ആമസോണിന്റെ 10.or D2 സ്മാർട്ട്‌ഫോൺ ഇന്ന് എത്തുന്നു! എന്താണ് 10.or D2?
10.or D2 എന്നൊരു ഫോണിനെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? കേൾക്കാൻ സാധ്യത പൊതുവെ കുറവായിരിക്കും. ഏതായാലും അങ്ങനെ ഒരു ഫോൺ മോഡൽ ഇന്ത്യയിൽ ഇന്ന് ഇറങ്ങാൻ പോകുകയാണ്. ആമസോൺ ആണ് ഈ ഫോൺ നിർമ്മിക്കുന്നതും ഇറക്കുന്നതും എന്നതാണ് ഫോണിനെ ഏറെ ശ്രദ്ധേയമാക്കുന്നത്. ഇന്ന് പകൽ 12 മണിക്കാണ് പുരത്തിറക്കൽ ചടങ്.

10.or D2
ആമസോണിന്റെ ഈ 10.or D2 ഫോൺ പേരുകൊണ്ട് തന്നെ ഇതിനോടകം ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. ഇത്തരത്തിൽ ഒരു പേര് ഇതിനു മുമ്പെങ്ങും സ്മാർട്ട്‌ഫോൺ ലോകം അധികമെങ്ങും കേട്ടുകാണാൻ വഴിയില്ല. പിന്നെയും വ്യത്യസ്തമായ ഒരു പേരുമായി വന്നത് വൺപ്ലസ് ആയിരുന്നു. ആ പേര് അന്ന് ഏറെ ആളുകളെ ആകർഷിച്ചിരുന്നു. ഇന്നിപ്പോൾ ആമസോണും അത്തരത്തിൽ വ്യത്യസ്തമായ ഒരു പേരിൽ ഒരു ഫോണുമായി എത്തുമ്പോൾ കമ്പനിയുടെ ലക്ഷ്യം പതിയെ സ്മാർട്ട്‌ഫോൺ വിപണിയിലും ഒരു കൈ നോക്കുക എന്നതാണ്.

സവിശേഷതകൾ
ഫോണിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. ഇന്നിറങ്ങിയാൽ മാത്രമേ കൂടുതലായി അറിയാൻ സാധിക്കൂ. എന്നാലും റിപ്പോർട്ട് ചെയ്യപ്പെട്ട വിവരങ്ങളുടെ അടിസ്ഥാനത്തിൽ സോണി ക്യാമറ ലെൻസുകൾ, 18:9 അനുപാതത്തിലുള്ള ഡിസ്‌പ്ലേ, 3200 mAh ബാറ്ററി, 5.45 ഇഞ്ച് എച്ഡി പ്ലസ് ഡിസ്‌പ്ലേ, മധ്യനിരയിൽ ഉള്ള ഒരു സ്നാപ്ഡ്രാഗൻ പ്രോസസർ എന്നിവയെല്ലാമാണ് ഫോണിൽ പ്രതീക്ഷിക്കാവുന്ന ചില ഘടകങ്ങൾ.

ഇത് ആമസോണിന്റെ രണ്ടാമൂഴം
അമസോണിനെ സംബന്ധിച്ചെടുത്തോളം ഇത്തരത്തിൽ ഒരു സ്മാർട്ട്‌ഫോൺ അവതരിപ്പിച്ചുകൊണ്ട് സ്മാർട്ട്‌ഫോൺ വിപണിയിലേക്ക് കടന്നുവരാനുള്ള ശ്രമം ഇത് ആദ്യത്തേത് അല്ല. ഇതിന് മുമ്പ് വർഷങ്ങൾക്ക് മുമ്പ് തന്നെ ആമസോണിന്റെ ഫയർ എന്ന ഫോൺ കമ്പനി ഇറക്കിയിരുന്നു. പ്രത്യേക ആൻഡ്രോയ്ഡ് ഒഎസ് അധിഷ്ഠിത ഫയർ ഒഎസ് ആയിരുന്നു ഫോണിൽ ഉണ്ടായിരുന്നത്. എന്നാൽ ആ ഫോൺ വിപണിയിൽ വൻപരാജയമാകുകയായിരുന്നു. അതിനെ തുടർന്ന് ഈ രംഗത്ത് അധികമായി ശ്രമങ്ങൾ നടത്താതിരുന്ന കമ്പനി ഇപ്പോൾ രണ്ടാമതും ഒന്ന് ഭാഗ്യം പരീക്ഷിക്കാനായി ഇറങ്ങിയിരിക്കുകയാണ്.

10.or D2 എന്ന പേരിന് പിന്നിൽ
10.or D2 എന്ന പേരിലെ പുതുമ നമുക്ക് അനുഭവപ്പെടുമ്പോൾ എങ്ങനെ ഈ രീതിയിലുള്ള ഒരു പേര് വന്നു എന്ന് അന്വേഷിക്കുന്നവർക്കുള്ള മറുപടിയും കമ്പനി തരുന്നുണ്ട്. Tenor എന്ന് ചുരുക്കിവായിക്കാവുന്ന 10.or എന്നത് കമ്പനിയുടെ ഒരു സ്വകാര്യ ലേബൽ ആണ്. കഴിഞ്ഞ സെപ്റ്റംബറിൽ ആണ് ഈ ശ്രേണിയിലുള്ള ആദ്യ ഫോണായ 10.or G എത്തിയത്. ഇതിന് ചുവടുപിടിച്ചാണ് ഇപ്പോൾ 10.or D2വും എത്തുന്നത്.


Click it and Unblock the Notifications








