''എങ്ങാനും ബിരിയാണി കിട്ടിയാലോ''? ആമസോണിലും ഫ്ളിപ്കാർട്ടിലും വൻ ഡിസ്കൗണ്ടുള്ള 5ജി സ്മാർട്ട്ഫോണുകൾ

|

അ‌വസരം കിട്ടിയാൽ ഒന്നു സ്മാർട്ട് ആയിക്കളയാം എന്ന ആലോചനയിലാണ് ഇന്ത്യയിലെ മൊ​ബൈൽ പ്രേമികൾ ഇപ്പോൾ. വൻ ഡിസ്കൗണ്ടും ഓഫറുകളുമൊക്കെയായി ആഗോള മൊ​ബൈൽ ബ്രാൻഡുകൾ എല്ലാം തന്നെ ഇങ്ങോട്ടുവന്ന് തമ്പടിച്ച് കച്ചവടത്തിന് പരിശ്രമിക്കുന്ന സമയം. ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലും ഫ്ലീപ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേ സെയിലുമാണ് ഈ വമ്പന്മാർക്കായി ഇന്ത്യയുടെ വാതിൽ തുറന്നിട്ടിരിക്കുന്നത്.

 

ഫെസ്റ്റിവൽ സീസൺ

വർഷംതോറും സ്ഥിരമായി നടത്തുന്നതു കൊണ്ട് ഫെസ്റ്റിവൽ സീസൺ എത്തുമ്പോൾ സ്മാർട്ട്ഫോൺ വാങ്ങാൻ കാത്തിരിക്കുന്ന കുറച്ചുപേരെങ്കിലും ഉണ്ടാകും. നിലവിൽ ഫോൺ ഉണ്ടെങ്കിലും പുത്തൻ മോഡലുകൾ ഒരുപാട് പുറത്തിറങ്ങിയത് കൊണ്ട് ​ഒന്ന് അ‌പ്ഗ്രേഡ് ചെയ്തുകളയാം എന്ന നിലയിൽ ഫോൺ വാങ്ങാൻ താൽപര്യപ്പെടുന്ന കുറച്ചുപേർ വേറെയുണ്ട്. ഓഫറുകളും ഡിസ്കൗണ്ടുകളും കണ്ട് ​എന്നാൽ ഒരു സ്മാർട്ട്ഫോൺ വാങ്ങിയേക്കാം എന്നു കരുതുന്നവരും കുറവല്ല, ശരിക്കും അ‌ടിയന്തരമായി ഒരു ഫോൺ വാങ്ങേണ്ട ചില ആളുകളും ഉണ്ട്.

ഓഫർ നൽകാൻ ആരുടെയും ഔദാര്യം വേണ്ട; ഉഗ്രൻ വിലക്കുറവിൽ ആമസോൺ വിൽക്കുന്ന സ്വന്തം പ്രോഡക്ടുകൾ ഇതാ...ഓഫർ നൽകാൻ ആരുടെയും ഔദാര്യം വേണ്ട; ഉഗ്രൻ വിലക്കുറവിൽ ആമസോൺ വിൽക്കുന്ന സ്വന്തം പ്രോഡക്ടുകൾ ഇതാ...

ആവശ്യം അ‌റിഞ്ഞ് ഫോൺ വാങ്ങുക

ഇത്തരത്തിൽ പലവിധ കാരണങ്ങളാൽ സ്മാർട്ട്ഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് പറ്റിയ സമയമാണ് ഇപ്പോൾ. എന്നാൽ സ്മാർട്ട്ഫോൺ വാങ്ങാൻ എത്തുമ്പോൾ ഏതു ഫോൺ വാങ്ങണം എന്ന സംശയം പലരിലും ഉണ്ടാകാറുണ്ട്. ആവശ്യം അ‌റിഞ്ഞ് ഫോൺ വാങ്ങുക എന്നതാണ് ഏറ്റവും ഉത്തമം. പണം ചിലവഴിക്കാനായി വൻ തുകയുടെ സ്മാർട്ട്ഫോണുകൾ വാങ്ങി വെറുതേ കോളിങ് ആവശ്യത്തിനും വാട്സാപ്പ്, ഫെയസ്ബുക്ക് പോലെയുള്ള സാമൂഹികമാധ്യമങ്ങൾ ഉപയോഗിക്കാൻ മാത്രമായും ഉപയോഗിക്കുന്നതിൽ കാര്യമില്ലല്ലോ..

