ലോകത്ത് ഏറ്റവും വേഗത്തിൽ ചാർജ് ആകുന്ന സ്മാർട്ട്‌ഫോൺ? iQOO 10 പ്രോ ഉടൻ വിപണിയിലേക്ക്

|

സ്മാർട്ട്‌ഫോൺ ചാർജിങ് സാങ്കേതികവിദ്യ അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്. പുതിയ സ്മാർട്ട്ഫോണുകളിൽ അതിവേഗ ചാർജിങ് ഫീച്ചറുകൾ ഉൾപ്പെടുത്തുന്നതിൽ കമ്പനികൾ തമ്മിലുള്ള മത്സരവും ശക്തമാകുന്നു. വൺപ്ലസ് 10 ടി, റിയൽമി നിയോ ജിടി പോലെയുള്ള ഡിവൈസുകൾ 150 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഓഫർ ചെയ്യുന്നു. ലോകത്ത് തന്നെ ഏറ്റവും വേഗം കൂടിയ ചാർജിങ് സാങ്കേതികവിദ്യയുമായി പുതിയ സ്മാർട്ട്ഫോൺ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് iQOO.

 

iQOO

പുറത്തിറങ്ങാൻ ഇരിക്കുന്ന iQOO 10 പ്രോ സ്മാർട്ട്ഫോണിൽ 200 വാട്ടിന്റെ അതിവേഗ ചാർജിങ് സപ്പോർട്ട് ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇത് ശരിയാണെങ്കിൽ വിപണിയിൽ ലഭ്യമായതിൽ ഏറ്റവും വേഗത്തിൽ ചാർജ് ചെയ്യാൻ കഴിയുന്ന സ്മാർട്ട്ഫോൺ ആയിരിക്കും iQOO 10 പ്രോ. ഈ പുതിയ ഡിവൈസിനെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

ഒറ്റ ചാർജിൽ ഒരാഴ്ചയോളം പ്രവർത്തിക്കും; ലോകത്തെ ഏറ്റവും വലിയ ബാറ്ററിയുള്ള സ്മാർട്ട്‌ഫോൺഒറ്റ ചാർജിൽ ഒരാഴ്ചയോളം പ്രവർത്തിക്കും; ലോകത്തെ ഏറ്റവും വലിയ ബാറ്ററിയുള്ള സ്മാർട്ട്‌ഫോൺ

പുതിയ iQOO 10 പ്രോ ചാർജ് ചെയ്യാൻ എത്ര സമയമെടുക്കും?

പുതിയ iQOO 10 പ്രോ ചാർജ് ചെയ്യാൻ എത്ര സമയമെടുക്കും?

200 വാട്ട് ഫാസ്റ്റ് ചാർജിങുമായിട്ടാണ് iQOO 10 പ്രോ വരുന്നത് എന്നാണ് റിപ്പോർട്ട്. പുറത്ത് വരുന്ന ലീക്ക് റിപ്പോർട്ടുകൾ ശരിയാണെങ്കിൽ വെറും 12 മിനുറ്റിനുള്ളിൽ ഫോൺ പൂർണമായും ചാർജ് ചെയ്യാൻ കഴിയും. ബാറ്ററിയുടെ പകുതി ചാർജ് ആവാൻ ( 50 ശതമാനം ) 5 മിനുറ്റ് മതിയാകുമെന്നും ലീക്ക് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. റീട്ടെയിൽ പാക്കേജിൽ 200 വാട്ട് ഫാസ്റ്റ് ചാർജിങ് അഡാപ്റ്ററും ഉൾക്കൊള്ളിക്കാൻ സാധ്യതയുണ്ട്.

കണ്ണഞ്ചിപ്പിക്കുന്ന 200 വാട്ട് ഫാസ്റ്റ് ചാർജിങ്
 

കണ്ണഞ്ചിപ്പിക്കുന്ന 200 വാട്ട് ഫാസ്റ്റ് ചാർജിങ്

iQOO 10 പ്രോ സ്മാർട്ട്ഫോണിൽ അതിവേഗ ചാർജിങ് സപ്പോർട്ട് ഫീച്ചർ ആയതിനാൽ തന്നെ ഹീറ്റ് ട്രാൻസ്മിഷൻ പരിമിതപ്പെടുത്തുന്നതും ചാർജിങ് പ്രോസസിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതും പ്രധാനമാണ്. ഇതിനായി iQOO തങ്ങളുടെ 200 വാട്ട് ഫാസ്റ്റ് ചാർജിങ് അഡാപ്റ്ററിൽ 50വി, 5എ സൊല്യൂഷൻ ഓഫർ ചെയ്യുമെന്നാണ് ഇപ്പോൾ പ്രതീക്ഷിക്കപ്പെടുന്നത്.

ഇനി അത്ര വേഗം ചാർജ് തീരില്ല; 7000 mAh വരെ ബാറ്ററിയുള്ള കിടിലൻ സ്മാർട്ട്ഫോണുകൾഇനി അത്ര വേഗം ചാർജ് തീരില്ല; 7000 mAh വരെ ബാറ്ററിയുള്ള കിടിലൻ സ്മാർട്ട്ഫോണുകൾ

ചാർജിങ്

ചാർജിങ് വേഗത്തിന് ഒപ്പം അഡാപ്റ്റർ സൈസും പ്രധാനമാണ്. തടിക്കഷ്ണം പോലെയുള്ള ചാർജിങ് അഡാപ്റ്ററുകൾ സാധാരണ യൂസേഴ്സിന് സ്വീകാര്യം ആകണമെന്നില്ല. അഡാപ്റ്ററിന്റെ സൈസ് കുറയ്ക്കാൻ iQOO ഗാൻ അല്ലെങ്കിൽ ഗാലിയം നൈട്രൈഡ് അടിസ്ഥാനമാക്കിയുള്ള ചാർജർ ആയിരിക്കും കമ്പനി ഉപയോഗിക്കുന്നതെന്നും ചില വിലയിരുത്തലുകൾ ഉണ്ട്.

