനാക്കിയാൽ മാഗ്നിഫയർ ആപ്പ് തുറക്കാം, വോയ്‌സ് മെമ്മോ ആണെങ്കിൽ വോയ്‌സ് മെമ്മോ റെക്കോർഡിംഗ് ആരംഭിക്കുകയോ നിർത്തുകയോ ചെയ്യാൻ ഉപയോഗിക്കാം.

ഐഫോൺ 16 സീരീസിൽ നായകനായി 'ആക്ഷൻ ബട്ടൺ'

ട്രാൻസിലേഷൻ ബട്ടനിൽ സെറ്റ് ​ചെയ്താൽ സംഭാഷണം ഒരു ഭാഷയിൽ നിന്ന് മറ്റൊന്നിലേക്ക് വേഗം വിവർത്തനം ചെയ്യാൻ ഉപയോഗിക്കാം, ഷോട്ട്കട്ട് ആണ് സെറ്റ്​ ചെയ്യുന്നത് എങ്കിൽ ഇഷ്ടമുള്ള ആപ്പിലേക്ക് വേഗത്തിൽ എത്താം. എന്ത് പ്രവർത്തനമാണോ ആക്ഷൻ ബട്ടനിൽ സെറ്റ് ചെയ്തിരിക്കുന്നത് അ‌ത് ലഭ്യമാകാൻ ബട്ടണിൽ അ‌മർത്തിപ്പിടിച്ചാൽ മതി.

ഉദാഹരണത്തിന്, തിരഞ്ഞെടുത്ത പ്രവർത്തനം സൈലൻ്റ് മോഡ് ആണെങ്കിൽ, ഐഫോൺ സൈലൻ്റ് മോഡിൽ ഇടാൻ ആക്ഷൻ ബട്ടൺ അമർത്തിപ്പിടിക്കാം. വീണ്ടും അമർത്തിപ്പിടിച്ചാൽ, അത് സൈലൻ്റ് മോഡ് ഓഫാക്കും. ഐഒഎസ് 18ൽ ആയിരിക്കും ഐഫോൺ 16 സീരീസ് ഫോണുകൾ പ്രവർത്തിക്കുക. ഈ പുതിയ ഒഎസ് ആക്ഷൻ ബട്ടണിലേക്ക് കൂടുതൽ പ്രവർത്തനങ്ങൾ സജ്ജമാക്കും എന്നും റിപ്പോർട്ടുകളുണ്ട്.

More from GizBot

Best Mobiles in India

English summary
It is reported that Apple will introduce the action button in all models of the iPhone 16 series this time, which was provided only in the high-end models of the iPhone 15 series last year. The iPhone 16 series is expected to come in four models namely iPhone 16, iPhone 16 Plus, iPhone 16 Pro and iPhone 16 Pro Max. A new leak report says that the iPhone 16 series will be launched on September 10.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X