വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് എത്തുന്നത് 20,000 രൂപയിൽ താഴെ വിലയിലോ? അറിയേണ്ടതെല്ലാം

|

വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ്, വൺപ്ലസ് 10 ആർ സ്മാർട്ട്ഫോണുകൾ ഏപ്രിൽ 28ന് ഇന്ത്യൻ വിപണിയിൽ എത്തുകയാണ്. വൺപ്ലസ് 10 ആറിന്റെ ലോഞ്ച് സംബന്ധിച്ച് ധാരാളം ആവേശം നില നിൽക്കുന്നുണ്ട്. എങ്കിലും ലോഞ്ച് ഇവന്റിൽ താരമാകുക വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് സ്മാർട്ട്ഫോൺ ആയിരിക്കും. ഇത് അവതരിപ്പിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന പ്രൈസ് സെഗ്മെന്റാണ് ഇതിന് കാരണം. പുറത്ത് വരുന്ന റിപ്പോർട്ടുകളും റൂമറുകളും വിശ്വസിച്ചാൽ വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് സ്മാർട്ട്ഫോണിന് 20,000 രൂപയിൽ താഴെയായിരിക്കും വില വരുന്നത്. 20,000 രൂപയിൽ താഴെ വിലയിൽ ഒരു നോർഡ് സീരീസ് സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ കഴിയുന്നു എന്നതാണ് പ്രധാന ആകർഷണം.

പ്രീമിയം

കഴിഞ്ഞ കുറേ വർഷങ്ങളായി വൺപ്ലസ് ഇന്ത്യയിലെ പ്രീമിയം വിപണിയിൽ ആധിപത്യം സ്ഥാപിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ 2020ൽ നോർഡ് സീരീസ് സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ചതോടെ മിഡ്റേഞ്ചിലേക്കും അഫോഡബിൾ സെഗ്മെന്റിലേക്കും വൺപ്ലസിന്റെ സാന്നിധ്യമെത്തി. ഈ സീരീസിൽ നിരവധി സ്മാർട്ട്ഫോണുകളാണ് വൺപ്ലസ് ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുള്ളത്. വളരെപ്പെട്ടെന്നാണ് നോർഡ് സീരീസ് ഇന്ത്യയിൽ ജനപ്രീതി നേടിയതും. എന്നാൽ പുറത്തിറങ്ങാൻ ഒരുങ്ങുന്ന വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 20,000 രൂപയിൽ താഴെ വില വരുന്ന സെഗ്മെന്റിലെ ആദ്യ നോർഡ് സീരീസ് സ്മാർട്ട്ഫോൺ ആയിരിക്കും.

ബജറ്റ് വിപണിയിലെ പുതിയ താരം; ഇൻഫിനിക്സ് ഹോട്ട് 11 2022 ഇന്ത്യയിലെത്തിബജറ്റ് വിപണിയിലെ പുതിയ താരം; ഇൻഫിനിക്സ് ഹോട്ട് 11 2022 ഇന്ത്യയിലെത്തി

വൺപ്ലസ്

വൺപ്ലസ് വില കുറഞ്ഞ സ്മാർട്ട്ഫോൺ പുറത്തിറക്കിയിട്ട് നാളുകളായി. 2017ൽ പുറത്തിറക്കിയ വൺപ്ലസ് വൺ ആണ് അവസാനത്തേത്. വരാനിരിക്കുന്ന വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് സ്മാർട്ട്ഫോൺ നേരത്തെ പുറത്തിറങ്ങിയ നോർഡ് സിഇ2വിന്റെ ടോൺഡ് പതിപ്പ് ആയിരിക്കാൻ ആണ് സാധ്യത. 23,999 രൂപ പ്രാരംഭ വിലയിലാണ് നോർഡ് സിഇ 2 വിപണിയിൽ എത്തുന്നത്.

റാം

6 ജിബി റാം + 128 ജിബി ഇന്റേണൽ സ്റ്റോറേജ് കോൺഫിഗറേഷനിലായിരിക്കും വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് സ്മാർട്ട്ഫോൺ വിപണിയിൽ എത്തുക. ഈ മോഡലിന് 19,999 രൂപ വില വരുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് സ്മാർട്ട്ഫോണിന്റെ ടോപ്പ് എൻഡ് മോഡൽ 8 ജിബി റാമും 128 ജിബി സ്റ്റോറേജും ഫീച്ചർ ചെയ്യുമെന്നും പ്രതീക്ഷിക്കാവുന്നതാണ്.

20,000 രൂപയിൽ താഴെ വിലയുള്ള മികച്ച ആൻഡ്രോയിഡ് 12 സ്മാർട്ട്ഫോണുകൾ20,000 രൂപയിൽ താഴെ വിലയുള്ള മികച്ച ആൻഡ്രോയിഡ് 12 സ്മാർട്ട്ഫോണുകൾ

വൺപ്ലസ് നോർഡ്

രണ്ട് ഫീച്ചറുകൾ മാത്രമാണ് വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് സ്മാർട്ട്ഫോണിൽ കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഒന്ന് വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് സ്മാർട്ട്ഫോണിലെ വലിയ ബാറ്ററിയാണ്. 5,000 എംഎഎച്ച് ശേഷിയുള്ള വലിയ ബാറ്ററിയാണ് വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് സ്മാർട്ട്ഫോണിൽ ഉണ്ടാകും. 33 വാട്ട് സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ആണ് വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റിൽ ലഭ്യമാകുക.

വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ്

വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ്

വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് സ്മാർട്ട്ഫോണിനെക്കുറിച്ചുള്ള അധികം വിശദാംശങ്ങൾ കമ്പനി പുറത്ത് വിടുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല. എന്നാൽ വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് സ്മാർട്ട്ഫോണിനെക്കുറിച്ചുള്ള വിവരങ്ങൾ എല്ലാം ഇതിനകം തന്നെ ലീക്കുകളായും മറ്റും പുറത്ത് വന്നിട്ടുണ്ട്. പ്രൈസ് റേഞ്ച് പരിഗണിക്കുമ്പോൾ സാംസങ് ഗാലക്സി എം33 5ജി, റെഡ്മി നോട്ട് 11 പ്രോ പ്ലസ്, റിയൽമി 9 5ജി തുടങ്ങിയ സ്മാർട്ട്ഫോണുകളുമായിട്ടാണ് വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് സ്മാർട്ട്ഫോൺ വിപണിയിൽ ഏറ്റുമുട്ടുക.

ഓപ്പോ എഫ്21 പ്രോ vs റിയൽമി 9; മികച്ച 4ജി സ്മാർട്ട്ഫോൺ ഏതെന്ന് നോക്കാംഓപ്പോ എഫ്21 പ്രോ vs റിയൽമി 9; മികച്ച 4ജി സ്മാർട്ട്ഫോൺ ഏതെന്ന് നോക്കാം

ഡിസ്‌പ്ലെ

വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് സ്മാർട്ട്ഫോൺ 6.58 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് ഡിസ്‌പ്ലെയാണ് ഫീച്ചർ ചെയ്യുന്നത്. 120 ഹെർട്സിന്റെ ഉയർന്ന റിഫ്രഷ് റേറ്റും വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെയുടെ പ്രത്യേകതയാണ്. പഞ്ച് ഹോൾ കട്ട് ഔട്ട് ഡിസ്പ്ലെയാണ് ഡിവൈസിന് ഉള്ളത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 695 5ജി പ്രോസസറാണ് വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. 8 ജിബി വരെയുള്ള റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് സ്മാർട്ട്ഫോണിൽ ഉണ്ട്. മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് വികസിപ്പിക്കാനും സാധിക്കും. ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള ഓക്‌സിജൻ ഒഎസ് കസ്റ്റം സ്‌കിന്നിലാണ് ഫോൺ പ്രവർത്തിക്കുന്നത്.

പ്രൈമറി ലെൻസ്

ക്യാമറകളുടെ കാര്യത്തിൽ, വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് സ്മാർട്ട്ഫോണിൽ 64 മെഗാ പിക്സൽ പ്രൈമറി ലെൻസ്, 2 മെഗാ പിക്സൽ മാക്രോ, മോണോ ലെൻസുകൾ എന്നിവ അടങ്ങുന്ന ട്രിപ്പിൾ ക്യാമറ സിസ്റ്റം പ്രതീക്ഷിക്കാവുന്നതാണ്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 മെഗാ പിക്സൽ ഇമേജ് സെൻസറും വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് സ്മാർട്ട്ഫോണിൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം. നോർഡ് സീരീസിന് കീഴിൽ ആദ്യത്തെ ഓഡിയോ ഡിവൈസും ( നോർഡ് ബഡ്സ് ) എപ്രിൽ 28ന് കമ്പനി ലോഞ്ച് ചെയ്യുന്നുണ്ട്.

പുറത്തിറക്കി രണ്ടാം മാസം വിവോ വൈ15എസ് സ്മാർട്ട്ഫോണിന് വില കുറച്ചുപുറത്തിറക്കി രണ്ടാം മാസം വിവോ വൈ15എസ് സ്മാർട്ട്ഫോണിന് വില കുറച്ചു

വൺപ്ലസ് 10ആർ

വൺപ്ലസ് 10ആർ

വൺപ്ലസ് 10ആർ സ്മാർട്ട്ഫോണും ഏപ്രിൽ 28ന് ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്യും. മീഡിയാടെക് ഡൈമൻസിറ്റി 8100 മാക്സ് പ്രോസസറും വൺപ്ലസ് 10ആർ സ്മാർട്ട്ഫോണിൽ ലഭ്യമാണ്. വൺപ്ലസ് 10ആറിന്റെ ഹൈ എൻഡ് മോഡലിൽ 150 വാട്ട് സൂപ്പർ വൂക്ക് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ലഭിക്കും. ലോ എൻഡ് മോഡലിൽ 80 വാട്ട് സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഉണ്ടായിരിക്കും. മറ്റനവധി പ്രീമിയം ഫീച്ചറുകളും വൺപ്ലസ് 10ആർ സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കാവുന്നതാണ്.

Best Mobiles in India

English summary
The OnePlus Nord CE 2 Lite and OnePlus 10R smartphones will be launched in India on April 28. The star of the launch event will be the OnePlus Nord CE 2 Lite smartphone. According to reports, the OnePlus Nord CE 2 Lite will be priced at less than Rs 20,000.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X