Home
Mobile

വിലക്കുറവിന്റെ അ‌ഞ്ചാം 'ഗിയറിട്ട്' ആമസോൺ; 5ജി സ്മാർട്ട്ഫോണുകൾക്ക് കണ്ണുതള്ളിക്കുന്ന വിലക്കുറവുമായി '5ജി ഗിയർ'!

ഇന്ത്യയിലെ മുൻനിര ഇ​-കൊമേഴ്സ് സ്ഥാപനമായ ആമസോൺ 5ജി ഉൽപന്നങ്ങൾക്ക് മാത്രമായി 5ജി ഗിയർ(5th gear) എന്ന പേരിൽ പ്രത്യേക വിഭാഗം ആരംഭിച്ചു. മുൻനിര ബ്രാൻഡുകളിൽ നിന്നുള്ള ഏറ്റവും പുതിയ 5ജി സ്മാർട്ട്‌ഫോണുകൾക്ക് ഡിസ്‌കൗണ്ടുകളും ഓഫറുകളും സൗജന്യങ്ങളും വാഗ്ദാനം ചെയ്യുന്ന ഒരു എക്‌സ്‌ക്ലൂസീവ് 5ജി സ്റ്റോർ ആണിത്.

ആകർഷകമായ നിരവധി ഓഫറുകളാണ് 5ജി സ്മാർട്ട്ഫോണുകൾക്ക് ആമസോൺ 5ജി ഗിയറിൽ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. 14,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫർ, ഡിസ്‌കൗണ്ട്, 12 മാസത്തെ കോംപ്ലിമെന്ററി ആമസോൺ പ്രൈം അംഗത്വം, 12 മാസത്തെ നോ-കോസ്റ്റ് ഇഎംഐ ഓഫറും അ‌ടക്കമുള്ള ആനുകൂല്യങ്ങൾ 5-ാം ഗിയറിൽ ആമസോൺ വാഗ്ദാനം ചെയ്യുന്നു.

5ജി സ്മാർട്ട്ഫോണുകൾക്ക് കണ്ണുതള്ളിക്കുന്ന വിലക്കുറവുമായി '5ജി ഗിയർ'!

സാംസങ്ങ് ഗ്യാലക്സി എസ്23 അ‌ൾട്ര, വൺപ്ലസ് 11, വൺപ്ലസ് 11ആർ, ഐക്യൂ നിയോ 7, റിയൽമി നാർസോ 50, ടെക്നോ ഫാൻറം എക്സ്2 തുടങ്ങി അ‌ടുത്തിടെ ഇറങ്ങിയതും നേരത്തെ ഇറങ്ങിയതുമായ എല്ലാ 5ജി സ്മാർട്ട്ഫോണുകളും ആമസോൺ 5ജി ഗിയറിൽനിന്ന് വാങ്ങാവുന്നതാണ്. ഇനി ഇറങ്ങുന്ന 5ജി ഫോണുകളും 5ജി ഗിയർവഴി വാങ്ങാൻ സൗകര്യം ഒരുക്കും.

ആമസോൺ 5ജി ഗിയറിൽനിന്നും ഓഫറിൽ വാങ്ങാവുന്ന ചില സ്മാർട്ട്ഫോണുകൾ

സാംസങ് ഗാലക്സി എസ്23 അ‌ൾട്ര

ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിൽ നിലവിൽ ലഭ്യമായ ഏറ്റവും മികച്ച സ്മാർട്ട്ഫോൺ എന്ന വിശേഷണവുമായി എത്തുന്ന സ്മാർട്ട്ഫോൺ ആണ് സാംസങ് ഗാലക്സി എസ്23 അ‌ൾട്ര(Samsung Galaxy S23 Ultra) സ്നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്സെറ്റ് കരുത്തിൽ എത്തുന്ന എസ് 23 അ‌ൾട്ര 5th ഗിയർ സ്റ്റോറിൽ 1,16,999 രൂപയ്ക്ക് ലഭ്യമാകും.

എല്ലാ ബാങ്ക് ഓഫറുകളും ഉൾപ്പെടെയാണ് ഈ വിലയിൽ ഗാലക്സി എസ്23 അ‌ൾട്ര 5th ഗിയർ സ്റ്റോറിൽ ലഭിക്കുക. പഴയ ഉപകരണം എക്‌സ്‌ചേഞ്ച് ചെയ്യുന്നതിലൂടെയാണ് ഉപയോക്താക്കൾക്ക് 14,000 രൂപ കിഴിവ് ലഭിക്കുക. എന്നാൽ പകരം നൽകുന്ന സ്മാർട്ട്ഫോണിന്റെ പ്രവർത്തനശേഷി, പഴക്കം എന്നിവ വിലയിരുത്തിയ ശേഷമാണ് വില നിശ്ചയിക്കുക.