സ്മാർട്ട്ഫോണിന്റെ ഫീച്ചറുകൾ
 

എങ്കിലും തന്റെ താൽപര്യം അ‌നുസരിച്ചുള്ള ഫോൺ വാങ്ങുക എന്ന ഉപഭോക്താവിന്റെ ആഗ്രഹത്തിനു തന്നെയാണ് മുൻതൂക്കം. വില എത്രയായാലും സ്മാർട്ട്ഫോണിന്റെ ഫീച്ചറുകൾ ആണ് പ്രധാനം. ഇപ്പോൾ ഇറങ്ങുന്ന സ്മാർട്ട്ഫോണുകളിൽ 5ജി സപ്പോർട്ടിങ് ഉള്ളതും 4ജി സപ്പോർട്ടിങ് ഉള്ളതുമായ ഫോണുകൾ ഉണ്ട്. ഭാവിയെ മുൻ നിർത്തി ആലോചിച്ചാൽ 5ജി ഫോണുകൾ വാങ്ങുന്നതാണ് നല്ലത് എന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു. ഇടയ്ക്കിടയ്ക്ക് ഫോൺ മാറുന്നവർ അ‌ല്ലെങ്കിൽ 5ജി സ്മാർട്ട്ഫോൺ വാങ്ങുന്നതാകും കൂടുതൽ അ‌നുയോജ്യം.

അ‌നിയാ നിൽക്ക്, ഓഫർ ഇനിയും വരുന്നുണ്ട്; ആപ്പിളിന്റെ ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 26 മുതൽഅ‌നിയാ നിൽക്ക്, ഓഫർ ഇനിയും വരുന്നുണ്ട്; ആപ്പിളിന്റെ ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 26 മുതൽ

5ജി മതി

ഇന്ത്യയിൽ 5ജി എന്നു വരാനാണ് എന്ന സംശയത്താൽ 5ജി ​ഫോണുകളെ വിലകുറച്ചു കാണുന്ന ചില ആളുകൾ കാണും. ഇനി എങ്ങാനും ബിരിയാണി കിട്ടിയാലോ എന്നുപറയുന്നതുപോലെ ഭാവിയിൽ ഉപകാരപ്പെടും എന്ന ചിന്തയാൽ 5ജി മതി എന്നു തീരുമാനം എടുക്കുന്നവരും നമുക്കിടയിലുണ്ട്. സംഗതി എന്തായാലും ഇപ്പോൾ നടക്കുന്ന ഫെസ്റ്റിവൽ സെയിലുകളിൽ ഡിസ്കൗണ്ടുകളോടെ എതാനും 5ജി സ്മാർട്ട്ഫോണുകളും എത്തിയിട്ടുണ്ട്. അ‌വയുടെ വിലയും മറ്റ് കാര്യങ്ങളും ഒന്ന് അ‌റിഞ്ഞുവയ്ക്കാം.

പോക്കോ എക്സ്4 പ്രോ

പോക്കോ എക്സ്4 പ്രോ

8ജിബി റാം 256 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നീ സൗകര്യങ്ങളോടെയുള്ള സ്മാർട്ട് 5ജി ഫോൺ ആണ് പോക്കോ എക്സ്4 പ്രോ ( Poco X4 Pro). സ്നാപ്ഡ്രാഗൺ 695 ചിപ്സെറ്റിലാണ് പ്രവർത്തനം. 6.67 ഇഞ്ച്, 120 ഹെർട്സിന്റെ സൂപ്പർ അ‌മോലെഡ് ഡിസ്പ്ലെയാണ് ഇതിനുള്ളത്. എംഐയുഐ 13 അ‌ടിസ്ഥാനമാക്കി ആൻഡ്രോയിഡ് 11സ്മാർട്ട്ഫോൺ ആണ് പോക്കോ എക്സ്4 പ്രോ. 67വാട്ട് ഫാസ്റ്റ് ചാർജിങ് സ​പ്പോർട്ടോടു കൂടിയ 5000 എഎഎച്ച് ബാറ്ററിയും പോക്കോ നൽകിയിട്ടുണ്ട്. 15,499 രൂപ പ്രാരംഭവിലയിൽ ഫ്ലിപ്കാർട്ടിൽ ​ഈ സ്മാർട്ട്ഫോൺ ലഭ്യമാണ്.

ശരിക്കും ഉള്ളതാണോഡേയ് ? ഐഫോൺ ക്രാഷ് ഡിറ്റക്ഷൻ പരീക്ഷിക്കാൻ കാർ ഇടിച്ചുകയറ്റി യൂട്യൂബർ; ഒടുവിൽ സംഭവിച്ചത്...ശരിക്കും ഉള്ളതാണോഡേയ് ? ഐഫോൺ ക്രാഷ് ഡിറ്റക്ഷൻ പരീക്ഷിക്കാൻ കാർ ഇടിച്ചുകയറ്റി യൂട്യൂബർ; ഒടുവിൽ സംഭവിച്ചത്...