iQOO 10 പ്രോ സ്പെസിഫിക്കേഷനുകൾ

iQOO 10 പ്രോ സ്പെസിഫിക്കേഷനുകൾ

സ്‌നാപ്ഡ്രാഗൺ 8 പ്ലസ് ജെൻ 1 എസ്ഒസിയായിരിക്കും iQOO 10 പ്രോ സ്മാർട്ട്ഫോണിന് കരുത്ത് പകരുക. 12 ജിബി റാം 256 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിവയും iQOO 10 പ്രോ സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കാവുന്നതാണ്. സുഗമമായ ആനിമേഷനുകളും മികച്ച ബാറ്ററി എഫിഷ്യൻസിയും iQOO 10 പ്രോ സ്മാർട്ട്ഫോണിൽ നിന്നും പ്രതീക്ഷിക്കാവുന്നതാണ്.

ചാർജ് തീരുമെന്ന പേടി വേണ്ട; വമ്പൻ ബാറ്ററിയുമായി പുതിയ സ്മാർട്ട്ഫോൺചാർജ് തീരുമെന്ന പേടി വേണ്ട; വമ്പൻ ബാറ്ററിയുമായി പുതിയ സ്മാർട്ട്ഫോൺ

എൽടിപിഒ സാങ്കേതികവിദ്യ

എൽടിപിഒ സാങ്കേതികവിദ്യയുള്ള ക്യു എച്ച്ഡി പ്ലസ് റെസല്യൂഷൻ ഡിസ്പ്ലെയും iQOO 10 പ്രോ സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കും. 120 ഹെർട്സിന്റെ ഉയർന്ന റിഫ്രഷ് റേറ്റും ഡിവൈസ് ഫീച്ചർ ചെയ്യാൻ സാധ്യതയുണ്ട്. ഫ്ലാഗ്ഷിപ്പ് സെഗ്മെന്റിലേക്കായിരിക്കും iQOO 10 പ്രോ സ്മാർട്ട്ഫോൺ അവതരിപ്പിക്കപ്പെടുക. ആ റേഞ്ചിന് അനുസൃതമായ പ്രീമിയം ഫീച്ചറുകളും ഡിവൈസിൽ ഉണ്ടാകും.

ട്രിപ്പിൾ ക്യാമറ

ട്രിപ്പിൾ ക്യാമറ

iQOO 10 പ്രോ സ്മാർട്ട്ഫോണിൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണം ആണ് പ്രതീക്ഷിക്കപ്പെടുന്നത്. 50 മെഗാ പിക്സൽ പ്രൈമറി സെൻസറായിരിക്കും ഈ ട്രിപ്പിൾ ക്യാമറ സജ്ജീകരണത്തിന്റെ ഹൈലൈറ്റ്. iQOO 9 പ്രോ പോലെ, iQOO 10 പ്രോയും ജിംബൽ സ്റ്റെബിലൈസേഷൻ സാങ്കേതികവിദ്യ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. iQOO 10 പ്രോ സൂപ്പർ സ്ലോ മോഷൻ വീഡിയോ റെക്കോർഡിങ്, നേറ്റീവ് 8കെ വീഡിയോ റെക്കോർഡിങ് തുടങ്ങിയ സവിശേഷതകൾക്കും സപ്പോർട്ട് നൽകിയേക്കും.

സ്മാർട്ട്ഫോൺ വാങ്ങാൻ അധികം പണം ചിലവഴിക്കേണ്ട; 10,000 രൂപയിൽ താഴെ വിലയുള്ള കിടിലൻ ഫോണുകൾസ്മാർട്ട്ഫോൺ വാങ്ങാൻ അധികം പണം ചിലവഴിക്കേണ്ട; 10,000 രൂപയിൽ താഴെ വിലയുള്ള കിടിലൻ ഫോണുകൾ

iQOO 10 പ്രോ സ്മാർട്ട്ഫോണിന്റെ വില

iQOO 10 പ്രോ സ്മാർട്ട്ഫോണിന്റെ വില

iQOO 10 പ്രോ കമ്പനിയിൽ നിന്നുള്ള ഏറ്റവും ചെലവേറിയ സ്മാർട്ട്‌ഫോണായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ ഇന്ത്യയിൽ ഏകദേശം 70,000 രൂപ നിരക്കിലായിരിക്കും iQOO 10 പ്രോ സ്മാർട്ട്ഫോൺ വിൽപ്പനയ്ക്ക് എത്തുക. iQOO 10 പ്രോ, ഷവോമി12 അൾട്ര, അസൂസ് ആർഒജി ഫോൺ 6 തുടങ്ങിയ സ്മാർട്ട്ഫോണുകളുമായിട്ടാകും വിപണിയിൽ ഏറ്റുമുട്ടുക. സ്നാപ്പ്ഡ്രാഗൺ 8 പ്ലസ ജെൻ എസ്ഒസി ഫീച്ചർ ചെയ്ത് എത്താനിരിക്കുന്ന സ്മാർട്ട്‌ഫോണുകൾക്ക് എതിരെയും മത്സരിക്കേണ്ടതുണ്ട്.

Best Mobiles in India

English summary
According to reports, the upcoming iQOO 10 Pro smartphone will have 200 watts of fast charging support. If this is true then the iQOO 10 Pro will be the fastest charging smartphone available in the market.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X