5ജി സ്മാർട്ട്ഫോണുകൾക്ക് കണ്ണുതള്ളിക്കുന്ന വിലക്കുറവുമായി '5ജി ഗിയർ'!

ഐക്യൂ Z6 ​ലൈറ്റ് 5ജി

120Hz റിഫ്രഷ് റേറ്റ് ഡിസ്‌പ്ലേയും സ്നാപ്ഡ്രാഗൺ 4 ജെൻ 1 ചിപ്സെറ്റും അ‌ടങ്ങുന്ന ഐക്യൂ Z6 ​ലൈറ്റ് 5ജി( iQOO Z6 Lite 5G) 5ജി ഗിയർ സ്റ്റോറിൽ 12,999 രൂപയ്ക്ക് (ബാങ്ക് ഡിസ്‌കൗണ്ട് ഉൾപ്പെടെ) ലിസ്റ്റ് ചെയ്തിരിക്കുന്നു. 5,000എംഎഎച്ച് ബാറ്ററി, 6ജിബി റാം+ 128ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിവ ഈ സ്മാർട്ട്ഫോൺ വാഗ്ദാനം ചെയ്യുന്നു.

വൺപ്ലസ് 11 ആർ

വൺപ്ലസിൽനിന്നുള്ള ഏറ്റവും പുതിയ കരുത്തുറ്റ 5ജി സ്മാർട്ട്ഫോൺ ആണ് വൺപ്ലസ് 11 ആർ(OnePlus 11R). ട്രിപ്പിൾ ക്യാമറ സജ്ജീകരണം, 120Hz അ‌മോലെഡ് ഡിസ്‌പ്ലേ, 100വാട്ട് ഫാസ്റ്റ് ചാർജിംഗോടു്കൂടിയ 5000 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഈ സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷതകൾ.

ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഓക്സിജൻ ഒഎസ് 13 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. സ്‌നാപ്ഡ്രാഗൺ 8+ ജെൻ 1ചിപ്സെറ്റ് കരുത്തുള്ള ഈ സ്മാർട്ട്ഫോൺ 39,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ഓഫറുകളും മറ്റും പ്രയോജനപ്പെടുത്തിയാൽ 13,499 രൂപ വിലയിൽ ഈ സ്മാർട്ട്ഫോൺ 5ജി ഗിയറിൽനിന്ന് വാങ്ങാൻ സാധിക്കും.

5ജി സ്മാർട്ട്ഫോണുകൾക്ക് കണ്ണുതള്ളിക്കുന്ന വിലക്കുറവുമായി '5ജി ഗിയർ'!

റിയൽമി നാർസോ 50

ഡിമെൻസിറ്റി 810 ചിപ്സെറ്റിൽ പ്രവർത്തിക്കുന്ന റിയൽമി നാർസോ 50 യ്ക്ക് 5ജി ഗിയർ സ്റ്റോറിൽ വൻ വിലക്കുറവാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. എക്‌സ്‌ചേഞ്ച് ഓഫറിൽ 2,000 രൂപ അധിക കിഴിവോടെ സ്മാർട്ട്‌ഫോൺ 13,999 രൂപയ്ക്ക് ലഭ്യമാണ്. 48 എംപി ക്യാമറ, 5000 എംഎഎച്ച് ബാറ്ററി എന്നിങ്ങനെ മികച്ച ഫീച്ചറുകളുമായാണ് ഈ ഫോണെത്തുന്നത്.

ഈ സ്മാർട്ട്ഫോണുകൾ കൂടാതെ ഐക്യൂ നിയോ 7 5ജി, റെഡ്മി നോട്ട് 12 5ജി, വൺപ്ലസ് 10ആർ 5ജി, എന്നിങ്ങനെ നിരവധി സ്മാർട്ട്ഫോണുകൾക്ക് ആമസോൺ 5ജി ഗിയർ സ്റ്റോറിൽ എക്സ്ക്ലൂസീവ് ഡിസ്കൗണ്ടുകളും ഓഫറുകളും ലഭ്യമാണ്. 5ജി സ്മാർട്ട്ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് ആമസോൺ 5ജി സ്റ്റോർ മുന്നോട്ട് വയ്ക്കുന്നത്.

More from GizBot

Best Mobiles in India

English summary
India's leading e-commerce firm, Amazon, has launched a special category called 5G gear (5th gear) exclusively for 5G products. It's an exclusive 5G store offering discounts, offers, and freebies on the latest 5G smartphones from leading brands like the Galaxy S23 Ultra, the OnePlus 11, the OnePlus 11R, and more.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X