റെഡ്മി നോട്ട് 11ടി

റെഡ്മി നോട്ട് 11ടി

മീഡിയടെക് ​​​​ഡൈമെൻസിറ്റി 810 ലുള്ള സ്മാർട്ട്ഫോൺ ആണ് റെഡ്മി നോട്ട് 11ടി( Redmi Note 11T ). 6.6 ഇഞ്ചുള്ള 90 ഹെർട്സ് എപിഎസ് എൽസിഡി ഡിസ്പ്ലെ, 8ജിബി റാം, 128ജിബി ഇന്റേണൽ സ്റ്റോറേജ്, 33​വാട്ട് ഫാസ്റ്റ് ചാർജിങ്ങോടു കൂടിയ 5000 എഎഎച്ച് ബാറ്ററി, എംഐയുഐ 12.5 അ‌ടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 11 എന്നിവയാണ് മറ്റ് സവിശേഷതകൾ. ആമസോണിൽ 13,999 രൂപ പ്രാരംഭവിലയിൽ ഈ സ്മാർട്ട്ഫോൺ വിൽപ്പനയ്ക്കുണ്ട്.

ഐക്കൂ Z6

ഐക്കൂ Z6

6.58-ഇഞ്ച് 120ഹെർട്സ് എൽസിഡി സ്ക്രീൻ, സ്നാപ്ഡ്രാഗൺ 695 ചിപ്സെറ്റ്, 8ജിബി റാം, 128ജിബി ഇന്റേണൽ സ്റ്റോറേജ്, 18 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടോടു കൂടിയ 5000 എഎഎച്ച് ബാറ്ററി, ഫൺടച്ച് ഒഎസ് 12 അ‌ടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 12 എന്നിവയാണ്
ഐക്കൂ Z6(iQOO Z6 5G) ഫോണിന്റെ സവിശേഷതകൾ. 14,999 രൂപ പ്രാരംഭവിലയിൽ ആമസോണിൽ ആണ് ഫോൺ ലഭ്യമാകുന്നത്.

കളയാൻ സമയമില്ല, ആഗ്രഹിച്ചതു നേടാൻ ഇതാ ഓഫറുകളുടെ ഉത്സവമെത്തികളയാൻ സമയമില്ല, ആഗ്രഹിച്ചതു നേടാൻ ഇതാ ഓഫറുകളുടെ ഉത്സവമെത്തി

റിയൽമി 9ഐ

റിയൽമി 9ഐ

മികച്ചൊരു 5ജി സ്മാർട്ട്ഫോൺ ആഗ്രഹിക്കുന്നവർക്കുള്ള നല്ലൊരു ​ചോയ്സ് ആണ് റിയൽമി 9ഐ(Realme 9i 5G). മീഡിയടെക് 810 ചിപ്സെറ്റ്, 90ഹെർട്സ് സപ്പോർട്ടുള്ള 6.6ഇഞ്ച് എൽസിഡി ഡിസ്പ്ലെ, 18വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5000 എംഎഎച്ച് ബാറ്ററി, 6ജിബി റാം, 128ജിബി ഇന്റേണൽ സ്റ്റോറേജ്, റിയൽമി യുഐ 3.0 അ‌ടിസ്ഥാനമാക്കി ആൻഡ്രോയിഡ് 12 എന്നിവയാണ് പ്രധാന ഫീച്ചറുകൾ. ഫ്ളിപ്കാർട്ടിൽ 14,999 രൂപയ്ക്കാണ് ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

മോട്ടറോള ജി71

മോട്ടറോള ജി71

കഴിഞ്ഞവർഷം നവംബറിൽ പുറത്തിറങ്ങിയ, ബജറ്റ് സെഗ്മെന്റിലുള്ള സ്മാർട്ട്​ഫോൺ ആണ് മോട്ടറോള ജി71( Motorola G71). സ്നാപ്ഡ്രാഗൺ 695ജി ചിപ്സെറ്റ്, 6.4 ഇഞ്ച് അ‌മോലെഡ് ഡിസ്പ്ലെ, 6ജിബി റാം, 128ജിബി സ്റ്റോറേജ്, 33വാട്ട് ഫാസ്റ്റ്ചാർജിങ് സപ്പോർട്ടോടുകൂടിയ 5000 എംഎഎച്ചിന്റെ ബാറ്ററി, ആൻഡ്രോയിഡ് 11 എന്നിവയാണ് ഈ സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷതകൾ. 15,999 രൂപയ്ക്ക് ഫ്ളിപ്കാർട്ടിൽ നിന്നും ഈ ഫോൺ വാങ്ങാവുന്നതാണ്.

ആമസോണിൽ ഡീൽ ഉറപ്പിക്കും മുമ്പ് അറിഞ്ഞിരിക്കേണ്ട ട്രിക്ക്സ്ആമസോണിൽ ഡീൽ ഉറപ്പിക്കും മുമ്പ് അറിഞ്ഞിരിക്കേണ്ട ട്രിക്ക്സ്

Best Mobiles in India

English summary
You will see some people discounting 5G phones due to the suspicion that 5G is coming to India. There are those among us who decide that 5G is enough, thinking that it will be useful in the future, just like saying that we can get biryani everywhere. Be that as it may, a lot of 5G smartphones are now available in flash sales with discounts.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X